ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം?

Published : Nov 20, 2025, 02:01 PM IST

ദിവസവും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടാമെന്നാണ് പലരും കരുതുന്നത്. യഥാർത്ഥത്തിൽ മുട്ട മോശം കൊളസ്ട്രോൾ കൂട്ടുമോ? ദിവസവും ഒരു മുട്ട കഴിക്കുന്നത് ഏറെ സുരക്ഷിതമാണെന്ന് പഠനങ്ങൾ പറയുന്നു. How many eggs can you eat in a day

PREV
18
ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം?

പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടാമെന്നാണ് പലരും കരുതുന്നത്. യഥാർത്ഥത്തിൽ മുട്ട മോശം കൊളസ്ട്രോൾ കൂട്ടുമോ? ദിവസവും ഒരു മുട്ട കഴിക്കുന്നത് ഏറെ സുരക്ഷിതമാണെന്ന് പഠനങ്ങൾ പറയുന്നു.

28
ഒരു മുട്ടയിൽ നിന്ന് ഏകദേശം 6–7 ഗ്രാം പ്രോട്ടീൻ ലഭിക്കും.

ഒരു മുട്ടയിൽ നിന്ന് ഏകദേശം 6–7 ഗ്രാം പ്രോട്ടീൻ ലഭിക്കും. അതിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഉൾപ്പെടുന്നു. വിറ്റാമിൻ എ, ഡി, ഇ, ബി 12 എന്നിവയും കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ, അപൂരിത കൊഴുപ്പുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

38
മുട്ടയുടെ മഞ്ഞക്കരുവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എ എന്നിവ അടങ്ങിയിരിക്കുന്നു

മഞ്ഞക്കരു കൊഴുപ്പിൽ ലയിക്കുന്ന മിക്ക പോഷകങ്ങളും തലച്ചോറിനും കണ്ണിനും ആരോഗ്യം നൽകുന്ന ഘടകങ്ങളും അതിൽ അടങ്ങിയിരിക്കുന്നു.

48
മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കുന്നില്ല

മിതമായി മുട്ട കഴിക്കുന്നത് (ഒരു ദിവസം ഏകദേശം ഒന്ന്) ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കുന്നില്ലെന്ന് പഠനങ്ങൾ പറയുന്നു. 

58
പ്രതിദിനം 1-2 മുട്ടകൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ​ഗവേഷകർ പറയുന്നു

ആരോഗ്യമുള്ള ആളുകൾ പ്രതിദിനം 1-2 മുട്ടകൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ​ഗവേഷകർ പറയുന്നു. എന്നിരുന്നാലും വ്യക്തിയുടെ ആരോഗ്യസ്ഥിതി വളരെ പ്രധാനമാണ്.

68
പ്രതിദിനം 1-2 മുട്ടകൾ സുരക്ഷിതവും ഗുണകരവുമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഹൃദ്രോഗം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ("മോശം" കൊളസ്ട്രോൾ) ഉള്ള ആളുകൾ മിതമായ അളവിൽ മുട്ട കഴിക്കുക.

78
മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു.

മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ന്യൂറോ ട്രാൻസ്മിറ്റർ സിന്തസിസിലും കോശ സ്തര പ്രവർത്തനത്തിലും പ്രധാനമാണ്. 

88
ഗർഭിണികൾക്ക്, കോളിൻ ഗർഭപിണ്ഡത്തിന്റെ തലച്ചോറിന്റെ വികാസത്തെ പിന്തുണയ്ക്കുന്നു.

ഗർഭിണികൾക്ക്, കോളിൻ ഗർഭപിണ്ഡത്തിന്റെ തലച്ചോറിന്റെ വികാസത്തെ പിന്തുണയ്ക്കുന്നു. പ്രായമായവരിൽ, ഇത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories