ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചിയ സീഡ്. ശരീരത്തിന് തണുപ്പും ജലാംശവും നിലനിർത്താൻ സഹായിക്കുന്നതിനാൽ വേനൽക്കാലത്ത് ചിയ സീഡ് വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇവ സഹായിക്കുന്നു.
ചിയ സീഡ് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള 7 ആരോഗ്യഗുണങ്ങൾ
ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചിയ സീഡ്. ശരീരത്തിന് തണുപ്പും ജലാംശവും നിലനിർത്താൻ സഹായിക്കുന്നതിനാൽ വേനൽക്കാലത്ത് ചിയാ സീഡ് വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇവ സഹായിക്കുന്നു.
27
ദഹനാരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു
വെള്ളത്തിൽ ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ചിയ സീഡ് ദഹനപ്രക്രിയയെ സഹായിക്കുകയും ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. വയറു വീർക്കൽ, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങൾ അകറ്റുന്നു.
37
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ചിയ സീഡ് വെളളം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA), ചിയ സീഡിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കാനും സഹായിക്കുന്നു
ചിയ സീഡ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. ഉയർന്ന അളവിലുള്ള നാരുകൾ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും രക്തസമ്മർദ്ദം ആരോഗ്യകരമായ നിലയിൽ നിലനിർത്തുന്നതിനും സഹായിക്കുന്നു.
57
ഉയർന്ന അളവിലുള്ള നാരുകളും പ്രോട്ടീനും വയറു നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു
ഉയർന്ന അളവിലുള്ള നാരുകളും പ്രോട്ടീനും വയറു നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു. ഇത് അനാവശ്യമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കും. ചിയ സീഡ് വെള്ളം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കുന്ന നാരുകൾ ചിയ വൽ അടങ്ങിയിട്ടുണ്ട്.
67
പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ഊർജ്ജം വർദ്ധിപ്പിക്കാൻ ചിയ സീഡ് സഹായിക്കും.
ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ഊർജ്ജം വർദ്ധിപ്പിക്കാൻ ചിയ സീഡ് സഹായിക്കും.
77
ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിനും സഹായിക്കുന്നു
ചിയ സീഡ് കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടമാണ്. ഇവ ശക്തമായ അസ്ഥികൾ നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിനും അത്യാവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam