പുളി ആളൊരു പുലിയാണ് ; പതിവായി കഴിച്ചാലുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

Published : Aug 05, 2026, 03:40 PM IST

മിക്ക കറികളിലും രുചി കൂട്ടാൻ പുളി ചേർക്കാറുണ്ട്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു ഔഷധഗുണമുള്ള ഫലമാണ് പുളി. നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ, ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പുളി.

PREV
17
പുളി ആളൊരു പുലിയാണ് ; പതിവായി കഴിച്ചാലുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

മിക്ക കറികളിലും രുചി കൂട്ടാൻ പുളി ചേർക്കാറുണ്ട്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു ഔഷധഗുണമുള്ള ഫലമാണ് പുളി. നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ, ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പുളി.

27
മലബന്ധം അകറ്റാനും പിത്തരസം ഉൽപ്പാദിപ്പിക്കാൻ സഹായിക്കാനും പ്രവർത്തിക്കുന്നു

ഉയർന്ന അളവിലുള്ള നാരുകളും ടാർടാറിക് ആസിഡും മലബന്ധം അകറ്റാനും പിത്തരസം ഉൽപ്പാദിപ്പിക്കാൻ സഹായിക്കാനും പ്രവർത്തിക്കുന്നു. പുളിയിൽ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങൾ പെപ്റ്റിക് അൾസർ തടയുന്നതിന് സഹായിക്കുന്നു.

37
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു

പുളി വെള്ളം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും വാർദ്ധക്യത്തിൽ നിന്നും സംരക്ഷിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയിഡുകളും പുളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

47
പുളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുമ്പോൾ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഫൈബർ സഹായിക്കുന്നു. പുളി സന്ധിവേദന ലഘൂകരിക്കാൻ സഹായിച്ചേക്കാം. പുളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

57
അള്‍സറിനെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

പുളിയിൽ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങള്‍ അള്‍സറിനെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

67
മഗ്നീഷ്യം അടങ്ങിയ പുളി ഉറക്കക്കുറവിനും സഹായിക്കും.

മഗ്നീഷ്യം അടങ്ങിയ പുളി ഉറക്കക്കുറവിനും സഹായിക്കും. ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ പുളി ചർമ്മത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാൽ പുളി ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നത്.

77
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു

പുളിയിലെ ഫ്ലേവനോയ്ഡുകൾ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പുളി എൽഡിഎൽ ("മോശം") കൊളസ്‌ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ ("നല്ല") കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories