ഉരുകിത്തീരുന്ന ഹിമാനികള്‍; യാത്രയയപ്പ് നല്‍കി ജനം !

First Published Sep 27, 2019, 2:31 PM IST

ഹിമാലയത്തോളം പ്രായം കല്‍പ്പിക്കപ്പെടുന്ന ആല്‍പ്പ്സ് പര്‍വ്വതനിരയാണ് യൂറോപ്പിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ നിലനിര്‍ത്തിയിരുന്നത്. എന്നാലിന്ന് യൂറോപ്പിനെയും ലോകത്തെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആല്‍പ്പ്സ് എന്ന മഹാമേരു വറ്റിത്തുടങ്ങിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മരണാസന്നനായ ആല്‍പ്പ്സിലെ ഇതിനകം മരണമടഞ്ഞ പിസോള്‍ ഹിമപ്പരപ്പിന് അന്ത്യഞ്ജലി നല്‍കാന്‍ ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ എത്തി. കാണാം ആ കാഴ്ചകള്‍.

കിഴക്കൻ സ്വിറ്റ്സർലൻഡിലെ മെൽസിന് മുകളിൽ സമുദ്രനിരപ്പില്‍ നിന്ന് 8,850 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പിസോൾ ഹിമാനിയുടെ (Pizol glacier)അപ്രത്യക്ഷമായതിന്‍റെ പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിനായി ആയിരക്കണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്.
undefined
2019 സെപ്റ്റംബർ 22 ന് ഞായറാഴ്ച കറുത്ത വസ്ത്രം ധരിച്ച് കുത്തനെയുള്ള സ്വിസ് പർവതപ്രദേശത്ത് എത്തിച്ചേര്‍ന്ന അവര്‍ ഒരു ഹിമാനിയുടെ "ശവസംസ്കാരം" അവര്‍ നടത്തി. ഇതിനിടെ 2050 ആകുമ്പോഴേക്കും സ്വിറ്റ്സര്‍ലാന്‍റിലെ പകുതിയിലേറേ ഹിമാനികളും ഉരുകിത്തീരുമെന്നാണ് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പുകളും പുറത്ത് വരുന്നു.
undefined
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ആൽപ്പ്സില്‍ ഒരു ഹിമാനിയുടെ തിരോധാനമെന്നത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ആൽപ്പ്സിലെ പിസോള്‍ ഹിമാനിയുടെ തിരോധാനമെന്നത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. ശാസ്ത്രഞ്ജര്‍ പറയുന്നത് പിസോള്‍ ഹിമാനിയുടെ 80 ശതമാനവും ഹിമാനിയും 2006 ല്‍ തന്നെ ഉരുകിത്തീര്‍ന്നിരുന്നുവെന്നാണ്.
undefined
ഈ വർഷം ആദ്യം നടത്തിയ ഒരു പഠനത്തിൽ, ഹരിതഗൃഹ വാതക നിര്‍ഗമനം നിയന്ത്രണാതീതമായാൽ 2100 ഓടെ 90 ശതമാനം ആൽപൈൻ ഹിമാനികളും അപ്രത്യക്ഷമാകുമെന്ന് സൂറിച്ചിലെ ഇടിഎച്ച് സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ പറയുന്നു.
undefined
ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കുന്ന തരത്തില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് ആയിരക്കണക്കിന് പേര്‍ തങ്ങളുടെ പ്രീയപ്പെട്ട ഹിമാനിക്ക് അന്തിമോപചാപരം ആര്‍പ്പിക്കാനായെത്തിയത്. പത്ത് വര്‍ഷം മുമ്പ് വരെ ഇവിടെ മണ്ണ് കാണാന്‍ പറ്റാത്ത നിലയില്‍ ഹിമമായിരുന്നുവെന്ന് നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്ന സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
undefined
എന്നാലിന്ന് ഹിമം മാത്രമില്ല. പകരം ഹിമമുരുകിയ കുറച്ച് വെള്ളവും പിന്നെ മണ്ണും മാത്രം. പേരിന് പോലും ഒരു ഹിമക്കട്ട എടുക്കാനില്ല. പിസോൾ ഹിമാനിയുടെ നഷ്ടം ഏതൊക്കെത്തരത്തില്‍ യൂറോപ്പിനെ ബാധിക്കുമെന്ന് ഇനിയും പറയാറായിട്ടില്ലെങ്കിലും ഇത് മറ്റ് ഹിമാനികളുടെ ഇല്ലായ്മയ്ക്കും വഴിവെച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
undefined
അതോടൊപ്പം പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ യൂറോപ്പില്‍ ചൂട് കൂടുമെന്നും ഇത് ശുദ്ധജല വിതരണത്തെ ബാധിക്കുമെന്നും പാരിസ്ഥിതിക പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
undefined
അതേ, നാളെത്തെ ദിവസങ്ങള്‍ അത്ര സുഖകരമായിരിക്കില്ലെന്ന് തന്നെയാണ് പാരിസ്ഥിതിക ശാസ്ത്രഞ്ജര്‍ വീണ്ടും വീണ്ടും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നത്.
undefined
കാലാവസ്ഥാ വ്യതിയാനം മൂലം ആല്‍പ്പ്സ്, ഹിമാലയം, ആര്‍ട്ടിക്ക്, അന്‍റാര്‍ട്ടിക്ക് തുടങ്ങി മഞ്ഞ്മൂടിയ പ്രദേശങ്ങളില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുന്നതായി പാരിസ്ഥിതിക ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങിയത് 1970 കളോടെയാണ്.
undefined
അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും പാരിസ്ഥിതിക മുന്നറിയിപ്പുകളെ അവഗണിക്കാനാണ് ലോക നേതാക്കളും ജനങ്ങളും താല്‍പര്യം പ്രകടിപ്പിക്കുന്നത്. 2050 ആകുമ്പോഴേക്കും രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമന അളവ് പൂജ്യത്തിലെത്തിക്കുമെന്നാണ് സ്വിറ്റ്സര്‍ലാന്‍റ് അവകാശപ്പെടുന്നത്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത് മുഖവിലയ്ക്കെടുക്കിന്നില്ല.
undefined
ആമസോണ്‍ കാടുകള്‍ ആഴ്ചകളോളം നിന്ന് കത്തിയമര്‍ന്നത് മനുഷ്യന്‍റെ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രമാണെന്നാണ് ബ്രസീലില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
undefined
ആമസോണ്‍ കാടുകള്‍ കത്തി നശിക്കുമ്പോള്‍ ലോകത്തിന് നഷ്ടമാകുന്നത് വര്‍ഷാവര്‍ഷം ആമസോണ്‍ കാടുകള്‍ പുറത്ത് വിട്ടുകൊണ്ടിരുന്ന 29 % ഓക്സിജനാണെന്ന് കണക്കുകള്‍ പറയുന്നു. അതോടൊപ്പം കാടുകത്തുമ്പോള്‍ പുറത്ത് വിട്ട കാര്‍ബണ്‍ അധികമായി അവശേഷിക്കുകയും ചെയ്യുന്നു.
undefined
ആല്‍പ്പ്സും ഹിമാലയവും ആര്‍ട്ടിക്ക് - അന്‍റാര്‍ട്ടിക്ക് പ്രദേശങ്ങളും ഉരുകിത്തീരുമ്പോള്‍ സ്വാഭാവികമായും സമുദ്രജല നിരപ്പിലുണ്ടാകുന്ന വര്‍ദ്ധനവ് ഉണ്ടാകുന്നു. ഇങ്ങനെയുണ്ടാകുന്ന വര്‍ദ്ധനവ് നാല് ഇന്ത്യന്‍ തീരദേശ നഗരങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് മുന്നറിയിപ്പുണ്ട്.
undefined
കൊല്‍ക്കത്ത, മുംബൈ, സൂറത്ത്, ചെന്നെ എന്നീ തീരദേശ നഗരങ്ങളാണ് കാലാവസ്ഥാ വ്യതിയാനം മൂലം ആദ്യ ഭീഷണി നേരിടുന്ന ഇന്ത്യന്‍ നഗരങ്ങള്‍.
undefined
തങ്ങളുടെ പ്രീയപ്പെട്ട ഹിമാനിക്ക് 'ആര്‍ഐപി ' എന്ന് കല്ലുകള്‍കൊണ്ട് പാകിവെച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന യുഎന്‍ വിഭാഗമാണ് ഇന്ത്യയ്ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഭാഗത്ത് നഗരങ്ങള്‍ മുങ്ങുമ്പോള്‍ ഉത്തരേന്ത്യയില്‍ ജലക്ഷാമം അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
undefined
ആഗോളതലത്തില്‍ സമുദ്രജലനിരപ്പില്‍ ഒരു മീറ്റര്‍ വര്‍ദ്ധനവാണ് മഞ്ഞുരുകലിനെ തുടര്‍ന്ന് ഉണ്ടാവുകുമെന്ന് കരുതപ്പെടുന്നത്. 2100 ആകുമ്പോഴേക്കും ഈ പ്രതിഭാസം ലോകത്തിലെ 1.5 ബില്യണ്‍ ജനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ പറയുന്നത്.
undefined
ആഗോളതലത്തില്‍ 45 തുറമുഖങ്ങള്‍ സമുദ്രജലനിരപ്പിലെ വര്‍ദ്ധനവ് ബാധിക്കും. കേരളത്തില്‍ കൊച്ചിയെയായിരിക്കും ഇത് ഏറ്റവും ആദ്യം ബാധിക്കുക. സമുദ്ര നിരപ്പില്‍ നിന്ന് 50 സെന്‍റീമീറ്റര്‍ വര്‍ദ്ധനവുണ്ടായാല്‍ പോലും വെള്ളപ്പൊക്കമുണ്ടാകുന്ന മേഖലകളാണ് തീരപ്രദേശത്തെ മിക്ക നഗരങ്ങളും.
undefined
ആഗോളതാപനത്തെ പിടിച്ചുകെട്ടാന്‍ ഇനി എന്ത് തന്നെ ചെയ്താലും 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പില്‍ 30 - 60 സെന്‍റീ മീറ്ററിന്‍റെ വര്‍ദ്ധനവ് ഉണ്ടാകുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
undefined
സമുദ്ര നിരപ്പ് 50 സെന്‍റീമീറ്റര്‍ ഉയര്‍ന്നാല്‍ 45 നഗരങ്ങളിലായി 5 ലക്ഷം ജനങ്ങളെ പ്രളയം നേരിട്ട് ബാധിക്കും. മുംബൈ, കൊല്‍ക്കത്ത, സൂററ്റ്, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങള്‍ക്ക് ഇത് വലിയ ഭീഷണി സൃഷ്ടിക്കും.
undefined
സമുദ്രനിരപ്പിലുണ്ടാകുന്ന വര്‍ദ്ധന അതിശക്തമായ ചുഴലിക്കാറ്റുകള്‍ക്കും സമുദ്രഭക്ഷ്യോത്പന്നങ്ങളുടെ നാശത്തിനും കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പ് കഴിഞ്ഞ മാസം ഇതുപോലൊരു യാത്രയയപ്പ് നല്‍കിയിരുന്നു. ഐസ്‍ലാന്‍റിലെ 700 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെട്ടിരുന്ന ഒക്ജോകുള്‍ ഹിമാനി ഉരുകിത്തീര്‍ന്നപ്പോഴായിരുന്നു. ഒക്ജോകുള്‍ ഹിമാനി 2014 ലാണ് പൂര്‍ണ്ണമായും ഉരുകിത്തീര്‍ന്നത്.
undefined
click me!