പൌരന്മാരായി അംഗീകരിക്കുക ! ബെല്‍ജിയത്തില്‍ ചുണ്ടുകള്‍ തുന്നിക്കെട്ടി അഭയാര്‍ത്ഥികളുടെ നിരാഹാര സമരം

Published : Jun 30, 2021, 03:45 PM IST

കഴിഞ്ഞ മെയ് 23 മുതല്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സൽസിലെ സ്വതന്ത്ര സര്‍വ്വകലാശാലകളായ വി.യു.ബിയിലും യു.എൽ.ബിയിലും നഗരമധ്യത്തിലുള്ള ബെഗ്വിനേജ് പള്ളിയിലും അഭയാര്‍ത്ഥികള്‍ നിരാഹാര സമരത്തിലാണ്. ആരോഗ്യ സംരക്ഷണവും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതിന് ബെൽജിയൻ സർക്കാർ തങ്ങളെ അംഗീകരിക്കണമെന്നാണ് അഭയാര്‍ത്ഥികളുടെ ആവശ്യം. ഏതാണ്ട് 450 ലധികം അഭയാര്‍ത്ഥികളാണ് ഇത്തരത്തില്‍ നിരാഹാരം നടത്തുന്നത്. ബെൽജിയത്തിലെ താമസക്കാരായി ഉടനടി അംഗീകാരം നൽകണമെന്നും സ്ഥിരതാമസക്കാരനെന്ന പദവി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.     

PREV
122
പൌരന്മാരായി അംഗീകരിക്കുക ! ബെല്‍ജിയത്തില്‍ ചുണ്ടുകള്‍ തുന്നിക്കെട്ടി അഭയാര്‍ത്ഥികളുടെ നിരാഹാര സമരം

മധ്യ ബ്രസ്സൽസിലെ ഒരു പള്ളിയിൽ 250 ഓളം പേരാണ് നിരാഹാര സമരത്തിലുള്ളത്. 200 ലധികം പേർ ബെൽജിയൻ തലസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും നിരാഹാരം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

222

മെയ് 23 മുതൽ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നതിലൊരാളായ അഹമ്മദ് യൂറോ ന്യൂസിനോട് പറഞ്ഞു. 

322

“നമ്മുടെ സർക്കാരിന് എങ്ങനെ ഉറങ്ങാൻ കഴിയുമെന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഇവിടെ ധാരാളം ആളുകൾ പട്ടിണി കിടക്കുന്നു, മരിക്കുന്നു, കഷ്ടപ്പെടുന്നു. കാരണം, അവർ വളരെ ഏറെ സങ്കടത്തിലാണ്. അപ്പോഴും  ഭരണാധികാരികള്‍ സമാധാനപരമായി ഉറങ്ങുന്നു." അദ്ദേഹം പറഞ്ഞു.

422

ടുണീഷ്യ, മൊറോക്കോ, അൾജീരിയ, ഈജിപ്ത്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷന്മാരാണ് കൂടുതലായും സമരമുഖത്തുള്ളത്. 

522

ഇവർ വർഷങ്ങളായി ബെൽജിയത്തിലെ പാലങ്ങള്‍ക്കടിയിലും പാതവക്കിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.  

622

ഔദ്യോഗിക കടലാസുകള്‍ ഇല്ലാതതിനാല്‍ ഇവര്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷയോ മറ്റ് സാമ്പത്തിക സേവനങ്ങളോ അല്ലെങ്കിൽ ബെൽജിയൻ നിവാസികൾക്ക് നൽകിയിട്ടുള്ള മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. സാഹചര്യം അതിരൂക്ഷമാണെന്നാണ് സന്നദ്ധസേവകരും പറയുന്നത്. 

722

നിരാഹാരം കിടക്കുന്നവര്‍ക്കായി ബെഗ്വിനേജ് പള്ളിയിൽ ഒരു താൽക്കാലിക സഹായ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറന്‍ തയ്യാറല്ലെന്ന് സമരക്കാരും പറയുന്നു. കാരണം അവര്‍ക്ക് നഷ്ടപ്പെടാന്‍ ഇനിയൊന്നും ബാക്കിയില്ല. 

822

"രോഗികളുടെ നില കൂടുതല്‍ വഷളാകുന്നു. നിരവധി പേര്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവരാണ്. നിരവധി ആത്മഹത്യാ ശ്രമങ്ങളും നടക്കുന്നു. " വെന്ന് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. 

922

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും നിരാഹാര സമരം ബെൽജിയൻ മാധ്യമങ്ങളിൽ പരിമിതമായ ശ്രദ്ധമാത്രമേ നേടിയിട്ടൊള്ളൂ.

1022

എന്നാല്‍ സമരക്കാരുടെ ആരോഗ്യസ്ഥിതി വഷളായതോടെ നടപടിയെടുക്കാൻ സർക്കാരിന് മേല്‍ സമ്മർദ്ദം വർദ്ധിച്ചിരിക്കുകയാണ്. യാതൊരു രേഖകളുമില്ലാത്ത  1,50,000 കുടിയേറ്റക്കാർ രാജ്യത്തുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. 

1122

രാജ്യത്തെത്തിയ ഒരു കൂട്ടം ആളുകൾക്ക് അഭയം നൽകുന്നതിന് വേണ്ടി നിലവിലെ നിയമത്തില്‍ ഒരു കൂട്ടായ ഇളവ് നേടുന്നതിന്, ഇത്തരത്തില്‍ സമരം ചെയ്യുന്നത് ബ്ലാക്ക് മെയിൽ ചെയ്യലല്ലേയെന്ന് ബെൽജിയൻ ഫെഡറൽ ഇമിഗ്രേഷൻ മന്ത്രി സാമി മഹ്ദി ചോദിക്കുന്നു. 

1222

"ഇത് നിരാശാജനകമാണ്. അവരുടെ ആവശ്യം കഴിയുന്നത്ര വേഗത്തിൽ പരിഗണിക്കാനും ആളുകളെ സഹായിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. പക്ഷേ, രേഖകളില്ലാത്ത ഒരു വ്യക്തിക്ക് ബെൽജിയത്തിൽ താമസിക്കാൻ കഴിയില്ലെന്നതാണ് രാജ്യത്തെ നിയമം. അതിനാൽ ഞങ്ങൾ അവർക്ക് ശരിയായ വിവരങ്ങൾ നൽകാൻ ശ്രമിക്കുകായാണ്. പക്ഷേ നിരാഹാര സമരം ഇതിനെ സഹായിക്കില്ല. "അദ്ദേഹം യൂറോ ന്യൂസിനോട് പറഞ്ഞു. 

1322

നാടുകടത്തപ്പെടുമെന്ന ഭയത്താൽ പുരുഷന്മാർ വ്യക്തിഗതമായി രാജ്യത്ത് നിലവിലുള്ള അപേക്ഷാ പ്രക്രിയയിലൂടെ കടന്നുപോകാൻ താല്‍പര്യം കാണിക്കുന്നില്ല. 

1422

എന്നാല്‍, അഭയാർഥികളെ മാറ്റിപ്പാർപ്പിക്കുന്നതിന് യൂറോപ്യൻ യൂണിയന് കൂടുതല്‍ മെച്ചപ്പെട്ട ഏകോപനം ആവശ്യമായി വരുന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധമെന്നാണ് ബെൽജിയം സർക്കാർ വാദിക്കുന്നു. 

1522

ഒരു മാസവും ഏഴ് ദിവസവും പിന്നിട്ട നീണ്ട നിരാഹരത്തെ തുടര്‍ന്ന് മിക്ക അഭയാര്‍ത്ഥികളും എല്ലും തോലുമായി. ചിലര്‍ ചുണ്ടുകളില്‍ നൂലുപയോഗിച്ച് തങ്ങളുടെ ചുണ്ടുകള്‍ തുന്നി വച്ചിരിക്കുകയാണ്. നിരവധി സ്ത്രീകളും സമരത്തില്‍ പങ്കെടുക്കുന്നു. 

1622

നിരാഹാര സമരത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ മൈഗ്രേഷൻ സ്റ്റേറ്റ് സെക്രട്ടറി സാമി മഹ്ദി മുമ്പ് ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും സമരക്കാരുമായി ചർച്ച ചെയ്യില്ലെന്ന് പറഞ്ഞ അദ്ദേഹം സമരം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. 

1722

ആളുകൾക്ക് അവരുടെ കേസുകളെക്കുറിച്ചും അവരുടെ സാധ്യതകളെ കുറിച്ചും എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കുന്ന ഒരു "ന്യൂട്രൽ സോൺ" സ്ഥാപിക്കണമെന്നാണ് അദ്ദേഹം മുന്നോട്ട് വച്ച നിർദ്ദേശം. 

1822

ചില ആളുകളെ സംബന്ധിച്ചിടത്തോളം, അവർക്ക് ബെൽജിയത്തിൽ തുടരാനാകുമോ എന്ന് നിർണ്ണയിക്കാൻ ഒരു വ്യക്തിഗത അന്വേഷണത്തിന് ഇപ്പോഴും സാധ്യതയുണ്ട്. അഭയാർഥികൾ ഇതിനായി വിദേശകാര്യ ഓഫീസ് പോലുള്ള സേവന കേന്ദ്രങ്ങളിലേക്കെത്തണമെന്നും അദ്ദേഹം പറഞ്ഞു. 

1922

ബെല്‍ജിയത്തില്‍ 1,50,000 കുടിയേറ്റക്കാരുണ്ടെന്നും ഇവരെയെല്ലാവരെയും രാജ്യത്ത് നിയമപരമായി നിലനിര്‍ത്താന്‍ കഴിയിലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, സമരം ചെയ്യുന്നവര്‍ക്ക് വേണ്ടി വാദിക്കുന്നത് സര്‍ക്കാറിനെ ബ്ലാക്ക് മെയില്‍ ചെയുന്നതിന് തുല്യമാണ്. ആളുകള്‍ മരിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

2022

സര്‍ക്കാര്‍ പുറംതിരിഞ്ഞതോടെ സമരക്കാരെ സഹായിക്കാന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അവര്‍ സര്‍വ്വകലാശാലകളില്‍ 24 മണിക്കൂറും തുറന്നിരിക്കുന്ന സെന്‍ററുകള്‍ തുറന്നു. സാമൂഹ്യപ്രവര്‍ത്തകരും മുന്‍നിരയിലുണ്ട്. 

2122

ലോക അഭയാർത്ഥി ദിനമായ ജൂൺ 20 ന് എല്ലാവരെയും അംഗീകരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്ത് റാലികളും നടന്നു. എന്നാല്‍ സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

2222

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 
click me!

Recommended Stories