1800 വര്‍ഷം പഴക്കമുള്ള രഥത്തിന്‍റെ ഫോസില്‍ കണ്ടെത്തി; റോമാ സാമ്രാജ്യത്തിന് പുതുവെളിച്ചം

First Published Oct 19, 2019, 11:22 AM IST

ലോകത്ത് ആദ്യമുണ്ടായ സാമ്രാജ്യങ്ങളില്‍ ഒന്നാണ് റോമാ സാമ്രാജ്യം. കഴിഞ്ഞ ദിവസം റോമാ സാമ്രാജ്യത്തിലേക്ക് വെളിച്ചം വീശുന്ന ഒരു അമൂല്യ വസ്തും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. ക്രോയേഷ്യയിലെ കിഴക്കൻ വിൻ‌കോവി നഗരത്തിനടുത്തുള്ള സ്റ്റാരി ജാൻ‌കോവി ഗ്രാമത്തിനടുത്തുള്ള ജാൻ‌കോവാക്ക ദുബ്രാവ പ്രദേശത്ത് നിന്ന്  രണ്ട് ചക്രങ്ങളോടൂം രണ്ട് കുതിരകളോടും കൂടിയ ഒരു പുരാതന റോമന്‍ കുതിരവണ്ടിയുടെ (ലാറ്റിൻ ഭാഷയിൽ ഇത് സിസിയം എന്നറിയപ്പെടുന്നു) ഫോസിലാണ് കണ്ടെത്തിയത്. പുരാവസ്തു ശാസ്ത്രജ്ഞരെ സംമ്പന്ധിച്ച് ഈ കണ്ടെത്തല്‍ ഏറ്റവും അമൂല്യമായതാണ്. കാണാം ആ ചിത്രങ്ങള്‍.

സിറ്റി മ്യൂസിയം വിൻ‌കോവിച്ചിയിലെ പുരാവസ്തു ഗവേഷകരും സാഗ്രെബിൽ നിന്നുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി വകുപ്പും ചേര്‍ന്നാണ് കിഴക്കൻ വിൻ‌കോവി നഗരത്തിനടുത്തുള്ള സ്റ്റാരി ജാൻ‌കോവി ഗ്രാമത്തിനടുത്തുള്ള ജാൻ‌കോവാക്ക ദുബ്രാവ പ്രദേശത്ത് നിന്നും സൈറ്റിൽ രണ്ട് ചക്രങ്ങളോടൂം രണ്ട് കുതിരകളോടും കൂടിയ ഒരു പുരാതന റോമന്‍ കുതിരവണ്ടി (ലാറ്റിൻ ഭാഷയിൽ ഇത് സിസിയം എന്നറിയപ്പെടുന്നു) കണ്ടെത്തിയത്.
undefined
പുരാവസ്തു ഗവേഷകർ ഒരു ശവസംസ്കാര ചടങ്ങിന്‍റെ ഭാഗമായി രണ്ട് കുതിരകളോടൊപ്പം കുഴിച്ചിട്ട ഇരട്ട ചക്രമുള്ള ഒരു റോമൻ രഥത്തിന്‍റെ ഫോസിലുകളാണ് കണ്ടെത്തിയെന്ന് ക്രോയേഷ്യന്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു.
undefined
'അങ്ങേയറ്റം സമ്പന്നമായ ഒരു കുടുംബ'ത്തിനായുള്ള ഒരു വലിയ ശ്മശാന മുറിയാണ് കണ്ടെത്തിയ്ത്. അതിൽ രണ്ട് കുതിരകളുള്ള വണ്ടി കിടന്നിരുന്നു. വന്‍ സമ്പത്ത് ഉള്ളവരെ ചിലപ്പോൾ അവരുടെ കുതിരകളോടൊപ്പം അടക്കം ചെയ്തതിന്‍റെ ഉദാഹരണമാകാം ഈ കണ്ടെത്തൽ.
undefined
റോമൻ കാലഘട്ടത്തിൽ പന്നോയ്‍നൻ പ്രദേശത്തിന്‍റെ തെക്ക് ഭാഗത്തുള്ള പതിവ് മരണാനന്തരം ടുമുലി (കുന്നിൻ കീഴിലുള്ള ഒരു പുരാതന ശ്മശാനം) അടക്കം ചെയ്യുകയെന്നതാണെന്ന് പദ്ധതിയുടെ ക്യൂറേറ്റർ ബോറിസ് ക്രാട്ടോഫിൽ മാധ്യമങ്ങളോട് പറഞ്ഞു.
undefined
'പന്നോയ്‍നൻ പ്രവിശ്യയിലെ ഭരണ, സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ പ്രധാന പങ്കുവഹിച്ച അങ്ങേയറ്റം സമ്പന്ന കുടുംബങ്ങളുമായി ഈ സമ്പ്രദായം ബന്ധപ്പെട്ടിരിക്കുന്നു.' എന്നായിരുന്നു ഇത് സംമ്പന്ധിച്ച് ബോറിസ് ക്രാട്ടോഫിന്‍റെ നിരീക്ഷണം. ഈ കണ്ടെത്തൽ എഡി മൂന്നാം നൂറ്റാണ്ടിൽ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു.
undefined
കാര്‍ബണ്‍ ടെസ്റ്റ് നടത്തി ഫോസിലിന്‍റെ യഥാര്‍ത്ഥ പ്രായം കണക്കാക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നു. ക്രൊയേഷ്യയിലെ അതുല്യമായ ഒരു കണ്ടുപിടുത്തമാണിതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി ഡയറക്ടർ മാർക്കോ ഡിസ്ദാർ പറഞ്ഞു.
undefined
1,800 വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് അടക്കം ചെയ്യപ്പെട്ട കുടുംബത്തെക്കുറിച്ച് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ കൂടുതൽ അറിയും. 'ഞങ്ങൾക്ക് കുതിരകളോട് കൂടുതൽ താൽപ്പര്യമുണ്ട്, അതായത്, അവ ഇവിടെ വളർത്തപ്പെട്ടതാണോ അതോ റോമന്‍ സാമ്രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നാണോ വന്നത് എന്നിവയും ഈ കുടുംബത്തിന്‍റെ രാജ്യതന്ത്രത്തിലുള്ള പ്രാധാന്യത്തെയും സമ്പത്തിനെയും കുറിച്ച് ഇത് കൂടുതൽ നമ്മോട് പറയുമെന്നും മാർക്കോ ഡിസ്ദാർ പറഞ്ഞു.
undefined
ക്രൊയേഷ്യയിലെ റോമൻ സാമ്രാജ്യം: ക്രൊയേഷ്യയിലെ ആദ്യകാല നിവാസികൾ ഇന്തോ-യൂറോപ്യൻ ജനതയായ ഇല്ലിയേറിയൻമാരായിരുന്നു, അവർ ഏകദേശം ബിസി 1000 ൽ ഈ പ്രദേശത്തേക്ക് മാറിയതായി കരുതപ്പെടുന്നു. ബിസി നാലാം നൂറ്റാണ്ടിൽ കെൽറ്റുകൾ ഇവരെ ആക്രമിച്ചു. തുടര്‍ന്ന് ഇല്ലിയേറിയക്കാര്‍ അൽബേനിയയിലേക്ക് നീങ്ങി.
undefined
168 ബിസിയിൽ റോമാക്കാർ അവസാന ഇല്ലിയേറിയൻ രാജാവായ ജെന്‍റിയസിനെ കീഴടക്കി ഈ പ്രദേശം ഏറ്റെടുത്തു. റോമൻ പ്രവിശ്യയായ ഇല്ലിക്കിക്കം യുദ്ധങ്ങളിലൂടെ റോമാക്കാർ ഈ പ്രദേശം മുഴുവനായും കീഴടക്കി.
undefined
ഡാൽമേഷ്യൻ തീരത്തിന്‍റെ ഭൂരിഭാഗവും ഏറ്റെടുത്ത റോമക്കാര്‍ ഇല്ലിക്കറിയത്തെ ഡാൽമേഷ്യ (ഇന്നത്തെ ക്രൊയേഷ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു) എന്ന് പുനർനാമകരണം ചെയ്തു. ഡാനൂബ് നദിക്ക് താഴെയുള്ള പ്രദേശത്ത ഏതാണ്ട് ബിസി 11 വരെ തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
undefined
റോമക്കാര്‍ ഏതാണ്ട് അഞ്ഞൂറ് വർഷക്കാലം ഡാൽമേഷ്യ ഭരിച്ചു. ഈജിയൻ, കരിങ്കടൽ എന്നിവയുമായി ബന്ധിപ്പിക്കാന്‍ ഡാനൂബ് നദിയുമായി ബന്ധപ്പെടുത്തി വ്യാപാര ആവശ്യങ്ങൾക്കായി റോഡുകൾ നിർമ്മിക്കുകയും സോളിനെ അവരുടെ തലസ്ഥാനമായി ഉപയോഗിക്കുകയും ചെയ്തു.
undefined
'ക്രൊയേഷ്യ'യിലെ റോമാക്കാർക്ക് പ്രാധാന്യമുള്ള മറ്റ് പട്ടണങ്ങൾ ജഡേര (സാദാർ), പാരന്‍റിയം, പോളൻസിയം (പുല), സ്പാലറ്റോ (സ്പ്ലിറ്റ്) എന്നിവയായിരുന്നു. എ ഡി മൂന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ റോമൻ സാമ്രാജ്യം തകരാൻ തുടങ്ങിയപ്പോൾ ഈ പ്രദേശം രണ്ടായി വിഭജിക്കപ്പെട്ടു.
undefined
ഡാൽമേഷ്യ സലോനിറ്റാനയും ഡാൽമേഷ്യ പ്രാവലിറ്റാനയും (അതിന്‍റെ തലസ്ഥാനം ഇപ്പോൾ ആധുനിക അൽബേനിയയുടെ ഭാഗമാണ്). എ.ഡി 395-ൽ സാമ്രാജ്യം കിഴക്കൻ - പടിഞ്ഞാറൻ റോമൻ സാമ്രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഇന്നത്തെ സ്ലൊവേനിയ, ക്രൊയേഷ്യ, ബോസ്നിയ, പടിഞ്ഞാറ് ഹെർസഗോവിന, കിഴക്ക് സെർബിയ, കൊസോവോ, മാസിഡോണിയ എന്നിവ - പിന്നീട് ബൈസന്‍റൈൻ സാമ്രാജ്യത്തിന്‍റെ ഭാഗമായി.
undefined
ബിസി ആറാം നൂറ്റാണ്ടിൽ റോമൻ റിപ്പബ്ലിക് സ്ഥാപിതമായതിന് ശേഷം റോമൻ സാമ്രാജ്യം ആരംഭിച്ചു. എ ഡി 476 ൽ അവസാന പാശ്ചാത്യ ചക്രവർത്തിയുടെ പതനം വരെ ആയിരം വർഷത്തോളം ഇത് ഭരിച്ചു.
undefined
ഈ സമയത്ത്, റോമാക്കാർ യൂറോപ്പിലെ പല രാജ്യങ്ങളിലും ആഫ്രിക്കയുടെയും മിഡിൽ ഈസ്റ്റിന്‍റെയും ഭാഗങ്ങൾ ഭരിച്ചു. റോമൻ സാമ്രാജ്യത്തിൽ 90 ദശലക്ഷം ആളുകൾ ജീവിച്ചിരുന്നു. ഇത് ഒരു രാജവാഴ്ചയിൽ നിന്ന് ഒരു ജനാധിപത്യ റിപ്പബ്ലിക്കിലേക്കും സൈനിക സ്വേച്ഛാധിപത്യത്തിലേക്കും പരിണമിക്കുകയും പിന്നീട് ഏകാധിപതികളായ ചക്രവർത്തിമാർ ഭരിക്കുകയും ചെയ്തു.
undefined
click me!