നാസി സൈന്യം വേശ്യാലയത്തില്‍ കുഴിച്ചിട്ട 10 ടൺ സ്വര്‍ണ്ണത്തിനായി നിധി വേട്ട !

First Published May 1, 2021, 3:56 PM IST

ഹിറ്റ്‌ലറുടെ സംരക്ഷണ സൈനീകവ്യൂഹം വേശ്യാലയമായി ഉപയോഗിച്ച കൊട്ടാരത്തിൽ അര ബില്യൺ പൌണ്ട് വിലവരുന്ന 48 ക്രാറ്റ് നാസി സ്വർണം കുഴിച്ചെടുക്കാനായി നിധി വേട്ടക്കാർ ഒരുങ്ങുകയാണെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട്. തെക്കൻ പോളണ്ടിലെ മിങ്കോവ്സ്കി ഗ്രാമത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത കൊട്ടാരത്തിന്‍റെ മൈതാനത്തുള്ള ഒരു കിണറിന്‍റെ അടിയില്‍ 10 ടൺ സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഹിറ്റ്ലറുടെ സൈനീകവ്യൂഹത്തിലെ ഉദ്യോഗസ്ഥര്‍ കുഴിച്ചിട്ടിരിക്കുന്നുവെന്നാണ് കരുതുന്നത്. ഹിറ്റ്ലറുടെ സംരക്ഷണ സൈനീകവ്യൂഹം തലവനായിരുന്ന ഹെൻ‌റിക്, ഹിംലറുടെ നിർദ്ദേശപ്രകാരമാണ് നിധി കുഴിച്ചിട്ടതെന്ന് കരുതുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനമാകാം നിധി സൂക്ഷിച്ചിരിക്കാന്‍ സാധ്യത. 'ബ്രെസ്ലാവിന്‍റെ സ്വർണം' എന്ന് വിളിക്കപ്പെടുന്നവയും പൊലീസ് ആസ്ഥാനത്ത് നിന്ന് കാണാതായതും പോളിഷ് നഗരമായ വ്രോക്വാവിൽ നിന്ന് കാണാതായതുമായി വലിയൊരു സ്വര്‍ണ്ണ നിക്ഷേപമാണ് കുഴിച്ചെടുക്കാനായി ഇപ്പോള്‍ തയ്യാറെടുക്കുന്നത്.  

പതിനെട്ടാം നൂറ്റാണ്ടിൽ പ്രഷ്യൻ ജനറലായിരുന്ന ഫ്രീഡ്രിക്ക് വിൽഹെം വോൺ സെഡ്‌ലിറ്റ്സാണ് മിങ്കോവ്സ്കിയിലെ ഈ കൊട്ടാരം പണിതീര്‍ത്തത്. വർഷങ്ങള്‍ കടന്ന് പോയപ്പോള്‍ പലതവണ ഈ കൊട്ടാരം കൈമാറി, പലര്‍ ഇവിടെ ജീവിച്ചു. യുദ്ധാനന്തരം റെഡ് ആർമിയും പോളിഷ് സൈന്യവും വ്യത്യസ്ത സമയങ്ങളിൽ ഈ കൊട്ടാരത്തിലുണ്ടായിരുന്നു.
undefined
ഈ പ്രദേശത്ത് താമസിച്ചിരുന്ന സമ്പന്നരായ ജർമ്മന്‍ വംശജരുടെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഹിറ്റലറുടെ സൈന്യം കുഴിച്ചിട്ട ഈ നിക്ഷേപത്തിലുണ്ടെന്ന് കരുതുന്നു. യുദ്ധത്തില്‍ മുന്നേറുന്ന റെഡ് ആർമി, ശത്രുക്കളാല്‍ കൊള്ളയടിക്കപ്പെടാതിരിക്കാൻ അവര്‍ കൈയടക്കിയ സ്വത്തുക്കൾ സംരക്ഷണ സൈനീകവ്യൂഹത്തിന് കൈമാറിയിരുന്നു.
undefined
അടുത്ത കാലത്തായി കൊട്ടാരത്തില്‍ നിന്നും കണ്ടെത്തിയ രഹസ്യ രേഖകളിലൂടെയാണ് നിധി കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയത്. ഒരു സംരക്ഷണ സൈനീകവ്യൂഹം ഉദ്യോഗസ്ഥന്‍റെ ഡയറിയും 1,000 വർഷത്തിലേറെ പഴക്കമുള്ള കൊട്ടാരത്തിലെ ഉദ്യോഗസ്ഥരുടെ പിൻ‌ഗാമികളിൽ നിന്ന് നിധി വേട്ടക്കാർക്ക് ലഭിച്ച മാപ്പുമാണ് നിധിവേട്ടയ്ക്ക് സഹായകരമാകുമെന്ന് കരുതുന്ന വസ്തുക്കള്‍.
undefined
'മൈക്കിളിസ്' എന്ന ഓമനപ്പേരിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ എഴുതിയ ആ ഡയറി, കഴിഞ്ഞ വർഷം ഈ പ്രദേശത്തെ മറ്റൊരു കൊട്ടാരത്തിന്‍റെ സ്ഥാനം വെളിപ്പെടുത്തിയിരുന്നു. ഒരു കിണറിന്‍റെ അടിയിൽ 28 ടൺ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് ആ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. വഴി കണ്ടെത്തിയതിനാല്‍ ഇനി നിധി നിക്ഷേപം കണ്ടെടുക്കാന്‍ എളുപ്പമാണെന്നും അതിനാല്‍ സ്ഥലത്ത് പെട്ടെന്ന് തന്നെ നിധി വേട്ട തുടങ്ങുമെന്നും നിധി അന്വേഷിക്കുന്നവര്‍ വെളിപ്പെടുത്തി.
undefined
മിങ്കോവ്സ്കിയിലെ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളിലൊരാൾക്ക് വോൺ സ്റ്റെയ്ൻ എന്ന മുതിർന്ന സംരക്ഷണ സൈനീകവ്യൂഹം ഉദ്യോഗസ്ഥന്‍ എഴുതിയ കത്താണ് രേഖകള്‍ പ്രധാനം. അവള്‍ പിന്നീട് തന്‍റെ കാമുകനായിത്തീർന്നു. ഉദ്യോഗസ്ഥൻ എഴുതി: 'എന്‍റെ പ്രിയപ്പെട്ട ഇഞ്ചെ, ഞാൻ എന്‍റെ നിയമനം ദൈവഹിതത്താൽ പൂർത്തീകരിക്കും. ചില യാത്രകള്‍ വിജയകരമായിരുന്നു. ശേഷിക്കുന്ന 48 ഹെവി റീച്ച്സ് ബാങ്കിന്‍റെ നെഞ്ചുകളും എല്ലാ കുടുംബ നെഞ്ചുകളും ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു'.
undefined
'അവർ എവിടെയാണെന്ന് നിങ്ങൾക്കറിയാം. എന്‍റെ നിയോഗം നിറവേറ്റാൻ ദൈവം നിങ്ങളെ സഹായിക്കുകയും എന്നെ സഹായിക്കുകയും ചെയ്യട്ടെ. ' ഡയറിയില്‍ പെൻസിലില്‍ കുറിച്ചിട്ട പേജുകൾ ലോവർ സിലേഷ്യയിലുട നീളമുള്ള 11 സ്ഥലങ്ങൾ തിരിച്ചറിയുമെന്ന് പറയന്നു. അവ യുദ്ധത്തിന് മുമ്പും ശേഷവും ജർമ്മൻ പ്രദേശമായിരുന്നു.
undefined
1945 മാർച്ച് 12 മുതൽ മിങ്കോവ്സ്കിയിലെ കൊട്ടാരത്തിലെ നിധിയെ കുറിച്ച് കുറിപ്പ് സൂചന നല്‍കുന്നു. 'ഓറഞ്ചറിയിൽ ഒരു തോട് കുഴിച്ചിട്ടുണ്ട്, അത് വലിയ പെട്ടികളും മറ്റും സൂക്ഷിക്കാന്‍ സുരക്ഷിതമായ ഒരു വീടാണ്. റീച്ച്സ് ബാങ്കിൽ നിന്നുള്ള 48 വലിയ പെട്ടികൾ അവിടെ ഒളിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ ഭൂമിയില്‍ കുഴിച്ചിട്ടിട്ടാണുള്ളത്. ഇപ്പോഴും സസ്യങ്ങളാൽ പച്ച പിടിച്ചിരിക്കുന്നു.'
undefined
'മിങ്കോവ്സ്കിയിലെ നിക്ഷേപം മറച്ചുവെക്കുന്നതിൽ നിരവധി പേർ പങ്കെടുത്തു. അതിലൊരാൾ വോൺ സ്റ്റെയ്ൻ എന്ന ഉദ്യോഗസ്ഥനായിരുന്നു. കൊട്ടാരത്തിൽ അയാള്‍ക്ക് ഒരു കാമുകിയുണ്ടായിരുന്നതിനാല്‍ അയാള്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നു. സ്ഥലത്തിന്‍റെ പ്രത്യേക കാരണം സംരക്ഷണ സൈനീകവ്യൂഹം ഉദ്യോഗസ്ഥർ സ്ഥലം ഇടയ്ക്കിടെ സന്ദർശിച്ചിരുന്നു.
undefined
അവർ ആ പുരാതന കൊട്ടാരത്തെ ഒരു വേശ്യാലയം പോലെ കരുതി. ഒളിത്താവളത്തിൽ ശ്രദ്ധ പുലർത്താൻ വോൺ സ്റ്റെയ്ൻ നിയോഗിച്ച രക്ഷാധികാരിയായിരുന്നു ഇംഗെ. നിധി വേട്ടയ്‌ക്ക് നേതൃത്വം നൽകുന്ന സൈലേഷ്യൻ ബ്രിഡ്ജ് ഫൌണ്ടേഷന്‍റെ തലവൻ റോമൻ ഫർമാനിയാക്ക് മെയിൽ ഓൺലൈനിനോട് പറഞ്ഞു.
undefined
'സംരക്ഷണ സൈനീകവ്യൂഹത്തിന്‍റെ യൂണിഫോമിൽ സുന്ദരനായ ഉദ്യോഗസ്ഥനുമായി അവൾ പ്രണയത്തിലായിരുന്നു. ഒന്നോ രണ്ടോ വര്‍ഷം അവിടെ താമസിക്കേണ്ടിവരുമെന്ന് അവര്‍ കരുതിയിരിക്കണം. എന്നാല്‍ ഈ പ്രദേശം സോവിയറ്റ് യൂണിയന്‍റെ നിയന്ത്രണത്തിലാകുമെന്ന് അവര്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. 1945 ൽ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനം റഷ്യക്കാര്‍ ഈ പ്രദേശം കീഴടക്കി. തുടര്‍ന്ന് രണ്ട് മാസക്കാലത്തോളം അവര്‍ക്ക് സമീപത്തെ കാട്ടില്‍ ഒളിജീവിതം നയിക്കേണ്ടിവന്നു.
undefined
യുദ്ധാനന്തരം പോളണ്ടിന്‍റെ നിരവധി പ്രദേശങ്ങളില്‍ കണ്ടത് പോലെ ഒരു കുഴികുത്തിയിരുന്നെങ്കില്‍ അവര്‍ക്ക് എല്ലാം എടുത്തുകൊണ്ട് പോകാമായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. യുദ്ധാനന്തരം സോവിയറ്റ് യൂണിയന്‍ ഈ പ്രദേശങ്ങള്‍ പോളണ്ടിന് നല്‍കി.
undefined
പ്രദേശത്തുണ്ടായിരുന്ന ജര്‍മ്മന്‍കാരെ മുഴുവനും പ്രദേശത്ത് നിന്ന് പുറത്താക്കി. ഇവരൊടൊപ്പം ഇംഗെയും പടിഞ്ഞാറന്‍ ഉക്രൈയിനിലെത്തി ചേര്‍ന്നു. പുതിയ പ്രദേശത്ത് അവള്‍ പുതിയൊരാളായി ജീവിച്ചു. രൂപവും സ്വത്വവും മാറി. പ്രദേശവാസിയായ ഒരാളെ വിവാഹം കഴിച്ചു. മരണം വരെ അവള്‍ നിധിയെ കുറിച്ച് പുറത്താരോടും പറഞ്ഞില്ല.
undefined
പിന്നീട് ഇത് ഒരു ലോക്കൽ കൗൺസിൽ ഓഫീസ്, ഒരു കിന്റർ ഗാർട്ടൻ സെന്‍റര്‍, എന്തിന് ഒരു സിനിമയ്ക്ക് പോലും ഈ കെട്ടിടം ഉപയോഗിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ സൈലേഷ്യൻ ബ്രിഡ്ജ് ഫൌണ്ടേഷൻറെ ഉടമസ്ഥതതയിലെത്തി ചേര്‍ന്നു. കഴിഞ്ഞ വർഷം, ഫൌണ്ടേഷൻ 11 പ്രദേശങ്ങളില്‍ നിധി വേട്ടയ്ക്കായി കുഴിക്കുമെന്നറിയിച്ചിരുന്നു.
undefined
അതിലൊന്നാണ് റോസ്റ്റോക ഗ്രാമത്തിലെ ഈ കൊട്ടാരം. 'റോസ്റ്റോകയിലെ നിക്ഷേപങ്ങൾ ഒരു കിണറിന്‍റെ അടിയിൽ 64 മീറ്റർ താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് ഡയറി പറയുന്നതായി ഫർമാനിയക് അറിയിച്ചു. ആ പ്രദേശം ഖനനം ചെയ്യുന്നതിനുള്ള വലിയ ദൌത്യത്തിനായി ഞങ്ങൾ ഇപ്പോൾ മിങ്കോവ്സ്കിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം ഇത് വളരെ എളുപ്പമാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
നഷ്ടപ്പെട്ട കലാസൃഷ്ടികളെ വീണ്ടെടുത്ത് അവ ശരിയായ ഉടമകളിലേക്ക് എത്തി ചേരുന്നത് വഴി വലിയ മാറ്റങ്ങൾക്ക് ഇതൊരു ഉത്തേജകമായി മാറിയേക്കാം. ധ്രുവീകരണമല്ല ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ ആശയമാണ് ഞങ്ങളുടെ ദൗത്യത്തെ നയിക്കുന്നത്. 'ഞങ്ങൾ മറ്റൊരു സ്ഥലം പര്യവേക്ഷണം ചെയ്യാൻ തയ്യാറെടുക്കുകയാണ്, ഒന്നെങ്കില്‍ രണ്ട് സ്ഥലങ്ങളം ഒരുമിച്ച് അല്ലെങ്കില്‍ മിങ്കോവ്സ്കിക്ക് ശേഷം പര്യവേക്ഷണം ചെയ്യാൻ തുടങ്ങും. ഈ നിധിവേട്ടയ്ക്ക് ആവശ്യമായ എല്ലാ സര്‍ക്കാര്‍ അനുമതികളും ഞങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം പറയുന്നു. എന്തായാലും കൊവിഡ് വ്യാപനത്തിനിടെ ഇനി ലോക ശ്രദ്ധ ഇവിടേയ്ക്കും തിരിഞ്ഞേക്കാം.
undefined
click me!