
വിത്തുകളിൽ ഏറ്റവും പോഷകഗുണമുള്ള ഒന്നാണ് ഫ്ളാക്സ് സീഡ്. പ്രോട്ടീൻ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, അവശ്യ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡിൽ ലിഗ്നാൻ അടങ്ങിയിട്ടുണ്ട്. ഇത് കുടൽ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ലിഗ്നാൻസ് എന്നറിയപ്പെടുന്ന ഫൈറ്റോ ഈസ്ട്രജൻറെ സമ്പന്നമായ ഉറവിടമാണ് ഫ്ളാക്സ് സീഡ്. ഈ സംയുക്തങ്ങൾ ഹോർമോൺ അളവ് സന്തുലിതമാക്കാൻ സഹായിക്കുക ചെയ്യുന്നു. കൂടാതെ, ഫ്ളാക്സ് സീഡുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
ഫ്ളാക്സ് സീഡുകൾ അണ്ഡോത്പാദനം മെച്ചപ്പെടുത്തുകയും സ്തന വേദന, മലബന്ധം തുടങ്ങിയ പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഫാൽക്സ് സീഡുകളിൽ നല്ല അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പതിവായി ഫ്ളാക്സ് സീഡ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ ഫ്ളാക്സ സീഡുകൾക്ക് കഴിയും. ഇത് ഇൻസുലിൻ പ്രതിരോധമോ ടൈപ്പ് 2 പ്രമേഹമോ ഉള്ളവർക്ക് ഗുണം ചെയ്യും.
ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകളിലെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ദഹന ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് മലബന്ധം തടയാനും മൊത്തത്തിലുള്ള കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും. കാരണം ഇത് മുടി വളർച്ച വേഗത്തിലാക്കുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ ഫ്ളാക്സ് സീഡ് ജെൽ, എണ്ണ അല്ലെങ്കിൽ മാസ്കുകൾ പോലുള്ളവയിൽ ചേർത്തും ഉപയോഗിക്കാം.