തെെറോയിഡ്; ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ

Published : Mar 03, 2019, 02:50 PM ISTUpdated : Mar 03, 2019, 03:02 PM IST
തെെറോയിഡ്; ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ

Synopsis

കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോഴാണ് തൈറോയിഡ് വരുന്നത്. ഹൈപ്പര്‍ തൈറോയിഡ്, ഹൈപ്പോ തൈറോയിഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയിഡുകളുണ്ട്. ക്ഷീണം, അലസത, അമിത ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. 

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് തെെറോയിഡ്. പലകാരണങ്ങൾ കൊണ്ടാണ് തെെറോയിഡ് ഉണ്ടാകുന്നത്. സ്ത്രീകളിലാണ് തെെറോയിഡ് ഇന്ന് കൂടുതലും കണ്ട് വരുന്നത്. കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോഴാണ് തൈറോയിഡ് വരുന്നത്. ഹൈപ്പര്‍ തൈറോയിഡ്, ഹൈപ്പോ തൈറോയിഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയിഡുകളുണ്ട്. 

ക്ഷീണം, അലസത, അമിത ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്. ശബ്ദത്തിലെ വ്യതിയാനം, ചുമയും ശ്വാസംമുട്ടലും, ഭക്ഷണമിറക്കാന്‍ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

അയൊഡിന്‍ ഭക്ഷണങ്ങൾ...

 അയൊഡിന്റെ കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ശരീരത്തില്‍ വേണ്ടത്ര അയൊഡിന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇത് തൈറോയിഡ് വരാതെ തടയാനുള്ള പ്രധാന വഴിയാണ്. ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തിലെത്തുന്ന അയൊഡിനാണ് തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നത്. അയൊഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക.

 പുകവലി നിർത്തുക...

 പുകവലി നിർത്തുക എന്നതാണ് മറ്റൊരു വഴി.  സിഗരറ്റിലെ തയോസൈനേറ്റ് തൈറോയ്ഡ് ഗ്രന്ഥിയെ നശിപ്പിച്ചു കളയും. പുകവലി തൈറോയിഡ് വരുത്തുമെന്നു മാത്രമല്ല, തൈറോയിഡ് ചികിത്സകള്‍ ഫലിക്കാനും ബുദ്ധിമുട്ടുണ്ടാക്കും. 

കെമിക്കലുകളെ സൂക്ഷിക്കുക...

തെെറോയിഡ് ഉണ്ടാകാൻ മറ്റൊരു കാരണമാണ് കെമിക്കലുകൾ. ചില പ്രത്യേക കെമിക്കലുകള്‍ തൈറോയിഡ് ഗ്ലാന്റിന്റെ ഉല്‍പാദനം കുറയ്ക്കും. ആന്റിബാക്ടീരിയല്‍ സോപ്പിലും ടൂത്ത്‌പേസ്റ്റിലും കാണുന്ന ട്രൈക്ലോസാന്‍, പ്ലാസ്റ്റിക്കില്‍ കാണുന്ന ബിസ്ഫിനോള്‍ എ, കാര്‍പെറ്റ്, ഫാബ്രിക് എന്നിവയില്‍ കണ്ടു വരുന്ന പെര്‍ഫ്‌ളൂറിനേറ്റഡ് കെമിക്കലുകള്‍ , നോണ്‍ സ്റ്റിക് പാത്രങ്ങളിലെ കോട്ടിംഗില്‍ കണ്ടു വരുന്ന ചില കെമിക്കലുകള്‍ എന്നിവയെല്ലാം തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യം നശിപ്പിക്കും.

സോയ ഒഴിവാക്കാം...

സോയ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ നിർത്തുക. സോയ അടങ്ങിയ ഭക്ഷണങ്ങള്‍ തൈറോയ്ഡ് പ്രവര്‍ത്തനത്തെ താറുമാറാക്കുന്ന ഒന്നാണ്.  തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ ശേഷിയെ തകരാറിലാക്കുന്ന ഒന്നാണ്. 

വൈറ്റമിന്‍ ഡി...

വൈറ്റമിന്‍ ഡിയുടെ കുറവ് തൈറോയിഡ് പ്രശ്‌നത്തിനു വഴിയൊരുക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും വൈറ്റമിന്‍ ഡി 20ല്‍ താഴെയാണെങ്കില്‍. ഇത്തരം ഘട്ടങ്ങളില്‍ തൈറോയിഡ് ആന്റിബോഡി ഉല്‍പാദനം വര്‍ദ്ധിക്കും. 

സെലേനിയം....

സെലേനിയം എന്ന ഘടകത്തിന്റെ കുറവ് തൈറോയിഡ് ആന്റിബോഡി ഉല്‍പാദനം വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇതുവഴി തൈറോയിഡ് ആരോഗ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യും. സെലേനിയം അടങ്ങിയ ഭക്ഷണം കഴിക്കുക. 

പഴങ്ങളും പച്ചക്കറികളും...

ഹൈപ്പോ തൈറോയിഡിസം തടയാന്‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയിഡ് രോഗികള്‍ക്ക് നല്ലതാണ്. 

വെളിച്ചെണ്ണ...

ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയിഡിസത്തിന് കാരണം. ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍‌ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം