മഞ്ഞുകാലത്ത് തേൻ കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web TeamFirst Published Nov 25, 2022, 5:56 PM IST
Highlights

മഞ്ഞുകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ, തൊണ്ടവേദന, ചുമ എന്നിവ വ്യാപകമാണ്. ഇവയ്‌ക്കെതിരെ, ചായയോ ചെറുചൂടുള്ള നാരങ്ങാ വെള്ളമോ ഉപയോഗിച്ച് തേൻ കുടിക്കുന്നത് പരമ്പരാഗതവും ഫലപ്രദവുമായ പ്രതിവിധിയാണ്.

മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് തേൻ. നൂറ്റാണ്ടുകളായി, ആയുർവേദ പ്രകാരം തേൻ നിരവധി ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലും  അണുബാധകൾക്കെതിരെ പോരാടുന്നതിലും തേൻ ഏറ്റവും മികച്ച പ്രതിരോധമാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇതിൽ ധാരാളം ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പല തരത്തിൽ ഗുണം ചെയ്യും. ശൈത്യകാലത്ത് തേൻ കഴിക്കുന്നതിന്റെ ചില അത്ഭുതകരമായ ഗുണങ്ങളെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഡയറ്റീഷ്യനായ ഷീനം നാരംഗ്.

തേൻ പ്രമേഹത്തിനും വാർദ്ധക്യത്തിനും എതിരെ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. തേനിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ് തുടങ്ങിയ സമ്പന്നമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തെ റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളിൽ (ROS) നിന്ന് സംരക്ഷിക്കുന്നു. അത് ശരീരത്തിൽ ശേഖരിക്കപ്പെടുകയും കോശങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, അകാല വാർദ്ധക്യം, ഹൃദ്രോഗം തുടങ്ങിയ ചില ഗുരുതരമായ ആരോഗ്യ അവസ്ഥകളിലേക്ക് നയിച്ചേക്കാം.

തൊണ്ടവേദന ശമിപ്പിക്കാൻ തേൻ മികച്ചൊരു പ്രതിവിധിയാണ്. മഞ്ഞുകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ, തൊണ്ടവേദന, ചുമ എന്നിവ വ്യാപകമാണ്. ഇവയ്‌ക്കെതിരെ, ചായയോ ചെറുചൂടുള്ള നാരങ്ങാ വെള്ളമോ ഉപയോഗിച്ച് തേൻ കുടിക്കുന്നത് പരമ്പരാഗതവും ഫലപ്രദവുമായ പ്രതിവിധിയാണ്.

ആന്റിഓക്‌സിഡന്റുകൾ, പ്രോപോളിസ് തുടങ്ങിയ ആരോഗ്യകരമായ പദാർത്ഥങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ടെങ്കിലും, പഞ്ചസാരയുടെ അതേ ഫലം തേനിൽ ഇപ്പോഴും ഉണ്ടെന്ന് നാരംഗ് പറഞ്ഞു. ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തേൻ നൽകരുത്. കാരണം ഇത് ബോട്ടുലിസത്തിന്റെ അപകടസാധ്യതയുള്ളതാണ്. ഈ അപൂർവവും എന്നാൽ കഠിനവുമായ അസുഖം ശരീരത്തിന്റെ നാഡികളെ ദോഷകരമായി ബാധിക്കുകയും ശ്വാസോച്ഛ്വാസം, പേശി പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. 

ഈ നട്സ് ദിവസവും ഒരു പിടി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം

 

click me!