യാത്രയ്ക്കിടെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതും

By Web TeamFirst Published Mar 4, 2019, 7:14 PM IST
Highlights

യാത്ര ചെയ്യുമ്പോൾ ഹൃദയാഘാതത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ തള്ളിക്കളയരുതെന്ന് ജപ്പാൻ ജണ്ടുൻഡോ യൂണിവേഴ്സിറ്റിയിലെ ​​ഗവേഷകനായ റോയ്ത്താ നിഷിയോ പറയുന്നു. യാത്ര പോകുന്നതിനിടെ നെഞ്ചുവേദന 15 മിനിറ്റോളം നീണ്ട് നിൽക്കുകയോ, അല്ലെങ്കിൽ ശരീരം അമിതമായി വിയർക്കുകയോ ചെയ്താൽ നിർബന്ധമായും ആ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് റോയ്ത്താ പറയുന്നു. 

ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണല്ലോ. എത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒന്നാണ് ഹൃദയാഘാതം. ഒരിക്കെ ഹൃദയാഘാതം വന്നവർ നിർബന്ധമായും ആരോ​ഗ്യത്തിൽ ശ്രദ്ധ വേണം. യാത്ര ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. 

യാത്ര ചെയ്യുമ്പോൾ ഹൃദയാഘാതത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ തള്ളിക്കളയരുതെന്ന് ജപ്പാൻ ജണ്ടുൻഡോ യൂണിവേഴ്സിറ്റിയിലെ ​​ഗവേഷകനായ റോയ്ത്താ നിഷിയോ പറയുന്നു. ഇന്ന് കൂടുതൽ പേരും ഹൃദയാഘാതം മൂലമാണ് മരിക്കുന്നതെന്ന് റോയ്ത്താ പറയുന്നു. 

സ്പെയിനിൽ നടത്തിയ അക്യൂട്ട് കാർഡിയാവസ്കുല്യർ കെയറിൽ പഠനം പ്രസിദ്ധീകരിച്ചു. യാത്ര പോകുന്നതിനിടെ
നെഞ്ചുവേദന 15 മിനിറ്റോളം നീണ്ട് നിൽക്കുകയോ, അല്ലെങ്കിൽ ശരീരം അമിതമായി വിയർക്കുകയോ ചെയ്താൽ നിർബന്ധമായും ആ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് റോയ്ത്താ പറയുന്നു. ദൂരയാത്ര പോകുമ്പോൾ ചിലർക്ക് കാൽ വേദന, കാലിൽ നീര് വരിക, അമിതമായി വിയർക്കുക, ഛർദ്ദി, ക്ഷീണം എന്നിവ ഉണ്ടാകാറുണ്ട്. 

ഇത് ചിലരിൽ ഹൃദ്രോ​ഗങ്ങളുടെ ലക്ഷണമായാണ് കാണാറുള്ളതെന്ന് നോയ്ഡയിലെ യാതാർത്ത് ആശുപത്രിയിലെ ഡോ. സീനിയർ കാർഡിയാക്ക് സർജനായ ദീപക്ക് പറയുന്നു. 2,564 ​രോ​ഗികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അതിൽ 192 രോ​ഗികൾക്ക് യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്നിട്ടുള്ളതായി കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. 
                                                                                                                                
ലക്ഷണങ്ങള്‍ ഇവയൊക്കെ...

1. ശക്തമായ നെഞ്ചുവേദന. നെഞ്ചിന്റെ മധ്യഭാഗത്ത്‌ നിന്ന്‌ തുടങ്ങി പിന്നീട്‌ കൈകള്‍, താടി, പുറം ഭാഗങ്ങളിലേക്ക്‌ ഈ വേദന വ്യാപിക്കും.

 2. ശരീരം അമിതമായി വിയര്‍ത്തൊഴുകുക.

 3. മുഖം വിളറുക.

 4. തലചുറ്റലും ശ്വാസതടസ്സവും.

  ആദ്യം ചെയ്യേണ്ടത്....

  1. ഹൃദയാഘാതം ഉണ്ടായ വ്യക്തിയെ എവിടെയെങ്കിലും ഇരുത്തി തലയും തോളും തലയണവെച്ച് താങ്ങുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  രോഗിയുടെ ശ്വാസോച്ഛാസത്തിന്റേയും ഹൃദയമിടിപ്പിന്റേയും അവസ്ഥ മനസ്സിലാക്കണം.

 2. ശ്വസനപ്രവര്‍ത്തനവും ഹൃദയസ്പന്ദനവുമില്ലെങ്കില്‍ രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കി ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. 

3. തളര്‍ച്ച ഉണ്ടാവുന്നെന്ന് സൂചന ലഭിക്കുമ്പോള്‍ തന്നെ ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക. അതിശക്തിയായി ചുമയ്ക്കണം. ഇതൊരു കാര്‍ഡിയാക് മസ്സാജിന്റെ പ്രയോജനം നല്‍കും. 


                                                                                                                                
                                                                                      
                                                 

                
                                                            

                                                                                                   

click me!