
ആപ്പിളിൽ തന്നെ ഗ്രീൻ ആപ്പിളും ചുവന്ന ആപ്പിളുമുണ്ട്. ഏതാണ് കൂടുതൽ ആരോഗ്യകരം. പച്ച ആപ്പിളിൽ അല്പം കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും മികച്ചതാണ്. ദഹനത്തെ പിന്തുണയ്ക്കുന്ന ഒരു തരം ലയിക്കുന്ന നാരുകളായ പെക്റ്റിനും ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
ചുവന്ന ആപ്പിളിൽ ആന്തോസയാനിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് കുറവും നാരുകൾ കൂടുതലുമുള്ള പച്ച ആപ്പിൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിർത്താൻ പ്രത്യേകിച്ചും അനുയോജ്യമാണ്.
ചുവന്ന ആപ്പിളിൽ പഞ്ചസാര അൽപ്പം കൂടുതലാണെങ്കിലും അവ ആന്റിഓക്‌സിഡന്റുകൾ നൽകുന്നു. ഇത് വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കും. പതിവായി ചുവന്ന ആപ്പിൾ കഴിക്കുന്നത് ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും ഗ്ലൈസെമിക് നിയന്ത്രണത്തിന് സഹായിക്കാനും സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷണൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പച്ച ആപ്പിളിൽ പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ദീർഘനേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. കലോറി ഉപഭോഗം നിയന്ത്രിക്കാൻ ഗ്രീൻ മികച്ചതാണ്. ഉയർന്ന ജലാംശം ഉള്ളതിനാൽ ചുവന്ന ആപ്പിൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും.
ഇവ രണ്ടും മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. എന്നാൽ പഞ്ചസാരയുടെ അളവു കുറവായതുകൊണ്ടും നാരുകളുടെ അളവു കൂടുതലായതു കൊണ്ടും ചുവന്ന ആപ്പിളുകളെക്കാൾ അൽപം മികച്ചത് ഗ്രീൻ ആപ്പിൾ ആണ്. എന്നാൽ ചുവന്ന ആപ്പിൾ ഗ്രീൻ ആപ്പിളിനെ അപേക്ഷിച്ച് കൂടുതൽ പ്രീബയോക്ടിക് ആണ്. കൂടാതെ ഇവ ആരോഗ്യത്തിന് മികച്ചതാണ്.