
വാർദ്ധക്യം ഒരു സ്വാഭാവിക പ്രക്രിയയാണെങ്കിലും ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി പറയുന്നു. ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ഒരു ആന്റി-ഏജിംഗ് ജ്യൂസ് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
നെല്ലിക്ക 1 എണ്ണം
മാതളനാരങ്ങ 1 കപ്പ്
കറുത്ത മുന്തിരി 1 കപ്പ്
ചാറ്റ് മസാല ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
നെല്ലിക്ക, മാതളനാരങ്ങ , മുന്തിരി എന്നിവ മിക്സിയിൽ ജ്യൂസാക്കി അടിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു നുള്ള് ചാറ്റ് മസാലയും ഉപ്പും ചേർത്ത് കുടിക്കുക. ആന്റിഓക്‌സിഡന്റുകശ്‍, ഫൈറ്റോകെമിക്കലുകൾ, വിറ്റാമിൻ സി, പോളിഫെനോൾസ്, ആന്തോസയാനിനുകൾ തുടങ്ങിയവ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ ചുളിവുകൾ, ചർമ്മത്തിന്റെ ഇലാസ്തികത കുറയ്ക്കുക മറ്റ് വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കും. ഇത് മുഖത്തിന് തിളക്കം നൽകാനും, കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കും. കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് അൾട്രാവയലറ്റ് കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ ഇത് ആന്റി-ഏജിംഗ് ഗുണങ്ങളും നൽകുന്നു.
മാതളനാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്ന ഒരു ഘടകമാണ്. ഇത് മങ്ങൽ കുറയ്ക്കാനും സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാതളനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും കറുത്ത പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam