National Mango Day 2025 ; മാമ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

Published : Jul 22, 2025, 08:37 AM IST
why do mango flesh turn brown 5 easy hacks to keep them fresh longer

Synopsis

വിറ്റാമിൻ എ കൂടുതലായി അടങ്ങിയിട്ടുള്ള മാമ്പഴം കാഴ്ചശക്തി വർദ്ധിപ്പിക്കാനും, വരണ്ട കണ്ണുകൾ തടയാനും സഹായിക്കുന്നു.  

എല്ലാ വർഷവും ജൂലെെ 22 ദേശീയ മാമ്പഴ ദിനമായി ആചരിക്കുന്നു. മാമ്പഴത്തിൽ നി​രവധി പോഷക​ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് മാമ്പഴം. ദഹനം, ചർമ്മാരോഗ്യം, പ്രതിരോധശേഷി എന്നിവ വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുകയും ചെയ്യും.

മാമ്പഴത്തിലെ നാരുകൾ വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് ഫലപ്രദമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യാവശ്യമായ വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമാണ് മാമ്പഴം. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ എ കൂടുതലായി അടങ്ങിയിട്ടുള്ള മാമ്പഴം കാഴ്ചശക്തി വർദ്ധിപ്പിക്കാനും, വരണ്ട കണ്ണുകൾ തടയാനും സഹായിക്കുന്നു. സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കണ്ണുകളെ ദോഷകരമായ നീല വെളിച്ചത്തിൽ നിന്ന് സംരക്ഷിക്കുകയും വാർദ്ധക്യം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

മാമ്പഴത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുകയും യുവത്വമുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു. മാമ്പഴത്തിലെ വിറ്റാമിൻ എ തലയോട്ടിയെ പോഷിപ്പിക്കുകയും ശക്തവും തിളക്കമുള്ളതുമായ മുടിയ്ക്ക് സഹായിക്കുന്നു.

മാമ്പഴത്തിൽ കാണപ്പെടുന്ന ദഹന എൻസൈമുകൾ (അമൈലേസുകൾ) ദഹനം എളുപ്പമാക്കുക ചെയ്യുന്നു. ഇവയിലെ ഉയർന്ന നാരുകളുടെ അളവ് ആരോഗ്യകരവും സന്തുലിതവുമായ ഒരു കുടൽ മൈക്രോബയോം നിലനിർത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

മാമ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഓക്‌സിഡന്റുകളും നാരുകളും എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും രക്തക്കുഴലുകളെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

ബി വിറ്റാമിനുകൾ, പ്രത്യേകിച്ച് ബി 6 എന്നിവയാൽ സമ്പുഷ്ടമായ മാമ്പഴം ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കുകയും, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിനാൽ പിസിഒഎസ് പോലുള്ള ഹോർമോൺ സംബന്ധമായ തകരാറുകൾക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.

മാമ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6, ഗ്ലൂട്ടാമിക് ആസിഡും മാനസികാവസ്ഥ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്തുന്നു. സമ്മർദ്ദം, ഉത്കണ്ഠ, മൊത്തത്തിലുള്ള മാനസികാരോഗ്യം എന്നിവ നിയന്ത്രിക്കുന്നതിന് അത്യാവശ്യമായ സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തിന് വിറ്റാമിൻ ബി6 സഹായിക്കുന്നു. മാഞ്ചിഫെറിൻ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ