രണ്ട് സ്പൂൺ തക്കാളി നീര്, 1 ടേബിൾസ്പൂൺ തേൻ, അൽപം തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് 20 മിനുട്ട് നേരം മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് തക്കാളി. വിറ്റാമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ തക്കാളി ചർമ്മത്തിന് തിളക്കം നൽകുകയും ജലാംശം നൽകുകയും മുഖക്കുരുവിനെ ചെറുക്കുകയും ചെയ്യുന്നു. കറുത്ത പാടുകൾ, എണ്ണമയം, സൂര്യപ്രകാശം മൂലമുള്ള കേടുപാടുകൾ, കൊളാജൻ ഉത്പാദനം എന്നിവ കുറയ്ക്കാൻ തക്കാളി സഹായിക്കുന്നു. വീട്ടിൽ തന്നെ പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ...
ഒന്ന്
രണ്ട് സ്പൂൺ തക്കാളി നീര്, 1 ടേബിൾസ്പൂൺ തേൻ, അൽപം തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് 20 മിനുട്ട് നേരം മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
രണ്ട് സ്പൂൺ തക്കാളി നീര്, 1 ടീസ്പൂൺ മുൾട്ടാണി മിട്ടി, അര സ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ കറുത്ത പാടുകൾ മാറാൻ മികച്ചതാണ് ഈ പാക്ക്.
മൂന്ന്
തക്കാളി നീര് 2 ടേബിൾ സ്പൂൺ, ഒരു സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
നാല്
ചർമ്മത്തിന് തിളക്കവും ലഭിക്കാൻ തക്കാളി പൾപ്പ് പഞ്ചസാരയുമായി യോജിപ്പിച്ച് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുക. ഈ പാക്ക് മുഖം സുന്ദരമാകാൻ സഹായിക്കും.
അഞ്ച്
രണ്ട് സ്പൂൺ തക്കാളി നീരിലേക്ക് അൽപം റോസ് വാട്ടർ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.


