ഈ രണ്ട് ഭക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കും

Published : Oct 02, 2025, 03:07 PM IST
Cholesterol

Synopsis

പോഷകാഹാരത്തിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ദീർഘകാല ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് കാർഡിയോളജിസ്റ്റുകൾ പറയുന്നു.

ഉയർന്ന കൊളസ്ട്രോൾ ധാരാളം ആളുകളെ ബാധിക്കുന്ന പ്രശ്നമാണ്. രക്തത്തിൽ അമിതമായ അളവിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് നിരവധി രോ​ഗങ്ങൾ‌ കാരണമാകുന്നു. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.

ഉയർന്ന കൊളസ്ട്രോൾ ചിലരിൽ വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. ഇത് കാലക്രമേണ ഹൃദയത്തെ തകരാറിലാക്കും. പോഷകാഹാരത്തിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ദീർഘകാല ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് കാർഡിയോളജിസ്റ്റുകൾ പറയുന്നു.

ഓട്സ്, തവിട് കൂടിയ ധാന്യങ്ങൾ, സസ്യ സ്റ്റിറോളുകളും സ്റ്റാനോളുകളും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മോശം കൊളസ്ട്രോൾ ഗണ്യമായി കുറയ്ക്കുക ചെയ്യുന്നതായി ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. 

ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു. കാരണം ഇത് ദഹനനാളത്തിൽ ഒരു ജെൽ രൂപപ്പെടുകയും കൊളസ്ട്രോളുമായി ബന്ധിപ്പിക്കുകയും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് തടയുകയും ചെയ്യുന്നു.

കരൾ രക്തത്തിൽ നിന്ന് കൂടുതൽ കൊളസ്ട്രോൾ ഉപയോഗിച്ച് പിത്തരസം ഉത്പാദിപ്പിക്കുകയും സ്വാഭാവികമായും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. 3 മുതൽ 12 ആഴ്ച വരെ ദിവസവും ഓട്‌സിൽ നിന്ന് ഏകദേശം 3.5 ഗ്രാം ബീറ്റാ-ഗ്ലൂക്കൻ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിൽ 4.2 ശതമാനം വരെ കുറവുണ്ടാക്കുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നു.

സസ്യ സ്റ്റിറോളുകളും സ്റ്റാനോളുകളും കുടലിലെ കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുന്ന സസ്യങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന സംയുക്തങ്ങളാണ്. ഫോർട്ടിഫൈഡ് പാൽ, തൈര് പോലുള്ള ചില പാലുൽപ്പന്നങ്ങലിൽ അവ അടങ്ങിയിട്ടുണ്ട്.

പ്രതിദിനം 3.3 ഗ്രാം വരെ ഫൈറ്റോസ്റ്റെറോളുകൾ കഴിക്കുന്നത് ഒരു മാസത്തിനുള്ളിൽ എൽഡിഎൽ കൊളസ്ട്രോൾ 6–12% കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം