ദക്ഷിണാഫ്രിക്കയുടെ ആണിക്കല്ലിളക്കിയ ചാഹലിന്റെ ഗൂഗ്ലി

By Web TeamFirst Published Jun 5, 2019, 5:19 PM IST
Highlights

ടീം സ്കോര്‍ 80/3 ല്‍ നില്‍ക്കെ ചാഹല്‍ മനോഹരമായൊരു ഗൂഗ്ലിയിലൂടെ ഡൂപ്ലെസിയെ ക്ലീന്‍ ബൗള്‍ഡാക്കി. 54 പന്തില്‍ 38 റണ്‍സെടുത്ത ഡ‍ൂപ്ലെസിയുടെ വിക്കറ്റ് കളിയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുകയും ചെയ്തു.

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം തിരിച്ചുവരവിന് ശ്രമിച്ച ദക്ഷിണാഫ്രിക്കയുടെ മധ്യനിര തകര്‍ത്തത് ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്നായിരുന്നു. ഇതില്‍ ഏറ്റവും നിര്‍ണായകമായത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയുടെ വിക്കറ്റും.

ഓപ്പണര്‍മാരായ ഹാഷിം അംലയും ക്വിന്റണ്‍ ഡീകോക്കും ബൂമ്രയുടെ വേഗത്തിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ മുഴുവന്‍ ക്യാപ്റ്റന്‍ ഡൂപ്ലെസിയുടെ ബാറ്റിലായി.

Beautiful Delivery of CHAHAL
Duplessis missing the Bat
RSA* 98/5 24.0 Ov
A Phehlukwayo 5(3),
D Miller 11(13) pic.twitter.com/xlK16AYKSY

— Cricket (@Cricketscoree)

Latest Videos

എന്നാല്‍ ഇരുപതാം ഓവറില്‍ ടീം സ്കോര്‍ 80/3 ല്‍ നില്‍ക്കെ ചാഹല്‍ മനോഹരമായൊരു ഗൂഗ്ലിയിലൂടെ ഡൂപ്ലെസിയെ ക്ലീന്‍ ബൗള്‍ഡാക്കി. 54 പന്തില്‍ 38 റണ്‍സെടുത്ത ഡ‍ൂപ്ലെസിയുടെ വിക്കറ്റ് കളിയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുകയും ചെയ്തു. ഡൂപ്ലെസിയെ പുറത്താക്കും മുമ്പെ വാന്‍ഡെര്‍ ഡസനെയും ചാഹല്‍ ബൗള്‍ഡാക്കിയിരുന്നു.

Ball of the century ?

pic.twitter.com/1pXkF5KwDG

— Hardik Patel (@gooljaar)
click me!