ജാദവ് ഫിറ്റല്ലെങ്കില്‍ ഋഷഭ് പന്ത് കളിക്കട്ടെ; നയം വ്യക്തമാക്കി ഇന്ത്യയുടെ മുന്‍ ലോകകപ്പ് താരം

By Web TeamFirst Published May 16, 2019, 6:56 PM IST
Highlights

യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പേര് ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല. സെലക്റ്റര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല.

ബംഗളൂരു: യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പേര് ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല. സെലക്റ്റര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. പന്ത് ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് പലരും വാദിക്കുന്നു. മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയും ഇതുതന്നെയാണ് പറയുന്നത്.

പരിക്കേറ്റ കേദാര്‍ ജാദവ് പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ ഋഷബ് പന്തിനെ ടീമിലെടുക്കണമെന്നാണ് ബിന്നി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ലോകകപ്പില്‍ ഇന്ത്യയുടെ അവസരങ്ങള്‍ കിടക്കുന്നത് ഫിറ്റ്‌നെസിലാണ്. ജാദവ് പരിക്കിന്റെ പിടിയിലാണ്. താരം പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനായില്ലെങ്കില്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണം. ഏത് ബൗളറേയും അതിര്‍ത്തിക്കപ്പുറം കടത്താന്‍ ശേഷിയുള്ള താരമാണ് പന്ത്.

പത്ത് ഓവറില്‍ കളി മാറ്റാന്‍ അവന് കഴിയും. പ്രധാന കിരീടങ്ങള്‍ ഇത്തരത്തില്‍ ഒരു താരം ടീമിലുണ്ടാവുന്നത് നല്ലതാണ്. പരിചയസമ്പത്തില്ലെന്നുള്ള വാദം ശരിയല്ല. കൂടുതല്‍ കളിച്ചാണ് പരിചമാകുന്നത്. പന്തിന് ദീര്‍ഘകാലം ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിയും. റോജര്‍ ബിന്നി പറഞ്ഞു നിര്‍ത്തി.

click me!