Malayalam News Live : മോദിക്കെതിരെ പരാതി നൽകാൻ കോൺ​ഗ്രസ്

പ്രധാനമന്ത്രിയുടെ ഹിന്ദു-മുസ്ലിം പരാമർശത്തിൽ പരാതി നൽകാൻ കോൺഗ്രസ്. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകും എന്ന പ്രസ്താവനയിലാണ് പരാതി നൽകുക. കോൺഗ്രസ് ആദ്യ പരിഗണന നൽകിയത് മുസ്ലിങ്ങൾക്കെന്ന് മോദി ഇന്നലെ രാജസ്ഥാനിലെ റാലിയിൽ പറഞ്ഞിരുന്നു. കൂടൂതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് നൽകുമെന്നും മോദി ആരോപിച്ചു.

7:51 AM

പാറശ്ശാല ഷാരോൺ വധക്കേസ്

 പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് വാദം. 

7:50 AM

പത്മ അവാർഡുകൾ ഇന്ന് രാഷ്ട്രപതി സമ്മാനിക്കും

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷൺ സമ്മാനിക്കും. 

7:50 AM

കരുവന്നൂർ കേസ്

കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നി‍ർദേശം. സിപിഎമ്മിന്‍റെ തൃശ്ശൂരിൽ ആസ്ഥിവകകൾ, അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

7:50 AM

കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും

തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച വരുത്തിയ കമ്മീഷണർ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സ‍ർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിൽ ഒരാളെ കമ്മീഷൻ നിശ്ചയിച്ചാൽ ഉത്തരവ് ഇന്നിറങ്ങും. അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 

7:51 AM IST:

 പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് വാദം. 

7:50 AM IST: