ബിജെപി മുൻ എംഎൽഎയുടെ ഭാര്യ കോൺ​ഗ്രസിൽ

Published : Jul 23, 2022, 12:29 AM IST
ബിജെപി മുൻ എംഎൽഎയുടെ ഭാര്യ കോൺ​ഗ്രസിൽ

Synopsis

വെർമയെ പാർട്ടിയിലേക്ക് രാജീവ് ശുക്ല സ്വാഗതം ചെയ്തു. പൊതുസമൂഹം കോൺഗ്രസിന് അനുകൂലമാണെന്നും 2022-ൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ദില്ലി: ഹിമാചൽ പ്രദേശ് അന്തരിച്ച ബിജെപി മുൻ  എംഎൽഎ രാകേഷ് വെർമയുടെ ഭാര്യയുമായ ഇന്ദു വെർമ  കോൺഗ്രസിൽ ചേർന്നു. വർമ്മയുടെ പരേതനായ ഭർത്താവ് രാകേഷ് വെർമ മൂന്ന് തവണ എംഎൽഎ ആയിരുന്നു. അവരുടെ കുടുംബത്തിന് ഷിംലയിലുടനീളം സ്വാധീനമുണ്ട്. നേരത്തെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ഖിമി റാം ശർമ കോൺഗ്രസിൽ ചേർന്നിരുന്നു.

ബംഗാൾ മന്ത്രിയുടെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നും ഇരുപത് കോടി പിടിച്ചെടുത്ത് ഇഡി

വെർമയെ പാർട്ടിയിലേക്ക് രാജീവ് ശുക്ല സ്വാഗതം ചെയ്തു. പൊതുസമൂഹം കോൺഗ്രസിന് അനുകൂലമാണെന്നും 2022-ൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിലേക്ക് നാല് ശതമാനം പട്ടാളക്കാരെ സംഭാവന ചെയ്യുന്ന സംസ്ഥാനം അസംതൃപ്തിയിലാണെന്നും രാജീവ് ശുക്ല പറഞ്ഞു.  കോൺഗ്രസ് ജൂലൈ 27 ന് ധർമ്മശാലയിൽ നിന്ന് സംസ്ഥാനവ്യാപകമായി “യുവ റോസ്ഗർ യാത്ര” ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ചൊവ്വാഴ്ച ഹാജരായാൽ മതിയെന്ന് ഇഡി

 

ദില്ലി: നാഷണൽ ഹെറാൾഡ് കേസില്‍  (National Herald Case) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി (Sonia Gandhi) ചൊവ്വാഴ്ച ഹാജരായാൽ മതിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച എത്താനായിരുന്നു നേരത്തെ നല്‍കിയിരുന്ന നിർദ്ദേശം. കേസില്‍ ഇന്നലെ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇന്നലെ ഇഡി ഓഫീസിലേക്ക് എത്തിയത്. അനാരോഗ്യം പരിഗണിച്ച് ഇന്ന് രണ്ട് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുള്ളൂ. പന്ത്രണ്ടേകാലിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ വരെയാണ് നീണ്ടുനിന്നത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു.  രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട്  ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ  വീണ്ടും ചോദ്യം ചെയ്തേക്കും. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം