LIVE NOW
Published : Oct 11, 2026, 06:11 AM ISTUpdated : Oct 11, 2026, 08:46 AM IST

Malayalam News Live: `കൗൺസിലർ ആയി തുടരും, മരിക്കും വരെ ബിജെപിയിൽ'; രാജി വിവാദത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ, കോൺഗ്രസിലേക്ക് പോകുമെന്നത് അസംബന്ധമെന്നും പ്രതികരണം

Summary

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തിൽ രാജ്യ തലസ്ഥാനം ഇന്നും സംഘർഷ ഭൂമിയാകും. പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് സിജെപ‍ി പ്രഖ്യാപിച്ചു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം നടത്താനാണ് ആഹ്വാനം. ഇതിനെ കേന്ദ്രസർക്കാർ എങ്ങിനെ നേരിടും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാളെ ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചു.

sreelekha

08:46 AM (IST) Oct 11

`കൗൺസിലർ ആയി തുടരും, മരിക്കും വരെ ബിജെപിയിൽ'; രാജി വിവാദത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ, കോൺഗ്രസിലേക്ക് പോകുമെന്നത് അസംബന്ധമെന്നും പ്രതികരണം

രാജി വിവാദത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ. കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം.

Read Full Story

08:43 AM (IST) Oct 11

അടൂരിലെ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതി, മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

അടൂരിൽ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിൽ പ്രതികൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു

Read Full Story

08:11 AM (IST) Oct 11

ബാൽക്കണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു, സംഭവത്തിൽ ദുരൂഹത; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമുകിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് 28 വയസുള്ള കഫേ ഉടമ ശിവാ ശർമ്മ മരിച്ചു

Read Full Story

07:31 AM (IST) Oct 11

പത്തനംതിട്ട സിപിഎമ്മിലും വിവാദം; കോഴഞ്ചേരിയിൽ പാർട്ടി വിടാൻ കൂടുതൽ നേതാക്കൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും ഒഴിയുമെന്ന് ടിം ടൈറ്റസ്

പത്തനംതിട്ട സിപിഎമ്മിലും വിവാദം. കോഴഞ്ചേരിയിൽ പാർട്ടി വിടാൻ കൂടുതൽ നേതാക്കൾ ഒരുങ്ങുകയാണ്. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗത്തിന്റെ രാജി പരാതികൾ പൂഴ്ത്തിയതായി ആരോപണം.

Read Full Story

06:46 AM (IST) Oct 11

നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും, ഡ്രൈവർ പിടിയിൽ

നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം.

Read Full Story

06:34 AM (IST) Oct 11

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ; എസ്ഐആറിൽ സഭയ്ക്ക് മുന്നിലേക്ക് സമര പരിപാടികൾ ആസൂത്രണം ചെയ്ത് ബിജെപി

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ. പ്രധാന നിയമ നിർമാണങ്ങളാണ് അജണ്ട. എസ്ഐആറിൽ സഭയ്ക്ക് മുന്നിലേക്ക് ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ബിജെപി.

Read Full Story

06:11 AM (IST) Oct 11

ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രക്ഷോഭങ്ങളിൽ ദില്ലി ഇന്നും സംഘർഷ ഭൂമിയായേക്കും; രാവിലെ 10 മുതൽ സമരം പ്രഖ്യാപിച്ച് സിജെപ‍ി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തിൽ രാജ്യ തലസ്ഥാനം ഇന്നും സംഘർഷ ഭൂമിയാകും. പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് സിജെപ‍ി പ്രഖ്യാപിച്ചു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം നടത്താനാണ് ആഹ്വാനം. ഇതിനെ കേന്ദ്രസർക്കാർ എങ്ങിനെ നേരിടും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാളെ ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചു.

Read Full Story

More Trending News