ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ
കണ്ണൂർ: ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. തലശ്ശേരി സ്വദേശി റുബൈദയും സുഹൃത്ത് അജ്മലും ആണ് അറസ്റ്റിലായത്. 16.5 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. റുബൈദ മുൻപും ലഹരി വിൽപ്പന കേസിലെ പ്രതിയായിരുന്നു.



