വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ പള്ളുരുത്തി ഇല്ലത്തുനഗറിലെ 15-ഓളം വീടുകൾക്ക് നാശനഷ്ടം
കൊച്ചി: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ പള്ളുരുത്തി ഇല്ലത്തുനഗറിലെ 15-ഓളം വീടുകൾക്ക് നാശനഷ്ടം. വീടുകളിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിക്കുകയും ചില വീടുകളുടെ ഭിത്തികളിൽ വിള്ളലുകൾ ഉണ്ടാകുകയും ചെയ്തു. തീഗോളം താഴേക്ക് പതിക്കുന്നത് പോലെയായിരുന്നു മിന്നലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഷറഫുദ്ദീൻ എന്നയാളുടെ വീട്ടിലെ വയറിങ് പൂർണമായി കത്തിനശിച്ചു. ടെലിവിഷൻ, ഫ്രിഡ്ജ്, കംപ്യൂട്ടർ, ഫാൻ തുടങ്ങിയ ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. വീടിന്‍റെ ടെറസിനും നാശമുണ്ടായി.
കെഎസ് അനിൽകുമാർ, എ കെ ഷിബു, പിഎസ് സുജിത്ത്, അൻസാർ, സുരേഷ്, ജോളി ജോർജ്, ജുനൈദ് എന്നിവരുടെ വീടുകളിലും വൈദ്യുതോപകരണങ്ങൾ നശിച്ചു. ഇടിമിന്നലിൽ നാശനഷ്ടമുണ്ടായ വീടുകൾ ദീപക് ജോയ് എംഎൽഎ സന്ദർശിച്ചു.


