Published : Jun 21, 2026, 08:19 AM ISTUpdated : Jun 21, 2026, 10:01 PM IST

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

Summary

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുനപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു.

Abu Salim Car Accident

10:01 PM (IST) Jun 21

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്.

Read Full Story

08:56 PM (IST) Jun 21

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് 14കാരന് ദാരുണാന്ത്യം; സംഭവം തൃശ്ശൂരിൽ

തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് ആൺകുട്ടി മരിച്ചു. നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്.

Read Full Story

08:42 PM (IST) Jun 21

തെളിവെടുപ്പിനിടെ മോഷണക്കേസിലെ പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. പൂജപ്പുര സ്വദേശി ബിജോയ് ആണ് കസ്റ്റഡിയിൽ നിന്നും ചാടി പോയത്. മോഷണക്കേസിലെ പ്രതിയാണ്.

Read Full Story

08:02 PM (IST) Jun 21

കെകെ മഹേശന്‍റെ ആത്മഹത്യ - എസ്ഐടി രൂപീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിച്ച് ആഭ്യന്തര വകുപ്പ്; വിഎം സുധീരൻ്റെ പരാതിയിൽ മൗനം പാലിച്ച് രമേശ് ചെന്നിത്തല

കെകെ മഹേശന്‍റെ ആത്മഹത്യയിൽ എസ്ഐടി രൂപീകരിക്കണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിച്ച് ആഭ്യന്തര വകുപ്പ്. വിഎം സുധീരൻ നൽകിയ പരാതിയിൽ തുടർനടപടിയുണ്ടോ എന്ന ചോദ്യത്തിന് ആഭ്യന്തര മന്ത്രിക്ക് മൗനം.

Read Full Story

07:52 PM (IST) Jun 21

ലക്ഷ്യം ഒന്നേ ഒന്ന്, വിജയിനെ തടുക്കണം! സിപിഎം-സിപിഐ മാതൃകയിൽ ഒന്നിക്കാൻ ദ്രാവിഡ പാർട്ടികൾ; എഐഎഡിഎംകെ സഖ്യത്തിൽ തെറ്റില്ലെന്ന് ഡിഎംകെ

വിജയിന്റെ രാഷ്ട്രീയ മുന്നേറ്റം തടയാൻ ബദ്ധവൈരികളായ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന് ഡിഎംകെ. ഇരുപാർട്ടികളും ഒരേ ദ്രാവിഡ പ്രത്യയശാസ്ത്രം പങ്കിടുന്നവരാണെന്നും, സിപിഎം-സിപിഐ സഖ്യ മാതൃകയിൽ ഒന്നിക്കാമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി പറഞ്ഞു

Read Full Story

07:32 PM (IST) Jun 21

ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്, അപകടം കണ്ണൂർ കാപ്പിമലയിൽ

കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ് മരിച്ചത്. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്.

Read Full Story

07:31 PM (IST) Jun 21

നടക്കില്ല, ആ 2 നിർദ്ദേശങ്ങളും പിൻവലിച്ചേ പറ്റു, കടുപ്പിച്ച് സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു, വീര്യം കുറഞ്ഞ മദ്യത്തിലും കരിമണല്‍ ഖനനത്തിലും എതിർപ്പ്

മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സംസ്ഥാന ബജറ്റിലെ രണ്ട് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ളതും, കരിമണൽ ഖനനത്തിന് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതുമായ നിർദ്ദേശങ്ങൾ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വിരുദ്ധമെന്ന് മുന്നറിയിപ്പ്

Read Full Story

07:08 PM (IST) Jun 21

'ഈ പുല്ലന്മാർ പല തവണ നോക്കിയിട്ടും ഒന്നും നടന്നില്ല', സിബിഐയും സുപ്രീംകോടതിയും പരിശോധിച്ചില്ലേ? ഭരണം മാറിയപ്പോൾ സുധീരൻ പണി തുടങ്ങി - വെള്ളാപ്പള്ളി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും കെ കെ മഹേശന്‍റെ മരണത്തിലും ഉയരുന്ന ആരോപണങ്ങളെ തള്ളി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ 30 കൊല്ലമായി വി എം സുധീരൻ തന്നെ വേട്ടയാടുകയാണെന്നും, സിബിഐയും സുപ്രീം കോടതിയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു

Read Full Story

06:47 PM (IST) Jun 21

നിപ നിയന്ത്രണവിധേയം, ഷിഗെല്ലയിൽ ആശങ്ക; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യവകുപ്പ്

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല. അതേസമയം 7 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; 1 മരണം കൂടി റിപ്പോർട്ട് ചെയ്തു.

Read Full Story

06:22 PM (IST) Jun 21

അപ്രതീക്ഷിതം, 'അമ്മ'യിൽ അടിയന്തര തീരുമാനം, രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു, ഗണേഷടക്കം അംഗങ്ങൾ; 4 മാസം കാലാവധി

താരസംഘടനയായ 'അമ്മ'യിൽ ശ്വേത മേനോനും ഭരണസമിതിയും രാജിവച്ചതിന് പിന്നാലെ അടിയന്തരമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നടൻ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിക്ക് നാല് മാസത്തെ കാലാവധിയാണുള്ളത്. ഈ കാലയളവിനുള്ളിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കും.
Read Full Story

05:54 PM (IST) Jun 21

`അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യം, ഐഎഫ്എഫ്കെ ഇത്തവണയും തിരുവനന്തപുരത്തെന്നും മന്ത്രി പി സി വിഷ്ണുനാഥ്

`അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Full Story

05:16 PM (IST) Jun 21

'അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ', തുറന്നടിച്ച് ശ്വേത; 'ഗൂഢാലോചനയുടെ കെണി, അജണ്ട വച്ച് പുറത്താക്കാൻ നോക്കി, പാവയാകാൻ എനിക്ക് കഴിയില്ല'

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനവും അംഗത്വവും ശ്വേത മേനോൻ രാജിവച്ചു. തങ്ങളെ പുറത്താക്കാൻ വലിയ ഗൂഢാലോചന നടന്നെന്നും കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ എത്തിക്കാൻ ശ്രമം നടന്നെന്നും ശ്വേത ആരോപിച്ചു. പാവയായി ഭരിക്കാൻ സാധിക്കാത്തതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും അവർ വ്യക്തമാക്കി

Read Full Story

04:57 PM (IST) Jun 21

നായാട്ടുസംഘത്തെ പിടികൂടി വനംവകുപ്പ്; അറസ്റ്റിലായവർ ആനക്കൊമ്പ് കേസിലടക്കം പ്രതികൾ, കണ്ടെടുത്തതിൽ തോക്കും മാരാകായുധങ്ങളും

വടശ്ശേരിക്കര റേഞ്ചിൽ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. കേഴമാനെ വെടിവെച്ച് കൊന്ന നാലംഗ സംഘമാണ് പിടിയിലായത്. തോക്ക് ഉൾപ്പെടെ മാരകായുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു.

Read Full Story

04:31 PM (IST) Jun 21

അമ്മയിൽ നാടകീയ രം​ഗങ്ങൾ, ഭരണ സമിതി രാജിവെച്ചു; രാജി വാർഷിക ജനറൽ ബോഡിയോ​ഗത്തിന് പിന്നാലെ

അമ്മ ഭരണ സമിതി രാജിവെച്ചു. എല്ലാം അം​ഗങ്ങളും രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അം​ഗങ്ങളും രാജിവെച്ചു.

Read Full Story

03:51 PM (IST) Jun 21

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ, 'ബിജെപിക്കാരിയാക്കാൻ ശ്രമം'; അനുനയിപ്പിക്കാൻ ബാബുരാജ്, 'അമ്മ'യിൽ തർക്കം അതിരൂക്ഷം

'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായി. തന്നെ ബിജെപിക്കാരിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് ശ്വേത മേനോൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ചു. തുടർന്ന് ശ്വേതയെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു

Read Full Story

03:30 PM (IST) Jun 21

'ആ പരിപാടി നിർത്തിക്കോ', ഓൺലൈൻ ഫുഡ് ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി, ലഹരി വിൽപ്പന വേണ്ട; ആംബുലൻസിലും 'തൂഫാൻ' പരിശോധന നടത്തും

ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തുന്നവർക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കർശന മുന്നറിയിപ്പ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആംബുലൻസുകളിലും പരിശോധന നടത്തുമെന്ന് ചെന്നിത്തല വ്യക്തമാക്കി

Read Full Story

02:57 PM (IST) Jun 21

'മോഹൻലാൽ ഇടപെടണം', വരവ് ചിലവ് കണക്കുകളെ ചൊല്ലി 'അമ്മ'യിൽ വൻ തർക്കം; ഇടഞ്ഞ് സിദ്ധിഖും ബാബുരാജും ഇടവേളയും, 45 ദിവസം സമയം ചോദിച്ച് ശ്വേത

താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെ ചൊല്ലി വൻ തർക്കം. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയ പ്രമുഖർ റിപ്പോർട്ട് പാസാക്കുന്നതിനെ എതിർത്തപ്പോൾ, മോഹൻലാൽ ഇടപെടണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു

Read Full Story

02:34 PM (IST) Jun 21

അതിവേഗം ആഭ്യന്തര മന്ത്രി, കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന പൊലീസുകാരുട ചികിത്സാ ചെലവ് ഏറ്റെടുക്കും; പട്രോളിംഗിനിടെയുള്ള അപകടത്തിൽ കരുതൽ

കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗിനിടെ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന രണ്ട് പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ആദ്യഘട്ടമായി 5 ലക്ഷം രൂപ വീതം അനുവദിക്കും

Read Full Story

01:05 PM (IST) Jun 21

'എല്ലാവരും വിശ്വസിച്ചുകാണും, പക്ഷേ ഞാൻ ഒരു തമാശ പറഞ്ഞതാണ്, ബോസാകാൻ നോക്കിയതല്ല'; ജി7 ഉച്ചകോടിയിലെ വൈറൽ പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്

ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ താൻ നടത്തിയ "ഞാനാണ് ബോസ്" (I'm the boss) എന്ന പരാമർശം വെറുമൊരു തമാശ മാത്രമായിരുന്നെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

Read Full Story

12:52 PM (IST) Jun 21

ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമെന്ന് സണ്ണി ജോസഫ്; 'ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു'

ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുകയാണെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി

Read Full Story

12:44 PM (IST) Jun 21

മുട്ടില്‍ നോര്‍ത്ത് വില്ലേജ് 644/62 നമ്പർ സ്ഥലത്ത് ലക്ഷങ്ങൾ വിലവരുന്ന മരം, മുറിച്ചു കടത്താൻ ശ്രമം, നാട്ടുകാരറിഞ്ഞു, പിന്നെ പോലീസും, പിടി വീണു

എഴുപത് അടിയോളം നീളമുള്ള വലിയ വീട്ടിമരം മുറിച്ചു കടത്താനുള്ള നാലംഗസംഘത്തിന്‍റെ ശ്രമം തടഞ്ഞ് നാട്ടുകാരും പോലീസും. മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം

Read Full Story

12:22 PM (IST) Jun 21

ഗാന-നൃത്ത സംഘത്തിലെ സ്ത്രീകളെ വിജനമായ സ്ഥലത്തേക്കെത്തിച്ചു, 13 പുരുഷന്മാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, സംഭവം ബിഹാറിൽ

ബിഹാറിലെ പാറ്റ്നയിലുള്ള നൗബത്പൂർ പ്രദേശത്ത് ഗാന-നൃത്തസംഘത്തിലെ രണ്ട് സ്ത്രീകളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

Read Full Story

11:53 AM (IST) Jun 21

സ്ഥലമാറ്റത്തിനായി ജയിലിൽ പണപ്പിരിവ് നടക്കുന്നതായി പരാതി; സംഘടന തെരെഞ്ഞെടുപ്പ് അട്ടിമറിക്കാർ നീക്കം, കോൺ​ഗ്രസ് ​ഗ്രൂപ്പ് പോരെന്ന് ആക്ഷേപം

സ്ഥലമാറ്റത്തിനായി ജയിലിൽ പണപ്പിരിവ് നടക്കുന്നതായി പരാതി. വിരമിച്ച മുൻ സൂപ്രണ്ടിൻ്റെ പേരിൽ പണപ്പിരിവും ഭീഷണിയുമെന്നാണ് പരാതി. ജയിൽ മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്.

Read Full Story

11:12 AM (IST) Jun 21

സോഷ്യൽ മീഡിയയിൽ വൈറൽ; സംഭവം പെരുമ്പാവൂർ ടൗണിലെ ഒഴിഞ്ഞു കിടക്കുന്ന ഷെഡ്ഡിൽ, 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ ടൗണിൽ ഒഴിഞ്ഞു കിടക്കുന്ന ഷെഡ്ഡിൽ മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

Read Full Story

10:55 AM (IST) Jun 21

കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു, യാത്രക്കാർക്ക് പരിക്ക്

സമയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു

Read Full Story

10:39 AM (IST) Jun 21

മാസപ്പടി കേസിലെ ഇഡി അന്വേഷണം; വീണക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

സിഎംആർഎൽ - എക്സാലോജിക് ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് വീണ്ടും ഇഡി സമൻസ്

Read Full Story

10:14 AM (IST) Jun 21

എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനം; ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം, പ്രാർത്ഥനയ്ക്ക് വേണ്ടിയും പ്രതിഷേധം

എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനത്തിൽ ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം. പ്രാർത്ഥനയ്ക്കായി എത്തിയ ആളുകളും സ്ഥലത്തെത്തിയതോടെ വലിയ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്.

Read Full Story

09:44 AM (IST) Jun 21

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും, കുറ്റക്കാരനാണെന്ന് കണ്ടെത്തൽ

കുറ്റപത്രം സമർപ്പിക്കാൻ ഉന്നതഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. ഇന്ന് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തലുണ്ട്.

Read Full Story

09:12 AM (IST) Jun 21

റിബേഷിനെ ചോദ്യം ചെയ്തതോടെ കുടുങ്ങുമെന്നുറപ്പായി, പിന്നാലെ ഫോണിലെ തെളിവുകൾ നശിപ്പിച്ച് ജിതിൻ ഭാസ്കർ; പൊലീസിനോട് തുറന്നുപറഞ്ഞ് 'പാർട്ടിയുടെ സൈബർ പോരാളി'

വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കർ ഫോണിലെ തെളിവുകൾ നശിപ്പിച്ചത് അന്വേഷണം റിബേഷ് രാമകൃഷ്ണനിൽ എത്തിയതോടെ

Read Full Story

08:48 AM (IST) Jun 21

സഹിക്കാൻ വയ്യാതായപ്പോൾ നാട്ടുകാർ രംഗത്തെത്തി, ബീക്കണ്‍ ലൈറ്റുമിട്ട് പാഞ്ഞുനടന്ന ഓൾട്ടോ ഒടുവിൻ തട്ടിൻപുറത്ത്; ഇടപെട്ട് മോട്ടോർ വാഹന വകുപ്പ്

തലസ്ഥാനത്ത് ബീക്കൺ ലൈറ്റുമിട്ട് പാഞ്ഞു നടന്ന ഓൾട്ടോ കാ​ർ ഒ​ടു​വി​ൽ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ

Read Full Story

08:22 AM (IST) Jun 21

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ്‌ ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് പൊലീസ് നടപടി.

08:21 AM (IST) Jun 21

പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനം; അംഗീകാരം റദ്ദാക്കും, സ്ഥാപന ഉടമ ഒളിവിൽ

പതിനേഴുകാരന് അതിക്രൂര മർദനമേറ്റ പത്തനംതിട്ടയിലെ എലോഹിം സ്നേഹതണലിൻ്റെ അംഗീകാരം റദ്ദാക്കും. വൃദ്ധസദനത്തിൽ അന്തേവാസികൾക്ക് ആഹാരം പോലും കൃത്യമായി നൽകിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ ഇന്ന് പ്പോർട്ട് നൽകും. സ്ഥാപന ഉടമ പാസ്റ്റർ ബിനു വാഴമുട്ടം ഒളിവിലെന്നാണ് സൂചന. ബാലപീഡനത്തിൽ മാനേജർ ഉൾപ്പെടെ മൂന്ന് പേർ റിമാൻഡിലാണ്.

08:20 AM (IST) Jun 21

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി, കേരളത്തിലും വിപുലമായ പരിപാടികൾ

അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലുള്ള റെഡ് റോഡിൽ നടക്കുന്ന യോഗാ ദിന ചടങ്ങിലാണ് മോദി പങ്കെടുക്കുന്നത്. യോ​ഗയുടെ നിർദേശങ്ങളും യുവാക്കൾക്ക് മോദി നൽകി. ആയിരക്കണക്കിന് പേരാണ് ​യോ​ഗ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. അതിരാവിലെ തന്നെ യോ​ഗ ആരംഭിച്ചുകഴിഞ്ഞിരുന്നു. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം.

08:20 AM (IST) Jun 21

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം തുടരാൻ ഉറച്ച് സിജെപി, രാവിലെ ജന്തർ മന്തറിൽ എത്താൻ ആഹ്വാനം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ രാത്രി മുഴുവൻ പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി. പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും സമരക്കാർ പിരിഞ്ഞു പോയില്ല. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നും കൂടുതൽ ആളുകളോട് രാവിലെ ജന്തർ മന്തറിൽ എത്താൻ ആഹ്വാനവും നൽകിയിട്ടുണ്ട്. രാവിലെ 9 മണിക്ക് പ്രതിഷേധക്കാരോട് ജന്തർ മന്തിറിൽ എത്താനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. സിജെപി നേതാക്കളുമായി ദില്ലി പൊലീസ് ചർച്ച നടത്തും.


More Trending News