തലസ്ഥാനത്ത് ബീക്കൺ ലൈറ്റുമിട്ട് പാഞ്ഞു നടന്ന ഓൾട്ടോ കാ​ർ ഒ​ടു​വി​ൽ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ബീക്കൺ ലൈറ്റുമിട്ട് പാഞ്ഞു നടന്ന ഓൾട്ടോ കാ​ർ ഒ​ടു​വി​ൽ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി പ്ര​ദേ​ശ​ത്താ​ണ് ആഴ്ചകളായി സ്വ​കാ​ര്യ വാ​ഹ​നം കണ്ടത്. ദി​വ​സ​വും പ​ല​ത​വ​ണ ബീ​ക്ക​ണ്‍ ലൈ​റ്റ് തെ​ളി​യി​ച്ചും അ​മി​ത വേ​ഗ​ത്തി​ലും ഉ​ച്ച​ത്തി​ല്‍ ഹോ​ണ്‍ മു​ഴ​ക്കി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​നം പരാതിയെ തുടർന്ന് പാറശാല മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് ഉപയോഗത്തിലുണ്ടായിരുന്ന കാർ കരാർ കാലാവധി കഴിഞ്ഞ് ഉടമസ്ഥൻ ബീക്കൺ ലൈറ്റ് നീക്കാതെ നഗരത്തിലും ബൈപ്പാസിലുമെല്ലാം ചുറ്റി നടക്കുകയായിരുന്നു. നാട്ടുകാർ പരാതി നൽകിയതോടെ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാർ ക്രെയ്ൻ ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാറശാല സ്വദേശി ഷാജിൻ എന്നയാളുടെ വാഹനമാണിതെന്നാണ് വിവരം. ഇയാൾക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred