സ്ഥലമാറ്റത്തിനായി ജയിലിൽ പണപ്പിരിവ് നടക്കുന്നതായി പരാതി. വിരമിച്ച മുൻ സൂപ്രണ്ടിൻ്റെ പേരിൽ പണപ്പിരിവും ഭീഷണിയുമെന്നാണ് പരാതി. ജയിൽ മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: സ്ഥലമാറ്റത്തിനായി ജയിലിൽ പണപ്പിരിവ് നടക്കുന്നതായി പരാതി. വിരമിച്ച മുൻ സൂപ്രണ്ടിൻ്റെ പേരിൽ പണപ്പിരിവും ഭീഷണിയുമെന്നാണ് പരാതി. ജയിൽ മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ സംഘടന തെരെഞ്ഞെടുപ്പ് അട്ടിമറിക്കാർ നീക്കമുണ്ടെന്നും ആക്ഷേപമുണ്ട്. അതേസമയം, കോൺഗ്രസ് സംഘടനയിലെ ഗ്രൂപ്പ് പോരാണ് പരാതിക്കു പിന്നിലെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. സ്‌പെഷ്യൽ ബ്രാഞ്ചും വിജിലൻസും രഹസ്യ അന്വേഷണം തുടങ്ങി. അഴിമതി ആരോപണം ഉന്നയിച്ച് ഊമക്കത്തുകളുടെയും പ്രവാഹമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player