മോൻത ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർധരാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്. 43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയിൽ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

08:34 PM (IST) Oct 29
പി എം ശ്രീ പദ്ധതി സി പി എമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ ഒക്കെ സി പി ഐയെ കബളിപ്പിക്കാനാണ്
08:00 PM (IST) Oct 29
മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടികൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സി പി ഐ എങ്കിലും മനസിലാക്കണം. ഇടത് മുന്നണിയിൽ സി പി ഐ യേക്കാൾ സ്വാധീനം ബി ജെ പി ക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ്
07:45 PM (IST) Oct 29
മണ്ണുത്തി ദേശീയപാതയിലെ 75 ലക്ഷത്തിന്റെ കവർച്ചയിൽ രണ്ടു പേർ പിടിയിൽ. പിടിയിലായത് അങ്കമാലി സ്വദേശികളാണ്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്
07:23 PM (IST) Oct 29
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച (30/10/2025) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവധിയായിരിക്കും
06:30 PM (IST) Oct 29
ഗാസയിലെ സമാധാന കരാർ കൂടുതൽ വഷളാകുന്നു. മൃതദേഹങ്ങൾ കൈമാറുന്നതിൽ ഹമാസ് കൃത്രിമത്വം കാണിച്ചെന്ന് ഇസ്രയേല്‍
06:00 PM (IST) Oct 29
ടിവികെ ജനറൽ ബോഡി വിളിച്ച് വിജയ്. അടുത്ത മാസം അഞ്ചിനാണ് മഹാബലിപുരത്ത് യോഗം കൂടുക. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്നാണ് വിജയ്‌യുടെ നിർദേശം
04:55 PM (IST) Oct 29
ഇന്ത്യ - ചൈന കോർ കമാൻഡർ തല ചർച്ചയിൽ അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ധാരണയായി. ഗൽവാൻ സംഘർഷത്തിന് ശേഷം വഷളായ ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി സൈനിക പിന്മാറ്റം പോലുള്ള വിഷയങ്ങൾ ചർച്ചയായി
04:35 PM (IST) Oct 29
തിരുവനന്തപുരം കഴക്കൂട്ടത്ത് കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് 9 വിരലുകള്‍ നഷ്ടമായ സംഭവത്തിൽ സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
04:15 PM (IST) Oct 29
മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനാവശ്യത്തിന് വിട്ടു നൽകണമെന്നായിരുന്നു ലോറൻസിന്‍റെ ആഗ്രഹമെന്ന് മകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പെൺമക്കളായ ആശയും സുജാതയും നൽകിയ റിവ്യൂ ഹർജികളാണ് ഡിവിഷൻബെഞ്ച് തളളിയത്.
03:32 PM (IST) Oct 29
സർക്കാറിൻറെ നിലനില്പ് തന്നെ അപകടത്തിലായതോടെയാണ് ഫണ്ടല്ല, ആശയമാണ് പ്രധാനമെന്ന സിപിഐ സമീപനത്തിലേക്ക് ഒടുവിൽ സിപിഎം എത്തിയത്. 9 വർഷത്തിനിടെ ആദ്യമായാണ് പിണറായി സിപിഐക്ക് മുന്നിൽ കീഴടങ്ങിയത്.
03:09 PM (IST) Oct 29
ആർഎസ്എസിനെ സിനിമ മോശമായി ചിത്രീകരിക്കുന്നെന്നും, സിനിമ മത- സാമുദായിക ഐക്യം തകർക്കുമെന്നും ഹർജിയിൽ പറയുന്നു. ആര്‍എസ്എസ് ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യശിക്ഷക് എംപി അനില്‍ ആണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
03:08 PM (IST) Oct 29
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി
02:47 PM (IST) Oct 29
2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
02:37 PM (IST) Oct 29
ത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
02:37 PM (IST) Oct 29
താമരശ്ശേരി ഫ്രഷ് കട്ട് സമരമസമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍ താമരശ്ശേരിയില്‍ കടകള്‍ അടച്ചിട്ടു
02:23 PM (IST) Oct 29
ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
01:57 PM (IST) Oct 29
പാലക്കാട് പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയ്യിട്ട സംഭവത്തില്‍ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കൊപ്പം പൊലീസ് കേസെടുത്തു
01:33 PM (IST) Oct 29
ഓപ്പറേഷൻ സിന്ദൂരിൽ രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കരുത്തും പ്രതിരോധവുമായ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ഇന്ത്യയുടെ സർവ്വ സൈന്യാധിപ
12:48 PM (IST) Oct 29
സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റിയിരുന്നു. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലാണ് സന്ധ്യ.
12:31 PM (IST) Oct 29
നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍
12:30 PM (IST) Oct 29
സിപിഐയെ മയക്കാനുള്ള മയക്കുവെടി മാത്രമാണിതെന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം. രാഷ്ട്രീയ ഒത്തുതീർപ്പിന് വേണ്ടിയുള്ള അടവുനയം മാത്രമാണിതെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു.
12:28 PM (IST) Oct 29
ഇയാൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതി കീഴടങ്ങുകയായിരുന്നു. നേരത്തെ, കേസിൽ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ആരോപണമുയർത്തി ബിജെപി ജില്ലാ പ്രസിഡൻ്റ് രംഗത്തെത്തിയിരുന്നു.
12:09 PM (IST) Oct 29
സിപിഎം മുന്നോട്ട് വെച്ച സമവായത്തിന് വഴങ്ങിയിരിക്കുകയാണ് സിപിഐയും. ഇതോടെ ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കുമെന്നാണ് വിവരം. ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കത്തു നൽകും.
12:05 PM (IST) Oct 29
സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോർഡ് തകർത്ത് സ്വർണ്ണം നേടി വേഗ റാണിയായ ഇടുക്കി കാൽവരി മൗണ്ട് സ്വദേശി ദേവപ്രിയയ്ക്ക് വീട് ഒരുങ്ങുന്നു.
11:46 AM (IST) Oct 29
പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് പൊലീസിൻ്റെ നിഗമനം. അതേസമയം, വാസുവിനെ പൊലീസ് പിടികൂടി.
11:20 AM (IST) Oct 29
ഗർഭാശയ സംബന്ധമായ അസുഖത്തിന് ഒരു മാസം മുമ്പാണ് 49കാരി ശാലിനി അംബുജാക്ഷൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്.
10:55 AM (IST) Oct 29
കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടാനാണ് നീക്കം.
10:34 AM (IST) Oct 29
അഭിലാഷിന്റെ അപേക്ഷ എസ് പി, ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം.
10:29 AM (IST) Oct 29
വിദ്യാഭ്യാസ വകുപ്പിന് കിട്ടേണ്ടിവരുന്ന 1450 കോടി രൂപ കിട്ടാതെ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ് വിഷയം. ഇടതുമുന്നണിയുടെ നയത്തിന് വിരുദ്ധമായി യാതൊന്നും നടപ്പാക്കാൻ അനുവദിക്കില്ല എന്ന് തന്നെയാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരിക്കുന്നത്.
10:10 AM (IST) Oct 29
തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തിയെന്ന് രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പെൺകുട്ടി സ്കൂൾ വിടാൻ തീരുമാനിച്ചത്.
07:57 AM (IST) Oct 29
അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ.
07:38 AM (IST) Oct 29
ആശുപത്രിയുടെ ഭാഗത്തുനിന്നും ബോധപൂർവ്വമായ വീഴ്ച വന്നിട്ടില്ലെന്ന് മെഡിക്കൽ ബോർഡ് പറയുന്നു. രേഖകളിൽ കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നാണ് ബോർഡിന്റെ അവകാശവാദം.
07:20 AM (IST) Oct 29
കെ.എസ്.യു, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് നേതാക്കൾ അറിയിച്ചു.