പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് പൊലീസിൻ്റെ നിഗമനം. അതേസമയം, വാസുവിനെ പൊലീസ് പിടികൂടി.
പാലക്കാട്: പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയം കൊടുവാൾ ഉപയോഗിച്ചാണ് വാസു കൃത്യം ചെയ്തത്. ആക്രമണത്തിന് പിന്നിൽ കുടുംബ തർക്കമാണെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി ഇരുവരും തർക്കമുണ്ടായിരുന്നു. ഇതിൽ തോന്നിയ പ്രതികാരമാണ് കൊലയിൽ കലാശിച്ചതെന്നാണ് മൊഴി. കൊലപാതക വിവരം വാസു തന്നെയാണ് അയൽക്കാരെ അറിയിച്ചത്. പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു. റിമാന്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.



