പാലക്കാട് പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയ്യിട്ട സംഭവത്തില്‍ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കൊപ്പം പൊലീസ് കേസെടുത്തു
പാലക്കാട്: പാലക്കാട് പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയ്യിട്ട സംഭവത്തില്‍ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കൊപ്പം പൊലീസ് കേസെടുത്തു. വീട്ടിൽ കയറി അതിക്രമം, വധ ശ്രമം ഉൾപ്പടെയുളള വകുപ്പുകൾ ചുമത്തിയാണ് കേസ്. ചികിത്സയിൽ കഴിയുന്ന പ്രേംദാസ് അപകട നിലതരണം ചെയ്തതായും പൊലീസ് വ്യക്തമാക്കു. ഡോക്ടറുടെ അനുമതി ലഭിച്ചാൽ ഉടൻ ഇയാളുടെ മൊഴി രേഖപ്പെടുത്തും.ഇന്നലെ മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്‍റെ വീടിനാണ് പ്രേംദാസ് എന്ന എറണാകുളം സ്വദേശി തീയിട്ടത്. വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറും, ബൈക്കും കത്തിക്കുകയായിരുന്നു. പിന്നാലെ വീടിനും തീപിടിച്ചു. തീയിട്ടതിന് ശേഷം ഇയാൾ കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. വീട്ട് ഉടമസ്ഥൻ ഇബ്രാഹിം ഇയാൾക്ക് ഒരുലക്ഷം രൂപ നൽകാൻ ഉണ്ട്. ഇത് നൽകാത്തതിനലാണ് ഇന്നോവ കാറിന് തീയിട്ടത്. ഇന്നോവ കാറും ഒരു സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. വീടിലെ ഉപകരണങ്ങളും കത്തി നശിച്ചു. വീടും ഭാഗികമായി കത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ പ്രേംദാസിനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രവാസിയായ ഇബ്രാഹിമിന്‍റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമുഉളപ്പോഴായിരുന്നു സംഭവം. ഇവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ലെന്നണ് പ്രഥമിക വിവരം. പ്രദേശത്ത് നിന്നും ഇബ്രാഹിമിന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രേംദാസിന് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്നും, മാന്യനാണെങ്കിൽ പണം തിരികെ നൽകണം, പണം നൽകാതെ ഇബ്രാഹിം മുങ്ങി നടക്കുകയാണെന്നും നോട്ടീസിൽ എഴുതിയിട്ടുണ്ട്.



