ഓടുന്ന ട്രെയിനിൽ 16കാരന്‍റെ കവർച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവിന്‍റെ കാൽപ്പാദം നഷ്ടമായി, എന്നിട്ടും വിടാതെ മോഷണം

Published : Aug 04, 2025, 08:20 AM IST
train theft

Synopsis

താനെയിൽ ഓടുന്ന തീവണ്ടിയിൽ കവർച്ചാശ്രമം തടുക്കുന്നതിനിടെ യുവാവ് പുറത്തേക്ക് വീണ് കാൽ നഷ്ടമായി. 16 വയസുകാരനായ പ്രതി യുവാവിനെ മർദ്ദിച്ച് ഫോണുമായി കടന്നുകളഞ്ഞു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു.

താനെ: കവർച്ചാശ്രമം തടുക്കുന്നതിനിടെ ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വീണ യുവാവിന് കാല്‍പ്പാദം നഷ്ടമായി. 26 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച താനെയിൽ വെച്ച് കവർച്ചാ ശ്രമത്തിനിടെയാണ് സംഭവം. അക്രമിയായ 16 വയസുകാരൻ, ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടികൊണ്ട് ക്രൂരമായി മർദിച്ച ശേഷം മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

കല്യാണിലെ ഷഹാദ്, അംബിവ്‌ലി സ്റ്റേഷനുകൾക്കിടയിൽ തപോവൻ എക്സ്പ്രസിലാണ് സംഭവം നടന്നത്. നാസിക്കിൽ നിന്നുള്ള താമസക്കാരനായ ഗൗരച് രാംദാസ് നിക്കം തീവണ്ടിയിൽ യാത്ര ചെയ്യവേയാണ് പ്രതി ഇദ്ദേഹത്തിന്‍റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഗൗരച് ഓടുന്ന തീവണ്ടിയിൽ നിന്ന് വീഴുകയും, അദ്ദേഹത്തിന്‍റെ ഇടത് കാൽ ചക്രങ്ങൾക്കടിയിൽപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ രണ്ട് കാലുകൾക്കും ഗുരുതരമായ പരിക്കുകൾ കാണാം. ഇടത് കാൽ പൂർണ്ണമായും ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. ഗുരുതരമായ പരിക്കുകൾ വരുത്തിയ ശേഷവും അക്രമി ഉടൻതന്നെ ഓടിപ്പോയില്ല.

പകരം, തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ ഇയാൾ യുവാവിനെ വടികൊണ്ട് മർദിക്കുകയും, ഫോൺ മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ താനെ പൊലീസ് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്തിട്ടുണ്ട്. മോഷണത്തിനിടെയുള്ള വധശ്രമം (സെക്ഷൻ 307), കവർച്ച (സെക്ഷൻ 309(4)) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം
ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ