വിമാനത്തില്‍ വച്ച് ഛർദ്ദിച്ചത് രണ്ട് വട്ടം; പൂനെയിൽ ചൈനീസ് പൗരനെ ഐസൊലേഷനിലാക്കി, കൊറോണയെന്ന് സംശയം

By Web TeamFirst Published Feb 7, 2020, 4:42 PM IST
Highlights

ചൈനീസ് പൗരന്‍ വിമാനത്തില്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചെന്ന വാര്‍ത്ത പൂനെയിലെ ലോഹഗാഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കുല്‍ദീപ് സിംഗ് സ്ഥിരീകരിച്ചു.

ദില്ലി: വിമാനത്തനുള്ളിൽ വച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ചൈനീസ് പൗരനെ പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് സംശയിച്ചാണ് ഇയാളെ പൂനെയിലെ നായിഡു ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. 

എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിൽ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യാത്രക്കാരൻ. വിമാനത്തിൽ വച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇയാൾ രണ്ടു തവണ ഛര്‍ദ്ദിച്ചു. ഉടൻ തന്നെ വിമാനത്തിലെ ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Read Also: ബലാത്സംഗത്തില്‍ നിന്നും യുവതിയെ രക്ഷിച്ചതും 'കൊറോണ'

പരിശോധനക്കായി രക്ത സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡോ. രാമചന്ദ്ര ഹങ്കാരെ പറഞ്ഞു. ചൈനീസ് പൗരന്‍ വിമാനത്തില്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചെന്ന വാര്‍ത്ത പൂനെയിലെ ലോഹഗാഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കുല്‍ദീപ് സിം​ഗ് സ്ഥിരീകരിച്ചു. വിമാനം അണുവിമുക്തമാക്കിയ ശേഷമാണ് ദില്ലിയിലേക്ക് തിരിച്ചുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More: കൊറോണ: വാഹന പരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

കൊറോണ ബാധിത മേഖലകളില്‍ നിന്നും വന്നവരുടെ വീട്ടുകാര്‍ക്ക് സ്കൂളുകളില്‍ നിയന്ത്രണം
 

click me!