ബീജിംഗ്: കൊറോണയെ വൈറസ് ബാധ ജീവന്‍ അപഹരിക്കുന്ന വാര്‍ത്തകളാണ്  ചൈനയില്‍ നിന്ന് വരുന്നത്. എന്നാല്‍ ഒരു യുവതി ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടതും കൊറോണ ആയുധമാക്കി. ഡെയ്ലി മെയില്‍ സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 25 വയസുള്ള  ജിങ്ഷാന്‍ സ്വദേശിനിയെ ആണ് അക്രമിയില്‍ നിന്നും കൊറോണ ഭീതി രക്ഷിച്ചത്.

Read More: പച്ചില മുതല്‍ ഉപ്പുവെള്ളം വരെ; കൊറോണ ചികിത്സക്ക് മരുന്നെന്ന് വ്യാജ പ്രചാരണങ്ങള്‍ പെരുകുന്നു

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്‍ നിന്നും ഷവോ എന്ന യുവതി രക്ഷപ്പെട്ടത് കൊറോണയുടെ പേര് പറഞ്ഞായിരുന്നു. താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നുംയുവതി അക്രമിയോട് അപേക്ഷിച്ചു. വുഹാന്‍ എന്നു കേട്ടപാടെ അയാള്‍ ജീവനുംകൊണ്ട് ഓടിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Read More: കൊറോണപ്പേടി, വാഹനമേളയില്‍ ചൈനീസ് കമ്പനികള്‍ക്ക് സംഭവിച്ചത്

അത് അയാളെ ഭയപ്പെടുത്തി. യുവതിയെ ഉപേക്ഷിച്ചെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന 3080 (31,417 രൂപ)യുവാന്‍ അയാള്‍ മോഷ്ടിച്ചു. മോഷണ ലക്ഷ്യത്തോടെയാണ് വീട്ടില്‍ കടന്നതെങ്കില്‍ വീട്ടില്‍ അവര്‍ തനിച്ചാനെന്ന് കണ്ടതോടെ ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.വുഹാനില്‍ നിന്നും  മൂന്നു മണിക്കൂര്‍ ദൂരം യാത്ര ചെയ്താന്‍ എത്തുന്നയിടത്താണ് പെണ്‍കുട്ടിയുടെ വാസസ്ഥലം. എന്തായാലും വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. കഴുത്തുഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി തുടര്‍ച്ചയായി ചുമച്ചു.