കരുതലിലേക്ക് പ്രവാസികൾ; അബുദാബിയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി, ദുബായ് വിമാനം എത്തുന്നു | Live

പ്രവാസികൾ നാടിന്‍റെ കരുതലിലേക്ക്.അബുദാബിയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി, ദുബായ് വിമാനം എത്തുന്നു. അബുദാബി വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ ദുബായ് വിമാനം കരിപ്പൂരിലുമാണ് ഇറങ്ങുക. വിമാനത്താവളങ്ങളിൽ ജനപ്രതിനിധികൾക്കടക്കം കർശന നിയന്ത്രണമുണ്ട്

10:12 PM

181 അംഗ ആദ്യ സംഘം കേരളത്തില്‍

അബുദാബി-കൊച്ചി വിമാനത്തില്‍ 181 പ്രവാസികളാണ് കൊച്ചിയിലിറങ്ങിയത്. ഇതില്‍ 4 കുട്ടികളും 49 ഗർഭിണികളും ഉള്‍പ്പെടുന്നു. ഇവര്‍ക്കായി 5 എമിഗ്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവന്‍ യാത്രക്കാര്‍ക്കുമായി ആകെ എട്ട് കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്  തൃശൂരിലേക്കാണ്. 60 പേര്‍. ഇവര്‍ക്കായി മൂന്ന് ബസുകളാണ് സജ്ജീകരിച്ചത്

10:10 PM

അബുദാബിയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി

പ്രവാസികൾ നാടിന്‍റെ കരുതലിലേക്ക്.അബുദാബിയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി, ദുബായ് വിമാനം എത്തുന്നു. അബുദാബി വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ ദുബായ് വിമാനം കരിപ്പൂരിലുമാണ് ഇറങ്ങുക. വിമാനത്താവളങ്ങളിൽ ജനപ്രതിനിധികൾക്കടക്കം കർശന നിയന്ത്രണമുണ്ട്

10:03 PM

ദുബായ്, അബുദാബി വിമാനങ്ങൾ അല്‍പ്പസമയത്തിനകം എത്തും

പ്രവാസികൾ നാടിന്‍റെ കരുതലിലേക്ക്.ദുബായ്, അബുദാബി വിമാനങ്ങൾ അല്‍പ്പസമയത്തിനകം എത്തും. അബുദാബി വിമാനം നെടുമ്പാശ്ശേരിയിലും ദുബായ് വിമാനം കരിപ്പൂരിലുമാണ് ഇറങ്ങുക. വിമാനത്താവളങ്ങളിൽ ജനപ്രതിനിധികൾക്കടക്കം കർശന നിയന്ത്രണമുണ്ട്

9:11 PM

പിപിഇ കിറ്റുകള്‍ക്ക് അനുമതി

നാവിക സേന തയ്യാറാക്കിയ പിപിഇ കിറ്റുകള്‍ക്ക് അനുമതി. ഡിആര്‍ഡിഒ പരിശോധനാ സമിതിയാണ് അനുമതി നല്‍കിയത്. 

8:19 PM

കരിപ്പൂരിൽ പ്രവാസികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയായി

ദുബായില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ കരിപ്പൂരിൽ പൂർത്തിയായി. ആകെ 183 യാത്രക്കാരാണ് കരിപ്പൂരിലേക്ക് എത്തുന്നത്. വിമാനം എത്തി രണ്ട് മണിക്കൂറിനകം യാത്രക്കാരെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആകെ പത്ത് കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ടു പേരെ വീതം പരിശോധിക്കും. ഇരുപത് യാത്രക്കാരെ വീതമാകും പുറത്തിറക്കുക. ഇവരുടെ പരിശോധന പൂർത്തിയായാൽ മാത്രമേ അടുത്ത ടീമിനെ പുറത്തിറക്കൂ.

8:14 PM

4 കുട്ടികളും 49 ഗർഭിണികളും,അബുദാബി-കൊച്ചി വിമാനത്തിൽ 181 പേര്‍

പ്രവാസികളെയും വഹിച്ചെത്തുന്ന അബുദാബി-കൊച്ചി വിമാനത്തിലുള്ളത് 181 യാത്രക്കാരാണ്. ഇതില്‍ 4 കുട്ടികളും 49 ഗർഭിണികളും ഉള്‍പ്പെടുന്നു. ഇവര്‍ക്കായി 5 എമിഗ്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവന്‍ യാത്രക്കാര്‍ക്കുമായി ആകെ എട്ട് കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്  തൃശൂരിലേക്കാണ്. 60 പേര്‍. ഇവര്‍ക്കായി മൂന്ന് ബസുകളാണ് സജ്ജീകരിച്ചത്. 

7:33 PM

രണ്ട് വിമാനങ്ങളും പുറപ്പെട്ടു, രാത്രിയോടെ കേരളത്തില്‍

അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളെയും വഹിച്ചുള്ള രണ്ട് വിമാനങ്ങളും പുറപ്പെട്ടു. അബുദാബി വിമാനം രാത്രി 10.17 ന് കൊച്ചിയിലെത്തുമെന്നാണ് വിവരം.

7:24 PM

പ്രവാസികളുടെ നിരീക്ഷണ കാലയളവ്, ഉത്തരവിലെ പിഴവ് തിരുത്തി സംസ്ഥാന സർക്കാർ

സർക്കാർ കേന്ദ്രത്തിൽ പ്രവാസികളുടെ നിരീക്ഷണ കാലയളവ്  സംബന്ധിച്ച് ഇന്നലെ ഇറക്കിയ ഉത്തരവിലെ പിഴവ് തിരുത്തി സംസ്ഥാന സർക്കാർ. പതിനാല് ദിവസവും സർക്കാർ കേന്ദ്രത്തിൽ തന്നെ കഴിയണം എന്ന നിർദ്ദേശമാണ് തിരുത്തിയത്. ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണമെന്നും പരിശോധനയിൽ കൊവിഡില്ലെന്ന് സ്ഥിരീകരിച്ചാൽ തുടർന്നുള്ള ഏഴ് ദിവസം വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറാമെന്നുമാണ് പുതിയ ഉത്തരവ്. നേരത്തെ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടും നോർക്ക ഉത്തരവിൽ പതിനാല് ദിവസവും സർക്കാർ കേന്ദ്രത്തിൽ കഴിയണമെന്ന് നിർദ്ദേശിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

7:08 PM

സമയക്രമത്തില്‍ മാറ്റം, അബുദാബി വിമാനം കേരളത്തിലെത്തുന്നത് വൈകും

ഗൾഫിൽ നിന്ന് പ്രവാസികൾ കേരളത്തിലേക്ക്. യാത്രക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം അബുദാബിയിൽ നിന്നും പുറപ്പെട്ടു. വിമാനം കേരളത്തിലെത്തുന്ന സമയത്തില്‍ മാറ്റമുണ്ട്. നിലവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 10:17 നായിരിക്കും വിമാനം കേരളത്തിലെത്തുക. 

begins!

The first flight with 177 passengers takes off from Abu Dhabi to Kochi will continue with its tireless efforts to bring Indians home pic.twitter.com/9wemQEhY23

— Anurag Srivastava (@MEAIndia)

Facilities for Covid test at Dubai airport. Bharat Mission begins pic.twitter.com/EFJM0WJxsO

— Prasanth Reghuvamsom (@reghuvamsom)

6:34 PM

ബോർഡിംഗ് പൂർത്തിയായി, യാത്രക്കാര്‍ വിമാനങ്ങളിൽ കയറി

അബുദാബിയിലും ദുബായിലും യാത്രക്കാരുടെ ബോർഡിംഗ് പൂർത്തിയായി. എല്ലാ യാത്രക്കാരും വിമാനങ്ങളിൽ കയറി. അബുദാബി- കൊച്ചി വിമാനത്തിൽ 177 യാത്രക്കാരാണുള്ളത്. നാല് കുഞ്ഞുങ്ങളുമുണ്ട്. ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ 177 യാത്രക്കാരും 5 കുഞ്ഞുങ്ങളുമുണ്ട്. 

6:25 PM

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണസജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണസജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിരീക്ഷണത്തിനായി ഒരു ലക്ഷത്തി പതിനയ്യായിരത്തി അഞ്ഞൂറ് മുറികൾ തയ്യാറെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചു. 7 ദിവസ നിരീക്ഷണ കാലാവധി കേന്ദ്രം അംഗീകരിച്ചെന്ന് ചീഫ് സെക്രട്ടറി.

6:25 PM

ഗൾഫിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങൾ അൽപസമയത്തിനകം നാട്ടിലേക്ക്

ഗൾഫിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങൾ അൽപസമയത്തിനകം പുറപ്പെടും. ചെക്ക് ഇൻ നടപടികൾ പൂർത്തിയായി. ദ്രുത പരിശോധനയിൽ ആർക്കും കൊവിഡില്ല.അബുദാബി വിമാനം രാത്രി 9.40ന് കൊച്ചിയിലെത്തും. ദുബായ് വിമാനം കരിപ്പൂരിലിറങ്ങും.

6:25 PM

നെടുമ്പാശേരി വിമാനത്താവളത്തിൽ തെർമൽ ടെംപറേച്ചർ സ്കാനിംഗ് സംവിധാനം സ്ഥാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവാസികളുമായി അബൂദാബി വിമാനം എത്തുന്നതിന് മുന്നോടിയായി തെർമൽ ടെംപറേച്ചർ സ്കാനിംഗ് സംവിധാനം സ്ഥാപിച്ചു

5:00 PM

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പോയ കൊച്ചി-അബുദാബി വിമാനം അബുദാബിയിലെത്തി

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പോയ കൊച്ചി-അബുദാബി വിമാനം അബുദാബിയിലെത്തി. 20 മിനിറ്റ് നേരത്തെയാണ് വിമാനം അബുദാബിയില്‍ ലാന്‍റ് ചെയ്തത്. 

4:55 PM

ദുബായിൽ നിന്ന് കരിപ്പുരിലെത്തുന്നവരിൽ 85 പേർക്ക് വീടുകളിലേക്ക് പോകാം

ഇന്ന് ദുബായിൽ നിന്ന് കരിപ്പുരിലെത്തുന്നവരിൽ 85 പേർക്ക് വീടുകളിലേക്ക് പോകാം. ശേഷിക്കുന്നവരെ ക്വാറന്‍റീൻ  കേന്ദ്രങ്ങളിലേക്ക് മാറ്റും, രാത്രി 10.30നാണ് വിമാനമെത്തുന്നത്. തിരിച്ചെത്തുന്നവരിൽ 19 ഗർഭിണികളും 7 കുട്ടികളുമുണ്ട്. ശേഷിക്കുന്നവരുടെ പ്രായവും ആരോഗ്യാവസ്ഥയും മാനിച്ചാണ് ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്കയക്കേണ്ടവരുടെ കാര്യം തീരുമാനിച്ചത്. 

4:51 PM

മടങ്ങിയെത്തുന്നവർക്ക് സർക്കാർ നിരീക്ഷണം മാത്രം, പണം നൽകിയുള്ള ക്വാറന്റീൻ ഉടനില്ല

മടങ്ങിയെത്തുന്നവർക്ക് സർക്കാർ നിരീക്ഷണം മാത്രമാകും ഉണ്ടാകുക. പണം നൽകിയുള്ള ക്വാറന്റീൻ ഉടനില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  7 ദിവസ നിരീക്ഷണത്തിന് കേന്ദ്രത്തിന്‍റെ അനുമതിയുണ്ടെന്ന് ചീഫ് സെക്രട്ടറി.

4:47 PM

ആശങ്കയ്ക്കൊടുവില്‍ നാട്ടിലേക്ക്, മലയാളികള്‍ ആശ്വാസത്തില്‍

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ ഗള്‍ഫിലെ പ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്ന് നാട്ടിലേക്ക് പുറപ്പെടും. ആദ്യ ദിനം യുഎഇയില്‍ നിന്നും നാട്ടിലെത്തുന്നത് 354 പേരാണ്. ആശങ്കയ്ക്കൊടുവില്‍ നാട്ടിലേക്ക് മടങ്ങുന്ന ആശ്വാസത്തിലാണ് ഗള്‍ഫ് മലയാളികള്‍

10:14 PM IST:

അബുദാബി-കൊച്ചി വിമാനത്തില്‍ 181 പ്രവാസികളാണ് കൊച്ചിയിലിറങ്ങിയത്. ഇതില്‍ 4 കുട്ടികളും 49 ഗർഭിണികളും ഉള്‍പ്പെടുന്നു. ഇവര്‍ക്കായി 5 എമിഗ്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവന്‍ യാത്രക്കാര്‍ക്കുമായി ആകെ എട്ട് കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്  തൃശൂരിലേക്കാണ്. 60 പേര്‍. ഇവര്‍ക്കായി മൂന്ന് ബസുകളാണ് സജ്ജീകരിച്ചത്

10:11 PM IST:

പ്രവാസികൾ നാടിന്‍റെ കരുതലിലേക്ക്.അബുദാബിയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി, ദുബായ് വിമാനം എത്തുന്നു. അബുദാബി വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ ദുബായ് വിമാനം കരിപ്പൂരിലുമാണ് ഇറങ്ങുക. വിമാനത്താവളങ്ങളിൽ ജനപ്രതിനിധികൾക്കടക്കം കർശന നിയന്ത്രണമുണ്ട്

10:05 PM IST:

പ്രവാസികൾ നാടിന്‍റെ കരുതലിലേക്ക്.ദുബായ്, അബുദാബി വിമാനങ്ങൾ അല്‍പ്പസമയത്തിനകം എത്തും. അബുദാബി വിമാനം നെടുമ്പാശ്ശേരിയിലും ദുബായ് വിമാനം കരിപ്പൂരിലുമാണ് ഇറങ്ങുക. വിമാനത്താവളങ്ങളിൽ ജനപ്രതിനിധികൾക്കടക്കം കർശന നിയന്ത്രണമുണ്ട്

9:09 PM IST:

നാവിക സേന തയ്യാറാക്കിയ പിപിഇ കിറ്റുകള്‍ക്ക് അനുമതി. ഡിആര്‍ഡിഒ പരിശോധനാ സമിതിയാണ് അനുമതി നല്‍കിയത്. 

8:19 PM IST:

ദുബായില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ കരിപ്പൂരിൽ പൂർത്തിയായി. ആകെ 183 യാത്രക്കാരാണ് കരിപ്പൂരിലേക്ക് എത്തുന്നത്. വിമാനം എത്തി രണ്ട് മണിക്കൂറിനകം യാത്രക്കാരെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആകെ പത്ത് കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ടു പേരെ വീതം പരിശോധിക്കും. ഇരുപത് യാത്രക്കാരെ വീതമാകും പുറത്തിറക്കുക. ഇവരുടെ പരിശോധന പൂർത്തിയായാൽ മാത്രമേ അടുത്ത ടീമിനെ പുറത്തിറക്കൂ.

8:13 PM IST:

പ്രവാസികളെയും വഹിച്ചെത്തുന്ന അബുദാബി-കൊച്ചി വിമാനത്തിലുള്ളത് 181 യാത്രക്കാരാണ്. ഇതില്‍ 4 കുട്ടികളും 49 ഗർഭിണികളും ഉള്‍പ്പെടുന്നു. ഇവര്‍ക്കായി 5 എമിഗ്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവന്‍ യാത്രക്കാര്‍ക്കുമായി ആകെ എട്ട് കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്  തൃശൂരിലേക്കാണ്. 60 പേര്‍. ഇവര്‍ക്കായി മൂന്ന് ബസുകളാണ് സജ്ജീകരിച്ചത്. 

7:36 PM IST:

അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളെയും വഹിച്ചുള്ള രണ്ട് വിമാനങ്ങളും പുറപ്പെട്ടു. അബുദാബി വിമാനം രാത്രി 10.17 ന് കൊച്ചിയിലെത്തുമെന്നാണ് വിവരം.

7:21 PM IST:

സർക്കാർ കേന്ദ്രത്തിൽ പ്രവാസികളുടെ നിരീക്ഷണ കാലയളവ്  സംബന്ധിച്ച് ഇന്നലെ ഇറക്കിയ ഉത്തരവിലെ പിഴവ് തിരുത്തി സംസ്ഥാന സർക്കാർ. പതിനാല് ദിവസവും സർക്കാർ കേന്ദ്രത്തിൽ തന്നെ കഴിയണം എന്ന നിർദ്ദേശമാണ് തിരുത്തിയത്. ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണമെന്നും പരിശോധനയിൽ കൊവിഡില്ലെന്ന് സ്ഥിരീകരിച്ചാൽ തുടർന്നുള്ള ഏഴ് ദിവസം വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറാമെന്നുമാണ് പുതിയ ഉത്തരവ്. നേരത്തെ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടും നോർക്ക ഉത്തരവിൽ പതിനാല് ദിവസവും സർക്കാർ കേന്ദ്രത്തിൽ കഴിയണമെന്ന് നിർദ്ദേശിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

7:17 PM IST:

ഗൾഫിൽ നിന്ന് പ്രവാസികൾ കേരളത്തിലേക്ക്. യാത്രക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം അബുദാബിയിൽ നിന്നും പുറപ്പെട്ടു. വിമാനം കേരളത്തിലെത്തുന്ന സമയത്തില്‍ മാറ്റമുണ്ട്. നിലവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 10:17 നായിരിക്കും വിമാനം കേരളത്തിലെത്തുക. 

begins!

The first flight with 177 passengers takes off from Abu Dhabi to Kochi will continue with its tireless efforts to bring Indians home pic.twitter.com/9wemQEhY23

— Anurag Srivastava (@MEAIndia)

Facilities for Covid test at Dubai airport. Bharat Mission begins pic.twitter.com/EFJM0WJxsO

— Prasanth Reghuvamsom (@reghuvamsom)

6:32 PM IST:

അബുദാബിയിലും ദുബായിലും യാത്രക്കാരുടെ ബോർഡിംഗ് പൂർത്തിയായി. എല്ലാ യാത്രക്കാരും വിമാനങ്ങളിൽ കയറി. അബുദാബി- കൊച്ചി വിമാനത്തിൽ 177 യാത്രക്കാരാണുള്ളത്. നാല് കുഞ്ഞുങ്ങളുമുണ്ട്. ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ 177 യാത്രക്കാരും 5 കുഞ്ഞുങ്ങളുമുണ്ട്. 

6:26 PM IST:

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണസജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിരീക്ഷണത്തിനായി ഒരു ലക്ഷത്തി പതിനയ്യായിരത്തി അഞ്ഞൂറ് മുറികൾ തയ്യാറെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചു. 7 ദിവസ നിരീക്ഷണ കാലാവധി കേന്ദ്രം അംഗീകരിച്ചെന്ന് ചീഫ് സെക്രട്ടറി.

6:24 PM IST:

ഗൾഫിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങൾ അൽപസമയത്തിനകം പുറപ്പെടും. ചെക്ക് ഇൻ നടപടികൾ പൂർത്തിയായി. ദ്രുത പരിശോധനയിൽ ആർക്കും കൊവിഡില്ല.അബുദാബി വിമാനം രാത്രി 9.40ന് കൊച്ചിയിലെത്തും. ദുബായ് വിമാനം കരിപ്പൂരിലിറങ്ങും.

6:23 PM IST:

നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവാസികളുമായി അബൂദാബി വിമാനം എത്തുന്നതിന് മുന്നോടിയായി തെർമൽ ടെംപറേച്ചർ സ്കാനിംഗ് സംവിധാനം സ്ഥാപിച്ചു

4:59 PM IST:

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പോയ കൊച്ചി-അബുദാബി വിമാനം അബുദാബിയിലെത്തി. 20 മിനിറ്റ് നേരത്തെയാണ് വിമാനം അബുദാബിയില്‍ ലാന്‍റ് ചെയ്തത്. 

4:53 PM IST:

ഇന്ന് ദുബായിൽ നിന്ന് കരിപ്പുരിലെത്തുന്നവരിൽ 85 പേർക്ക് വീടുകളിലേക്ക് പോകാം. ശേഷിക്കുന്നവരെ ക്വാറന്‍റീൻ  കേന്ദ്രങ്ങളിലേക്ക് മാറ്റും, രാത്രി 10.30നാണ് വിമാനമെത്തുന്നത്. തിരിച്ചെത്തുന്നവരിൽ 19 ഗർഭിണികളും 7 കുട്ടികളുമുണ്ട്. ശേഷിക്കുന്നവരുടെ പ്രായവും ആരോഗ്യാവസ്ഥയും മാനിച്ചാണ് ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്കയക്കേണ്ടവരുടെ കാര്യം തീരുമാനിച്ചത്. 

4:50 PM IST:

മടങ്ങിയെത്തുന്നവർക്ക് സർക്കാർ നിരീക്ഷണം മാത്രമാകും ഉണ്ടാകുക. പണം നൽകിയുള്ള ക്വാറന്റീൻ ഉടനില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  7 ദിവസ നിരീക്ഷണത്തിന് കേന്ദ്രത്തിന്‍റെ അനുമതിയുണ്ടെന്ന് ചീഫ് സെക്രട്ടറി.

4:48 PM IST: