സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ദില്ലിയില്‍ രണ്ട് പേര്‍ മരിച്ചു

Web Desk   | Asianet News
Published : Oct 20, 2020, 10:34 AM IST
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ദില്ലിയില്‍ രണ്ട് പേര്‍ മരിച്ചു

Synopsis

ആസാദ്പൂരിലെ ജി ബ്ലോക്കിലെ ഗോള്‍ഡ് ഫാക്ടററിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ അബോധാവസ്ഥയിലായെന്ന്...  

ദില്ലി:  സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ദില്ലിയില്‍ രണ്ട് പേര്‍ മരിച്ചു. നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ ആസാദ്പൂര്‍ മേഖലയിലാണ് സംഭവം. ആസാദ്പൂരിലെ ജി ബ്ലോക്കിലെ ഗോള്‍ഡ് ഫാക്ടററിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ അബോധാവസ്ഥയിലായെന്ന് ഞായറാഴ്ച വൈകീട്ട് 6.45നാണ് പൊലീസിന് വിവരം ലഭിക്കുന്നത്. 

ഉടന്‍ തന്നെ നാല് അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്ത് എത്തിച്ചു. സ്വര്‍ണ് വെള്ളി ആഭരങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായതിനാല്‍ ഇവ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ലര്‍ന്ന വെള്ളമാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഉപയോഗിച്ചത്. 

ഏഴ് പേര്‍ ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. ഇതില്‍ മൂന്ന് പേര്‍ ആണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ ഉടന്‍ മരിച്ചു. 45കാരായ ഇദ്രിസ്, സലീം എന്നിവരാണ് മരിച്ചത്. 

PREV
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം