Malayalam News Live : ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക

ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലും തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ആയുധങ്ങളുമായി അമേരിക്കൻ യുദ്ധവിമാനം ഇസ്രയേലിലെത്തി. ഹമാസ് ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി  അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉണ്ടെന്ന് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.

12:54 PM

കേരള ബ്ലാസ്റ്റേഴ്സിന് കത്തയച്ച് പൊലീസ് മേധാവി

സുരക്ഷ ഒരുക്കിയതിന് പണം നല്‍കിയില്ലെന്ന് കാണിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന് കത്ത് അയച്ച് സംസ്ഥാന പൊലീസ് മേധാവി. സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട്  2016 മുതൽ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം രൂപയിലധികമാണ് കേരള ബ്ലാസ്റ്റേഴ്സ് നല്‍കാനുള്ളത്

12:53 PM

ഉളിക്കലിനെ വിറപ്പിച്ച് കാട്ടാന, പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമം

കണ്ണൂർ ഉളിക്കൽ ടൗണിനടുത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ഊര്‍ജിത ശ്രമവുമായി വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ  ആനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, ഉളിക്കൽ ടൗണിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്

12:50 PM

തൃശ്ശൂരില്‍ മൂന്നു ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശ്ശൂർ നഗരത്തിലെ മൂന്നു ഹോട്ടലുകളില്‍ നിന്ന്  പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശ്ശൂര്‍  വടക്കേ സ്റ്റാന്‍റിലുള്ള സന, സ്വരാജ് റൗണ്ടിലുള്ള വൈറ്റ് പാലസ്, മണ്ണൂത്തി മയൂര ഇന്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചത്

11:57 AM

പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ കൊല്ലപ്പെട്ടു

പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫിനെ വെടിവെച്ച് കൊന്നു. പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്. തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഷാഹിദ് ലത്തീഫ്.

11:53 AM

പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. പാകിസ്ഥാനിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്.

11:53 AM

നടുറോഡിലെ അതിക്രമം അറിയിച്ച യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

തിരുവനന്തപുരത്ത് നടുറോഡിലെ അതിക്രമം വിളിച്ച് അറിയിച്ച യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കൊല്ലം സ്വദേശി സാനിഷാണ് മർദ്ദനമേറ്റതായി പരാതിപ്പെട്ടിരിക്കുന്നത്. വാഹനത്തിന്റെ  ബോണറ്റിൽ തലയിടിപ്പിച്ചെന്നും കഴുത്തിന് കുത്തിപ്പിടിച്ചെന്നും സാനിഷ് പരാതിയിൽ പറയുന്നു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ് സിംഗ് അസിസ്റ്റാണ് സാനിഷ്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പോലീസുകാരൻ മർദ്ദിച്ചെന്നാണ് പരാതി. രണ്ടുപേർ തമ്മിൽ അക്രമം നടക്കുന്നത് സാനിഷ് പൊലീസിനെ അറിയിച്ചിരുന്നു. 

11:53 AM

ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തും

ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരസംഘടന. ഇന്ത്യയും കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പാഠം പഠിക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. കൂടാതെ നിജ്ജാറിന്റെ മരണത്തിന് പകരം വീട്ടുമെന്നും ഭീഷണിയുണ്ട്.  ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ പുതിയ വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ജി 20 ഇന്ത്യയിൽ നടക്കുമ്പോഴും അതിന് മുമ്പ് ഇന്ത്യ ക്രിക്കറ്റ് മാച്ചിലുമടക്കം ഭീഷണി മുഴക്കിയ സംഘടനയാണിത്.

9:49 AM

ബ്രഹ്മ​ഗിരി ഡെവലപ്മെന്റ് സൊസൈറ്റി പ്രതിസന്ധിയിൽ

സിപിഎം നിയന്ത്രണത്തിൽ വയനാട് ആസ്ഥാനമായുള്ള ബ്രഹ്മഗിരി ഡെവലെപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകർ പരസ്യപ്രതിഷേധത്തിലേക്ക്. ഞായറാഴ്ച വയനാട്ടിൽ കൺവെൻഷൻ വിളിച്ചുചേർത്ത് എതിർപ്പ് പരസ്യമാക്കാനാണ് സിപിഎം പ്രവർത്തകർ ഉൾപ്പെടുന്ന നിക്ഷേപകരുടെ ഒരുക്കം. പാർട്ടി ഉറപ്പ് പാഴായതോടെയാണ് പരസ്യപ്രതിഷേധത്തിന് നിക്ഷേപകർ ഒരുങ്ങുന്നത്. 

8:50 AM

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മക്ക് വിട

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കാർത്ത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയെ സർക്കാർ ആദരിച്ചിരുന്നു. 96ാമത്തെ വയസിലായിരുന്നു കാർത്യായനിയമ്മയുടെ ഒന്നാം റാങ്ക്.

8:06 AM

ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം

നാടിനെയാകെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിൽ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇലന്തൂരിൽ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികൾ കുഴിച്ചിട്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

8:05 AM

തൊഴിൽവകുപ്പിലെ പിൻവാതിൽ നിയമനം

തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം. അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫും ബിജെപിയും വ്യക്തമാക്കി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്ക് നീങ്ങുകയാണ് യുവജനസംഘടനകള്‍.

12:54 PM IST:

സുരക്ഷ ഒരുക്കിയതിന് പണം നല്‍കിയില്ലെന്ന് കാണിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന് കത്ത് അയച്ച് സംസ്ഥാന പൊലീസ് മേധാവി. സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട്  2016 മുതൽ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം രൂപയിലധികമാണ് കേരള ബ്ലാസ്റ്റേഴ്സ് നല്‍കാനുള്ളത്

12:53 PM IST:

കണ്ണൂർ ഉളിക്കൽ ടൗണിനടുത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ഊര്‍ജിത ശ്രമവുമായി വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ  ആനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, ഉളിക്കൽ ടൗണിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്

12:52 PM IST:

തൃശ്ശൂർ നഗരത്തിലെ മൂന്നു ഹോട്ടലുകളില്‍ നിന്ന്  പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശ്ശൂര്‍  വടക്കേ സ്റ്റാന്‍റിലുള്ള സന, സ്വരാജ് റൗണ്ടിലുള്ള വൈറ്റ് പാലസ്, മണ്ണൂത്തി മയൂര ഇന്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചത്

11:59 AM IST:

പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫിനെ വെടിവെച്ച് കൊന്നു. പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്. തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഷാഹിദ് ലത്തീഫ്.

11:54 AM IST:
പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. പാകിസ്ഥാനിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്.

12:00 PM IST:

തിരുവനന്തപുരത്ത് നടുറോഡിലെ അതിക്രമം വിളിച്ച് അറിയിച്ച യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കൊല്ലം സ്വദേശി സാനിഷാണ് മർദ്ദനമേറ്റതായി പരാതിപ്പെട്ടിരിക്കുന്നത്. വാഹനത്തിന്റെ  ബോണറ്റിൽ തലയിടിപ്പിച്ചെന്നും കഴുത്തിന് കുത്തിപ്പിടിച്ചെന്നും സാനിഷ് പരാതിയിൽ പറയുന്നു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ് സിംഗ് അസിസ്റ്റാണ് സാനിഷ്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പോലീസുകാരൻ മർദ്ദിച്ചെന്നാണ് പരാതി. രണ്ടുപേർ തമ്മിൽ അക്രമം നടക്കുന്നത് സാനിഷ് പൊലീസിനെ അറിയിച്ചിരുന്നു. 

11:53 AM IST:

ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരസംഘടന. ഇന്ത്യയും കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പാഠം പഠിക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. കൂടാതെ നിജ്ജാറിന്റെ മരണത്തിന് പകരം വീട്ടുമെന്നും ഭീഷണിയുണ്ട്.  ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ പുതിയ വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ജി 20 ഇന്ത്യയിൽ നടക്കുമ്പോഴും അതിന് മുമ്പ് ഇന്ത്യ ക്രിക്കറ്റ് മാച്ചിലുമടക്കം ഭീഷണി മുഴക്കിയ സംഘടനയാണിത്.

9:49 AM IST:

സിപിഎം നിയന്ത്രണത്തിൽ വയനാട് ആസ്ഥാനമായുള്ള ബ്രഹ്മഗിരി ഡെവലെപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകർ പരസ്യപ്രതിഷേധത്തിലേക്ക്. ഞായറാഴ്ച വയനാട്ടിൽ കൺവെൻഷൻ വിളിച്ചുചേർത്ത് എതിർപ്പ് പരസ്യമാക്കാനാണ് സിപിഎം പ്രവർത്തകർ ഉൾപ്പെടുന്ന നിക്ഷേപകരുടെ ഒരുക്കം. പാർട്ടി ഉറപ്പ് പാഴായതോടെയാണ് പരസ്യപ്രതിഷേധത്തിന് നിക്ഷേപകർ ഒരുങ്ങുന്നത്. 

8:50 AM IST:

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കാർത്ത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയെ സർക്കാർ ആദരിച്ചിരുന്നു. 96ാമത്തെ വയസിലായിരുന്നു കാർത്യായനിയമ്മയുടെ ഒന്നാം റാങ്ക്.

8:06 AM IST:

നാടിനെയാകെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിൽ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇലന്തൂരിൽ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികൾ കുഴിച്ചിട്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

8:05 AM IST: