പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ല; പോൺ സൈറ്റുകൾക്കെതിരെ കേസ് നൽകി യുവാവ്

By Web TeamFirst Published Jan 19, 2020, 10:57 AM IST
Highlights

പോൺഹബ്, റെഡ് ട്യൂബ്, യൂപോൺ, കനേഡിയൻ കമ്പനിയായ മൈൻഡ്ഗീക്ക് എന്നീ സൈറ്റുകൾക്കെതിരെയാണ് ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയിൽ സൂറിസ് കേസ് നൽകിയിരിക്കുന്നത്. 

ന്യൂയോർക്ക്: അശ്ലീല വീഡിയോകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് ന്യൂയോർക്കിൽ പോൺ സൈറ്റുകൾക്കെതിരെ യുവാവ് കേസ് നൽകി. സബ്ടൈറ്റിൽ‌ ഇല്ലാത്തതിനാൽ അശ്ലീല വീഡിയോകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് കാണിച്ച് യാരോസ്ലാവ് സൂറിസ് എന്ന യുവാവാണ് മൂന്ന് പോൺ സൈറ്റുകൾക്കെതിരെ കേസ് നൽകിയത്.

പോൺഹബ്, റെഡ് ട്യൂബ്, യൂപോൺ, കനേഡിയൻ കമ്പനിയായ മൈൻഡ്ഗീക്ക് എന്നീ സൈറ്റുകൾക്കെതിരെയാണ് ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയിൽ സൂറിസ് കേസ് നൽകിയിരിക്കുന്നത്. ഈ പോൺസൈറ്റുകൾ ഭിന്നശേഷി നിയമം ലംഘിച്ചതായി സൂറിസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഭിന്നശേഷി നിയമം ലംഘിച്ചെന്നാരോപിച്ച് ഫോക്സ് ന്യൂസിനെതിരെയും യുവാവ് പരാതി നൽകിയിട്ടുണ്ട്.

തന്നെ പോലെ കേൾവി ശക്തിയില്ലാത്തവർക്ക് സബ്ടൈറ്റിൽ ഇല്ലാതെ പോൺ സൈറ്റുകളിൽനിന്ന് അശ്ലീല വീഡിയോകൾ കാണുമ്പോൾ ആസ്വദിക്കാൻ കഴിയില്ലെന്ന് സൂറിസ് പറഞ്ഞു. സാധാരണ ചെവി കേൾക്കുന്നവർക്ക് മാത്രമേ ഇത്തരെ പോൺ സൈറ്റുകളിലെ അശ്ലീല വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയുകയുള്ളൂവെന്ന് തന്റെ 23 പേജുള്ള പരാതിയിൽ സൂറിസ് വ്യക്തമാക്കി.

പോൺ സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണമെന്നും സൂറിസ് പരാതിയിൽ ആവശ്യപ്പെട്ടു. ഇതേ പ്രശ്നം ഉന്നയിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലും സൂറിസ് പരാതി നൽകിയിരുന്നു.  

click me!