പൊതുപണം ദുരുപയോഗം ചെയ്ത കേസില്‍ നെതന്യാഹുവിന്‍റെ ഭാര്യ കുറ്റക്കാരി

By Web TeamFirst Published Jun 18, 2019, 9:47 PM IST
Highlights

ജറുസലേം മജിസ്ട്രേറ്റ് കോടതിയില്‍ അവര്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. വിശ്വാസവഞ്ചനയ്ക്ക് തനിക്കെതിരേ കേസെടുക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.  

ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഭാര്യ സാറ നെതന്യാഹു പൊതുപണം ദുരുപയോഗം ചെയ്ത കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി.  2010 മുതല്‍ 2013 വരെ സാറാ ഭക്ഷണത്തിനു വേണ്ടി ചെലവഴിച്ചത് ഒരു ലക്ഷം ഡോളറാണ്. വീട്ടില്‍ തന്നെ മുഴുവന്‍ സമയവും പാചകക്കാരനുണ്ടായിട്ടായിരുന്നു ഇങ്ങനെ. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളായിരുന്നു സാറക്കെതിരെ ചുമത്തിയിരുന്നത്. 

ജറുസലേം മജിസ്ട്രേറ്റ് കോടതിയില്‍ അവര്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. വിശ്വാസവഞ്ചനയ്ക്ക് തനിക്കെതിരേ കേസെടുക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.  അഴിമതിക്കുറ്റത്തില്‍ സാറയെ കുറ്റവിമുക്തയാക്കിയ കോടതി സാറയോട് 15,000 ഡോളര്‍ പിഴയടക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നെതന്യാഹുവിന്റെ കുടുംബത്തിനെതിരായ കേസുകളിലൊന്ന് മാത്രമാണ് ഇതോടെ അവസാനിച്ചത്. 

നെതാന്യാഹുവിനെതിരെയുള്ള അഴിമതിയാരോപണവുമായി ബന്ധപ്പെട്ട മൂന്നു കേസുകളാണ് ഈ വര്‍ഷാവസാനം കോടതി പരിഗണിക്കുന്നത്. എന്നാല്‍ എല്ലാ ആരോപണങ്ങേളെയും നെതന്യാഹു തള്ളിക്കളയുകയാണ്. സാറയുടെ പ്രവൃത്തിയില്‍ തെറ്റുണ്ടായിട്ടില്ലെന്നായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നത്.

ഔദ്യോഗിക വസതിയിലെ ജീവനക്കാരോട് സാറയുടെ പെരുമാറ്റം കടുത്തതായിരുന്നു. വീട്ടിലെ ചീഫ് കെയര്‍ടേക്കര്‍ മെനി നഫ്താലി മോശം പെരുമാറ്റത്തിന് സാറയ്ക്ക് എതിരേ ആദ്യം പരാതി നല്‍കി. ഈ കേസില്‍ നഷ്ടപരിഹാരമായി കെയര്‍ടേക്കര്‍ക്ക് 32 ലക്ഷം രൂപ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. 

കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ സാറയുടെ ഓവര്‍സ്പെന്‍ഡിംഗ് ചാര്‍ജ് കോടതി 50,000 ഡോളറായി കുറച്ചു. മുന്‍ കെയര്‍ടേക്കറായ എസ്രാ സൈഡോഫിനും കോടതി 3,000 ഡോളര്‍ പിഴ ചുമത്തി. പൊതു സമക്ഷമുള്ള സൂക്ഷ്മമായ അന്വേഷണത്തില്‍ തന്റെ കക്ഷി ഒരുപാട് അപമാനിക്കപ്പെട്ടുവെന്നും സാറയുടെ അഭിഭാഷകനായ യോസി കോഹന്‍ കോടതിയില്‍.

click me!