ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ്; നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരവ് പിന്‍വലിച്ചു

By Web TeamFirst Published Jun 21, 2019, 12:23 PM IST
Highlights

ഹോർമുസ് കടലിടുക്കിന് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. 

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് ട്രംപ്.  എന്നാല്‍  നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്കന്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പിന്‍വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഹോർമുസ് കടലിടുക്കിന് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇറാനെതിരെ ട്രംപ് രൂക്ഷ പ്രതികരണമാണ് നടത്തിയത്. ഇറാന്‍റെ  ആക്രമണം പ്രകോപനമില്ലാതെയെന്നായിരുന്നു ട്രംപിന്‍റെ ആരോപണം. എന്നാല്‍ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.

click me!