ഐപിഎല്‍ ഫൈനല്‍ ഒത്തുകളിയോ; തെളിവായി ട്വീറ്റുകള്‍?

By Web DeskFirst Published May 24, 2017, 7:04 PM IST
Highlights

ഐപിഎല്‍ ഫൈനലിന് മുന്നോടിയായി ഒരു ട്വിറ്റര്‍ അക്കൌണ്ടില്‍ ഉണ്ടായ ഒന്‍പത് പ്രവചനങ്ങളില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒന്‍പതില്‍ എട്ടും അക്ഷരാര്‍ത്ഥത്തില്‍ ശരിയായതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ടോസിന്‍റെ കാര്യത്തില്‍ മാത്രമാണ് ക്രിക്കറ്റ് ഇന്‍സൈഡര്‍ക്ക് പിഴച്ചത്.

ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റുസും ഏറ്റുമുട്ടുന്ന ദിവസം പുലര്‍ച്ചയാണ് ഇവര്‍ പ്രവചനവുമായി രംഗത്തെത്തിയത്. 21-മത്തെ തീയ്യതി രാവിലെ 3.36 മുതല്‍ 4.17 വരെയാണ് ഇവര്‍ ട്വീറ്റ് ചെയ്യാന്‍ സമയമുപയോഗിച്ചത്. ഐപിഎല്‍ ഫൈനല്‍ ഒത്തുകളിയാണെന്ന് വാദിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് തെളിവായി നിരത്തുകയാണ്. 

എന്നാല്‍ ഇക്കാര്യമെല്ലാം ക്രിക്കറ്റ് ഇന്‍സൈഡര്‍ അകൗണ്ട് ഉപയോഗിക്കുന്ന ഉടമ നിഷേധിക്കുന്നു. ഇത് വെറും പ്രവചനം മാത്രമാണെന്നാണ് അവരുടെ പക്ഷം. ചാമ്പ്യന്‍സ് ട്രോഫിയിലും ഇതുപോലെ പ്രവചനവുമായി തങ്ങളുണ്ടാകുമെന്ന് ക്രിക്കറ്റ് ഇന്‍സൈഡര്‍ വാക്കുതരുന്നു.
 

click me!