മുംബൈയുടെ വിജയതാരകം ആരെന്ന് വെളിപ്പെടുത്തി ജൂനിയര്‍ ബച്ചന്‍

By Web DeskFirst Published May 24, 2017, 4:27 PM IST
Highlights

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സും പുണെ സൂപ്പര്‍ജയന്റും തമ്മിലുള്ള ഐ.പി.എല്‍ ഫൈനലിനിടയില്‍ ഗാലറിയിലെ പ്രാര്‍ത്ഥിക്കുന്ന മുത്തശ്ശിയെ ആരും മറക്കില്ല. ഇവരുടെ പ്രാര്‍ത്ഥനയാണ് മുംബൈയെ ജയിപ്പിച്ചത് എന്നുവരെ കളിക്ക് ശേഷം ട്രോളിറക്കി. ചാമ്പ്യന്‍സ് ട്രോഫിക്ക് ഈ അമ്മൂമ്മയെ എത്തിച്ചാല്‍ സംഭവം ഇന്ത്യയ്ക്ക് ജയിക്കാം എന്നുവരെ ട്രോളിറങ്ങി.

@BuzzFeedIndia That is Mrs. Ambani's mother. Popularly referred to as "nani". The lucky charm.

— Abhishek Bachchan (@juniorbachchan) May 22, 2017

അതിനിടയില്‍ മുംബൈ വിജയത്തിലെ ഭാഗ്യഘടകം ആരാണെന്ന ചോദ്യമാണ് വീണ്ടും വീണ്ടും ഉയര്‍ന്നത്. മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമസ്ഥ നിത അംബാനിയുടെ അമ്മയാണ് ഇതെന്ന് വെളിപ്പെടുത്തുന്നത് അഭിഷേക് ബച്ചനാണ്. പൂര്‍ണ്ണബെന്‍ ദലാല്‍ എന്നാണ് അവരുടെ പേരെങ്കിലും നാനി എന്നാണ് എല്ലാവരും നിതയുടെ അമ്മയെ വിളിക്കാറുള്ളതെന്നും അഭിഷേക് ബച്ചന്‍ പറയുന്നു.

click me!