ലോട്ടറി ഓഫീസില്‍ ഇന്റര്‍നെറ്റ് തകരാര്‍; വലഞ്ഞ് ഏജന്റുമാര്‍

By Web TeamFirst Published Jun 30, 2020, 9:26 AM IST
Highlights

5000 രൂപയ്ക്ക് താഴെയുള്ള സമ്മാനങ്ങള്‍ നല്‍കണമെങ്കിലും ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍  പരിശോധിക്കണമെങ്കിലും വേണം ഇന്റര്‍നെറ്റ്.
 

കോഴിക്കോട്: കോഴിക്കോട് ജില്ലാ ലോട്ടറി ഓഫീസിലെ ഇന്റര്‍നെറ്റ് തകരാറിലായതോടെ വലഞ്ഞ് വികലാംഗര്‍ ഉള്‍പ്പെടെയുള്ള ലോട്ടറി ഏജന്റുമാര്‍. ലോട്ടറി ടിക്കറ്റ് വാങ്ങുന്നതിനും ക്ഷേമനിധിയില്‍ പണമടയ്ക്കുന്നതിനുമെത്തിയവരാണ് ബുദ്ധിമുട്ടിലായത്. മണിക്കൂറുകള്‍ കാത്തുനിന്നതിനി ശേഷമാണ് പലര്‍ക്കും ആവശ്യം നടന്നത്. കഴിഞ്ഞ ആഴ്ചയിലും സമാനമായ സംഭവം നിലനിന്നിരുന്നു. രാവിലെ ഒമ്പത് മണിക്കെത്തിയ ഏജന്റുമാര്‍ ഉച്ചവരെ കാത്തിരിക്കേണ്ടി വന്നു. പുതിയ സംവിധാന പ്രകാരം ഇന്റര്‍നെറ്റ് ലഭ്യമായാല്‍ മാത്രമേ ലോട്ടറി ടിക്കറ്റ് നല്‍കാനാകൂ. 

5000 രൂപയ്ക്ക് താഴെയുള്ള സമ്മാനങ്ങള്‍ നല്‍കണമെങ്കിലും ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍  പരിശോധിക്കണമെങ്കിലും വേണം ഇന്റര്‍നെറ്റ്. നൂറോളം ലോട്ടറി ഏജന്റുമാരാണ് ഇന്നലെ കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തിയത്. സാമൂഹിക അകലം പാലിക്കാതെയാണ് ലോട്ടറി ഏജന്റുമാര്‍ ഓഫീസില്‍ തടിച്ചുകൂടിയത്. 

മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉച്ചയ്ക്ക് ശേഷം ഇന്റര്‍നെറ്റ് കണക്ഷന്‍ ശരിയായി. നെറ്റ് തകരാര്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് ആസോസിയേഷന്‍ ആവശ്യപ്പെട്ടു

click me!