Kerala Lottery Result: Akshaya AK 549 : ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 549 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By Web TeamFirst Published May 18, 2022, 9:02 AM IST
Highlights

ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SG 170384 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂര് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (kerala state lottery) വകുപ്പിൻറെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ (Kerala Lottery Result: Akshaya AK 549) ലോട്ടറിയുടെ (lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SG 170384 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂര് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം SF 554399  എന്ന ടിക്കറ്റിനാണ് ലഭിച്ചത്. പാലക്കാടാണ് ഈ ടിക്കറ്റ് വിറ്റത്.

Read Also: Kerala Lottery Result: സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ലോട്ടറിയിൽ നിന്നും വലിയ ലാഭമില്ല, രണ്ടുലക്ഷം പേരുടെ ഉപജീവനമാർ​ഗമെന്ന് ധനമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് ലോട്ടറിയിൽ(Kerala Lottery) നിന്നും വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. ചെലവും സമ്മാനത്തുകയും കഴിഞ്ഞ് ചെറിയ ലാഭം മാത്രമേ ലോട്ടറിയിൽ നിന്നും ലഭിക്കുന്നുള്ളൂ. ലാഭത്തിലുപരി രണ്ടുലക്ഷം പേരുടെ ഉപജീവനമാർഗമാണ് ലോട്ടറി എന്നും ധനമന്ത്രി വ്യക്തമാക്കി. 

ഒരുലക്ഷത്തിലധികം ആളുകൾക്ക് ജീവിക്കുന്നൊരു സംവിധാനമാണ് കേരളത്തിലെ ലോട്ടറി. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും. ലോട്ടറിയിലൂടെ മൂന്ന് ലക്ഷത്തോളം പേർക്ക് സമ്മാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. പുതിയ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ പ്രകാശന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. 

എല്ലാ ഞായറാഴ്ചകളിലുമാണ് ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുക്കുക. ഒരു കോടിരൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്‌ നടക്കുക. 50 രൂപയാണ് ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ‌രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ്‌ വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ടിക്കറ്റുകൾ വിൽപന പുരോ​ഗതി അനുസരിച്ച് ഘട്ടംഘട്ടമായി കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുന്നതായിരിക്കും. 

അതേസമയം, ലോട്ടറി വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിനുള്ള പുതിയ മാർ​ഗത്തിന്റെ പരീക്ഷണ ഘട്ടത്തിലാണ് ലോട്ടറി വകുപ്പ്. പുതിയ ഭാഗ്യക്കുറിയില്‍ സമ്മാനത്തുക, നമ്പര്‍, തീയതി എന്നിവ ഫ്‌ളൂറസെന്റ് ലെറ്ററിങ്ങിലായിരിക്കും ഉപയോ​ഗിക്കുക. ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താന്‍ ശ്രമിച്ചാല്‍ തട്ടിപ്പുകാർ കുടുങ്ങുകയും ചെയ്യും. ഭാഗ്യക്കുറി നമ്പര്‍ തിരുത്തി ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്ന വിരുതന്മാരെ തുരത്താനാണ് ഭാ​ഗ്യക്കുറി വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

click me!