Kerala Lottery Result: Karunya KR 545 : കാരുണ്യ KR- 545 ലോട്ടറി നറുക്കെടുപ്പ് ഇന്ന്, ഒന്നാം സമ്മാനം 80 ലക്ഷം

By Web TeamFirst Published Apr 16, 2022, 9:15 AM IST
Highlights

കഴിഞ്ഞ ദിവസം നറുക്കെടുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം NM 355748 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ  (Kerala Lottery Karunya  KR 545) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം NM 355748 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്തു ലക്ഷം NE 136757 എന്ന ടിക്കറ്റിനും ലഭിച്ചു. പാലക്കാടാണ് ഈ ടിക്കറ്റ് വിറ്റത്.

Read Also: Kerala lottery Result: Nirmal NR 272 : നിർമൽ NR 272 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും.

ഒടുവിൽ 6 കോടിയുടെ ഉടമയെ കണ്ടെത്തി; ഭാ​ഗ്യവാനെ നാടറിഞ്ഞത് 10 ദിവസത്തിന് ശേഷം

എറണാകുളം: അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കുമൊടുവിൽ ഇത്തവണത്തെ സമ്മർ ബമ്പർ(Summer Bumper) ഭാ​ഗ്യവാനെ കണ്ടെത്തി. ചോറ്റാനിക്കര എരുവേലിയിലെ പൊന്നൂസ്‌‍ ടെക്സ്റ്റൈൽസ് ഉടമ റെജിയെ തേടിയാണ് ഒന്നാം സമ്മാനമായ ആറ് കോടി എത്തിയത്.  SC 107463 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം.

വൈദ്യുതി ബിൽ അടയ്ക്കാൻ പോയപ്പോഴാണ് കെഎസ്ഇബി ഓഫീസിനു മുന്നിൽ നിന്ന കച്ചവടക്കാരിയില്‍ നിന്നും റെജി ലോട്ടറി എടുത്തത്. വല്ലപ്പോഴും ലോട്ടറി എടുക്കാറുള്ള റെജി, പിറ്റേ ദിവസമാണ് ആറ് കോടി തനിക്കാണ് ലഭിച്ചതെന്ന് അറിയുന്നത്. പിന്നാലെ മുളന്തുരുത്തിയിലെ യൂണിയൻ ബാങ്ക് ശാഖയിൽ ടിക്കറ്റ്  ഏൽപിച്ചു. ശേഷം ബാങ്ക് ഉദ്യോഗസ്ഥനൊപ്പം തിരുവനന്തപുരത്തെത്തി ലോട്ടറി ഡയറക്ടറുടെ ഓഫീസിൽ ടിക്കറ്റ് ഏൽപിക്കുക ആയിരുന്നു. സ്വകാര്യത കണക്കിലെടുത്ത് വീട്ടിൽ മാത്രമായിരുന്നു റെജി ഭാ​ഗ്യ വിവരം പറഞ്ഞത്.

കഴിഞ്ഞ മാസം 20നായിരുന്നു സമ്മർ ബമ്പർ നറുക്കെടുപ്പ്. അന്ന് തന്നെ ചോറ്റാനിക്കരയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് വാർത്തകൾ വന്നിരുന്നു. ‌18 വർഷങ്ങൾക്ക് മുമ്പ് പ്രവാസിയായിരുന്നു റെജി. ശേഷം നാട്ടിലെത്തി എരുവേലിയിൽ കട നടത്തി വരികയാണ്. സമ്മാനത്തുക കൊണ്ട് ബാധ്യതകൾ തീർക്കണമെന്ന് റെജി പറയുന്നു. സുനിയാണു റെയിയുടെ ഭാര്യ. ഇവർക്ക് റാണിമോൾ, ബേസിൽ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

click me!