Kerala Lottery Result: Karunya KR 547 : കാരുണ്യ KR- 547 ലോട്ടറി നറുക്കെടുപ്പ് ഇന്ന്, ഒന്നാം സമ്മാനം 80 ലക്ഷം

By Web TeamFirst Published Apr 30, 2022, 9:26 AM IST
Highlights

കഴിഞ്ഞ ദിവസം നറുക്കെടുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം NG 160353 എന്ന നമ്പറിനാണ് ലഭിച്ചത്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ  (Kerala Lottery Karunya KR 547) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം NG 160353 എന്ന നമ്പറിനാണ് ലഭിച്ചത്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്തു ലക്ഷം NH 405409 എന്ന ടിക്കറ്റിനും ലഭിച്ചു. തൃശ്ശൂരിലാണ് ഈ ടിക്കറ്റ് വിറ്റത്.

Read Also: Kerala lottery Result: Nirmal NR 274 : നിർമൽ NR 274 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും.

'കാരുണ്യം' കനിഞ്ഞു, ഒറ്റമുറിക്കുടിലിൽ നിന്ന് ഷണ്മുഖന് മോചനം

അരൂർ: ജീർണിച്ച്  നിലംപതിക്കാവുന്ന ഒറ്റ മുറിക്കുടിലിലായിരുന്നു ഷണ്മുഖന്റെ ജീവിതം. പുതിയ വീടിനായി മുട്ടാത്ത വാതിലുകളില്ല. ആരും കനിഞ്ഞില്ല. എന്നാൽ കാരുണ്യ ലോട്ടറിയുടെ (Karunya Lottery) രൂപത്തിൽ ഭാ​ഗ്യം കനിഞ്ഞതോടെ ഇനി ഷൺമുഖന് ആരുടെയും സഹായമില്ലാതെ സ്വന്തമയിട്ട് തന്നെ വീടുപണിയാം. 

അരൂർ പഞ്ചായത്ത്‌ ആറാം വാർഡിലെ പുത്തൻവീട് ഷണ്മുഖനാണ് ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹനായത്. കെ.ഓ. 891810 എന്ന നമ്പറിനൊപ്പം ലക്ഷ്മി ഏജൻസിയിൽ നിന്ന് ഇതേ നമ്പറിലുള്ള നാല് ടിക്കറ്റുകൾ കൂടി അദ്ദേഹം എടുത്തു.  അതിനാൽ ഒന്നാം സമ്മാനത്തിനു ഒപ്പം സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഈ നാല് ടിക്കറ്റുകൾക്കും ലഭിക്കും.  51 കാരനായ ഷണ്മുഖൻ കരിങ്കൽ കെട്ട് തൊഴിലാളിയാണ്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച ഒറ്റമുറി വീട് പുതുക്കി പണിയാൻ മുട്ടാത്ത വാതിലുകളില്ല അതിനാൽ തന്നെ ഈ ഭാഗ്യം ഈശ്വരാനുഗ്രഹം ആയിട്ടാണ് ഷണ്മുഖനും ഭാര്യ ഷീലയും കാണുന്നത്.

സ്ഥിരമായി ഭാഗ്യം പരീക്ഷിക്കാറുണ്ട് ഇദ്ദേഹം. ചെറിയ തുകകൾ മുൻപ് കിട്ടിയിട്ടുമുണ്ട്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്ക് ചന്തിരൂർ ശാഖയിൽ ഏൽപ്പിച്ചു. സമ്മാന തുക കൊണ്ട് നല്ലൊരു വീട് നിർമ്മിക്കണമെന്നാണ് ആഗ്രഹം. മക്കളായ വൈശാഖിനും വൈഷ്ണവിനുമൊപ്പമാണ് താമസം.

click me!