Kerala Lottery Result: Karunya Plus KN 421 : കാരുണ്യ പ്ലസ് KN- 421 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By Web TeamFirst Published May 19, 2022, 10:07 AM IST
Highlights

കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം AG 412287 എന്ന നമ്പറിനാണ് ലഭിച്ചത്. ​കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപ സമ്മാനം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് (Kerala Lottery Karunya Plus KN 421) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം AG 412287 എന്ന നമ്പറിനാണ് ലഭിച്ചത്. ​കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപ സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം AL 166543 എന്ന ടിക്കറ്റിനും ലഭിച്ചു. വയനാടാണ് ഈ ടിക്കറ്റ് വിറ്റത്.

ഇന്നലത്തെ ഫലം: Kerala lottery Result: Akshaya AK 549 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 549 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും.

ലോട്ടറി അടിക്കുമെന്ന് വിശ്വാസം; ദിവസവും ടിക്കറ്റെടുക്കും, ഒടുവിൽ സോമനെ തേടി ഭാ​ഗ്യമെത്തി

കോട്ടയം : നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിക്ക്. മുണ്ടക്കയം വരിക്കാനി സ്വദേശി സോമനെ തേടിയാണ് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം എത്തിയത്. നല്ല തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ച സോമനെ ഒടുവിൽ ഭാ​ഗ്യം തുണയ്ക്കുക ആയിരുന്നു. 

കോട്ടയത്തെ കോൺട്രാക്ടർ‌ ആണ് സോമൻ. എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന വിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറി ടിക്കറ്റ് എടുക്കും. പലതവണ ചെറിയ സമ്മാനങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച പനക്കച്ചിറ സ്വദേശി ദീപുവിന്റെ പക്കൽ നിന്നാണ് സോമൻ ടിക്കറ്റ് വാങ്ങിയത്. വിറ്റതിന് ശേഷം ബാക്കി വന്ന ടിക്കറ്റുകളായിരുന്നു എല്ലാം. കച്ചവടക്കാരൻ സംശയം പ്രകടിപ്പിച്ചതോടെയാണ് സോമൻ തന്റെ ടിക്കറ്റുകൾ പരിശോധിച്ചത്. ഒടുവിൽ NP 419993 എന്ന നമ്പറിലൂടെ സോമനെ തേടി ഭാ​ഗ്യം എത്തുകയും ചെയ്തു. 

വേങ്ങക്കുന്നിലായിരുന്നു സോമനും കുടുംബവും താമസിച്ചിരുന്നത്. വരിക്കാനിയില്‍ പുതിയ വീട് നിര്‍മിച്ച് കഴിഞ്ഞ മാസം 29നാണ് കയറിത്താമസിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ ഭാഗ്യക്കുറിയും സോമന് അടിച്ചു. രണ്ട് ഭാ​ഗ്യവും ഒരുമിച്ചെത്തിയ സന്തോഷത്തിലാണ് സോമനിപ്പോൾ. സാലിയാണ് സോമന്റെ ഭാ​ര്യ. സന്ദീപ്, സച്ചിൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇവർക്ക്. 

click me!