ആരാകും അഞ്ച് കോടിയുടെ ആ ഭാ​ഗ്യശാലി? പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ

By Web TeamFirst Published Nov 14, 2020, 4:04 PM IST
Highlights

കഴിഞ്ഞ വർഷം 35ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 34,22,980 ടിക്കറ്റുകൾ വിറ്റുപോയി. 77,020 ടിക്കറ്റുകളാണ് ബാക്കി വന്നത്. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ (BR 76) ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ. നവംബർ 15ന് രണ്ടു മണിയ്ക്ക് പൂജ ബമ്പർ നറുക്കെടുപ്പ് നടക്കും. സെപ്റ്റംബർ 22നായിരുന്നു ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ഇന്നലെ വരെ 30 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കാന്‍ കഴിയുക. 

ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. 

കഴിഞ്ഞ വർഷം 35ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 34,22,980 ടിക്കറ്റുകൾ വിറ്റുപോയി. 77,020 ടിക്കറ്റുകളാണ് ബാക്കി വന്നത്. മൊത്തം ടിക്കറ്റ് വിൽപ്പനയിൽ നിന്നു ലഭിച്ച് വരുമാനം 61.12 കോടി രൂപയായിരുന്നു. സമ്മാനത്തുകയും മറ്റു ചെലവുകളുമെല്ലാം കഴിഞ്ഞ് 25.21 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ പൂജ ബമ്പർ ലോട്ടറിയിൽ നിന്ന് ലഭിച്ച ലാഭമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

click me!