കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി; കാരുണ്യയുടെ മൂന്ന് നറുക്കെടുപ്പുകൾ റദ്ദു ചെയ്തു

By Web TeamFirst Published Oct 10, 2020, 1:05 PM IST
Highlights

ദിവസ ലോട്ടറികളായ വിൻവിൻ (തിങ്കൾ), അക്ഷയ (ബുധൻ), നിർമൽ (വെള്ളി) ലോട്ടറികളുടെ വിൽപ്പനയും നറുക്കെടുപ്പാണ് നിലവിൽ നടക്കുന്നത്. 

തിരുവനന്തപുരം: ഒക്ടോബർ 17, 24, 31 തീയതികളിൽ നിശ്ചയിച്ചിരുന്ന കാരുണ്യ KR- 469, 470, 471 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പുകൾ റദ്ദ് ചെയ്തു. ഒക്ടോബർ മാസത്തേക്കാണ് ഈ ക്രമീകരണം. ഒക്ടോബർ 17 ന് കാരുണ്യ KR- 469, ഒക്ടോബർ 24ന് കാരുണ്യ KR- 470, ഒക്ടോബർ 31ന് കാരുണ്യ KR- 471 എന്നിങ്ങനെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 3,10 തീയതികളിലെ കാരുണ്യ നറുക്കെടുത്തിരുന്നു.

ഇതോടെ ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും ആഴ്ചയിൽ മൂന്നായി ചുരുങ്ങും. കൊവിഡ് സാഹചര്യത്തിൽ വെട്ടിക്കുറച്ച ലോട്ടറികൾ പൂർണതോതിൽ പുനഃസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ആഴ്ചയിൽ മൂന്ന് എണ്ണമായിരുന്ന നറുക്കെടുപ്പ് ഒക്ടോബറിൽ നാലാക്കി വർദ്ധിപ്പിച്ചിരുന്നു.

ദിവസ ലോട്ടറികളായ വിൻവിൻ (തിങ്കൾ), അക്ഷയ (ബുധൻ), നിർമൽ (വെള്ളി) ലോട്ടറികളുടെ വിൽപ്പനയും നറുക്കെടുപ്പാണ് നിലവിൽ നടക്കുന്നത്. ശ്രീശക്തി (ചൊവ്വ), കാരുണ്യ പ്ലസ് (വ്യാഴം), പൗർണമി (ഞായർ) ലോട്ടറികളും ഇതുവരെ പുനഃരാരംഭിച്ചിട്ടില്ല. 

അതേസമയം, ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന പൗർണമി ലോട്ടറിക്ക് പകരമായി ഭാഗ്യമിത്ര എന്ന പേരിൽ പുതിയ പ്രതിമാസ ലോട്ടറി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഭാഗ്യക്കുറി വകുപ്പ്. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി എത്തുന്ന ഭാഗ്യമിത്രയുടെ ടിക്കറ്റ് വില 100 രൂപയാണ്. സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറിയും ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറിയുമാണ് ഭാഗ്യമിത്ര.

click me!