സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ബിജെപിക്കാരനെന്ന ഇപിയുടെ വാദം കല്ലു വച്ച നുണ: കെ സുരേന്ദ്രന്‍

By Web TeamFirst Published Jul 9, 2020, 11:21 AM IST
Highlights

പ്രതിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുതല്‍ സകല സിപിഎം നേതാക്കളെയും ക്ഷണിച്ചിട്ടും ഒരു ബിജെപിക്കാരനെ പോലും ക്ഷണിച്ചില്ലെന്നും ഇതാണ് ബിജെപിക്കാരനായ സിപിഎമ്മുകാരന്റെ വൈരുദ്ധ്യാത്മകമായ കള്ളക്കടത്തെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളിലൊരാള്‍ ബിജെപിക്കാരനാണെന്ന് മന്ത്രി ഇപി ജയരാജനും ആനാവൂര് നാഗപ്പനും പറയുന്നത് കല്ലുവെച്ച നുണയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രതിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുതല്‍ സകല സിപിഎം നേതാക്കളെയും ക്ഷണിച്ചിട്ടും ഒരു ബിജെപിക്കാരനെ പോലും ക്ഷണിച്ചില്ലെന്നും ഇതാണ് ബിജെപിക്കാരനായ സിപിഎമ്മുകാരന്റെ വൈരുദ്ധ്യാത്മകമായ കള്ളക്കടത്തെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്ഥാപനത്തിന്റെ ഉദ്ഘാടന ക്ഷണക്കത്ത് സഹിതമാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വര്‍ണ്ണക്കള്ളക്കടത്തു കേസ്സിലെ പ്രതി സിപിഎം നേതാവല്ലെന്നും ബിജെപിക്കാരനാണെന്നും കല്ലുവെച്ച നുണ പറയുന്ന ജയരാജനും നാഗപ്പനും പിന്നെ കൈരളി ചാനലിനും സമര്‍പ്പിക്കുന്നു. ശ്രീരാമകൃഷ്ണന്‍ മുതല്‍ സകല സിപിഎം നേതാക്കളേയും ഉദ്ഘാടനത്തിനു വിളിച്ചിട്ടും ഈ മഹാപാപി ഒരു ബിജെ പിക്കാരനേയും വിളിക്കാന്‍ മനസ്സു കാണിച്ചില്ല. ഇതാണ് ബിജെപിക്കാരനായ സിപിഎമ്മുകാരന്റെ വൈരുദ്ധ്യാധിഷ്ഠിത കള്ളക്കടത്ത്...
 

click me!