Malayalam News Highlights:പ്ലസ് 1, VHSE പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു

സംസ്ഥാനത്ത് പ്ലസ് വൺ, VHSE പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. എല്ലാ സ്‌കൂളുകളിലും സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി മലബാർ നേരിടുന്ന സീറ്റ് പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. മലപ്പുറത്ത് മാത്രം ഇരുപതിനായിരം കുട്ടികളുടെ പ്രവേശനം ആശങ്കയിലാണ്. 

8:17 AM

എലിപ്പനി ബാധിച്ച് മരണം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് മരണം. മുട്ടയ്ക്കാട് സ്വദേശി എ. രാജു ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഒരാഴ്ചയിൽ ഏറെയായി ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ മറ്റൊരാൾക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്

8:16 AM

മൃതദേഹവുമായി പ്രതിഷേധം

വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. 70കാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പനി ബാധിച്ച് വണ്ടാനത്ത് ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.
 
8:17 AM IST:

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് മരണം. മുട്ടയ്ക്കാട് സ്വദേശി എ. രാജു ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഒരാഴ്ചയിൽ ഏറെയായി ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ മറ്റൊരാൾക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്

8:16 AM IST: