Published : Mar 09, 2025, 05:45 AM ISTUpdated : Mar 09, 2025, 11:55 PM IST

Malayalam News Live: ചാമ്പ്യൻസ് ട്രോഫിയിൽ കിരീടപ്പോരാട്ടം, ഇന്ത്യക്ക് ബൌളിങ്

Summary

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് കിരീടപ്പോരാട്ടം. 

Malayalam News Live:  ചാമ്പ്യൻസ് ട്രോഫിയിൽ കിരീടപ്പോരാട്ടം, ഇന്ത്യക്ക് ബൌളിങ്

11:55 PM (IST) Mar 09

'ടീം മൊത്തം എനിക്കൊപ്പമുണ്ടായിരുന്നു'; വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു.

കൂടുതൽ വായിക്കൂ

11:50 PM (IST) Mar 09

നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതിപോസ്റ്റിലിടിച്ച് മറിഞ്ഞു, 2 കുട്ടികളുൾപ്പെടെ 5 പേർക്ക് പരിക്ക്, സിസിടിവി ദൃശ്യം

സംസ്ഥാനപാതയിൽ ചെറുപ്പുളശ്ശേരി പെരിന്തൽമണ്ണ റോഡിലെ ആനമങ്ങാട് മദ്രസയ്ക്ക് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം.

കൂടുതൽ വായിക്കൂ

11:34 PM (IST) Mar 09

ബന്തടുക്കയിൽ തട്ടുകടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; മലപ്പുറത്ത് കാർ അപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം

കാസർകോട് ബന്തടുക്കയിൽ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കാർ കലുങ്കിലിടിച്ച് മറിഞ്ഞു. 

കൂടുതൽ വായിക്കൂ

11:04 PM (IST) Mar 09

പാങ്ങോട് ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനനന്തപുരം പാങ്ങോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 

കൂടുതൽ വായിക്കൂ

10:42 PM (IST) Mar 09

കൊല്ലത്തെ ചെങ്കടലാക്കി മഹാറാലി; 3 പതിറ്റാണ്ടിന് ശേഷം ആതിഥേയരായി കൊല്ലം; സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു

പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നിന്നും തുറന്ന ജീപ്പില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ് കാരാട്ടും എം.വി ഗോവിന്ദനും.

കൂടുതൽ വായിക്കൂ

10:32 PM (IST) Mar 09

ഹൃദയസ്പര്‍ശം, കിരീടനേട്ടത്തില്‍ മതിമറന്ന് രോഹിത്തും കോലിയും! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

രവീന്ദ്ര ജഡേജയാണ് വിജയറണ്‍ നേടുന്നത്. വിജയത്തിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ രോഹിത്തും കോലിയും വിജയം വലിയ രീതിയില്‍ ആഘോഷിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ

10:11 PM (IST) Mar 09

നെല്ല് കയറ്റിവന്ന വളളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞുവീണു; കർഷകത്തൊഴിലാളി മരിച്ചു

കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് തൊഴിലാളി ആറ്റിലേക്ക് വീണ കർഷകത്തൊഴിലാളി മരിച്ചു. 

കൂടുതൽ വായിക്കൂ

09:58 PM (IST) Mar 09

രോഹിത് നയിച്ചു, ചാംപ്യന്‍സ് ട്രോഫിയില്‍ വീണ്ടും ഇന്ത്യയുടെ കയ്യൊപ്പ്! കിവീസിനെ തകര്‍ത്തത് നാല് വിക്കറ്റിന്

ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

കൂടുതൽ വായിക്കൂ

09:25 PM (IST) Mar 09

വീണ്ടും പറക്കും ക്യാച്ചുമായി ഗ്ലെന്‍ ഫിലിപ്‌സ്! ഇത്തവണ വീണത് ഗില്‍; വിസ്മയ ക്യാച്ചിന്റെ വീഡിയോ

സാന്റ്‌നര്‍ ടോസ് ചെയ്തിട്ട പന്ത് ഗില്‍ കവറിലൂടെ കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് കവറില്‍ ഫിലിപ്‌സിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ച്.

കൂടുതൽ വായിക്കൂ

09:23 PM (IST) Mar 09

ആര്യനാട് മൂന്നം​ഗ സംഘം യുവാവിനെ മർദിച്ചതായി പരാതി; ആശുപത്രിയിൽ ചികിത്സയില്‍, കാരണം മുൻവൈരാ​ഗ്യമെന്ന് പൊലീസ്

തിരുവനന്തപുരം ആര്യനാട് യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചതായി പരാതി. നെടുംകുഴി സ്വദേശി നിഥിനാണ് സംഘത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റത്. 

കൂടുതൽ വായിക്കൂ

09:23 PM (IST) Mar 09

'വന്നാൽ സ്വീകരിക്കും'; അതൃപ്തി പരസ്യമാക്കിയ സിപിഎം നേതാവ് പത്മകുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും

സിപിഎം വിട്ട് വന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്ന് ഇരു പാർട്ടികളും അറിയിച്ചു. 

കൂടുതൽ വായിക്കൂ

09:21 PM (IST) Mar 09

ടണലിൽ 16-ാം നാൾ ഒരു മൃതദേഹം കണ്ടെത്തി, സഹായിച്ചത് കേരളാ പൊലീസിന്റെ മായ, മര്‍ഫി കഡാറുകൾ, പരിശോധന തുടരുന്നു

ഇവർ രണ്ട് ദിവസം മുൻപ് ചൂണ്ടിക്കാണിച്ച രണ്ട് സ്പോട്ടുകളിൽ ഒന്നിൽ നിന്നാണിപ്പോൾ 16-ാം ദിനം ഒരു മൃതദേഹം കിട്ടിയിരിക്കുന്നത്. തകർന്നടിഞ്ഞ ബോറിംഗ് മെഷീനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്.

കൂടുതൽ വായിക്കൂ

09:02 PM (IST) Mar 09

പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിൽ പാപ്പാൻമാര്‍ തളച്ചു

ക്ഷേത്ര പറമ്പിൽ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് അടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്

കൂടുതൽ വായിക്കൂ

08:48 PM (IST) Mar 09

ഒന്നാമത് കൊച്ചി, രണ്ടാമത് തൃശ്ശൂർ; സംസ്ഥാനത്തെ ഓപ്പറേഷൻ ഡി ഹണ്ടിൽ 2 ആഴ്ചയിൽ പിടിയിലായത് 4228 പേർ, 4081 കേസുകൾ

സംസ്ഥാനത്ത് ലഹരി ഉപയോഗവും അതിക്രമങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കർശന പരിശോധനകളിലേക്ക് പൊലീസ് കടന്നത്. 

കൂടുതൽ വായിക്കൂ

08:31 PM (IST) Mar 09

17 പന്തിനിടെ മൂന്ന് വിക്കറ്റ് നഷ്ടം, രോഹിത്തും മടങ്ങി! ഇന്ത്യക്കെതിരെ കിവീസിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു.

കൂടുതൽ വായിക്കൂ

08:23 PM (IST) Mar 09

'വയനാട് ദുരന്തത്തിന് പോലും സഹായമില്ല, കേരളത്തോട് ക്രൂരമായ വിവേചനം': കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൂടുതൽ വായിക്കൂ

08:19 PM (IST) Mar 09

'കേരളത്തിന്‍റെ വികസനത്തെ കുറിച്ച് തരൂർ പറഞ്ഞതാണ് ശരി': എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് എംവി ഗോവിന്ദൻ

ലീഗ് പിന്തിരിപ്പൻ ശക്തിയാണ്. ജമാഅത്തെ ഇസ്ലാമി - എസ്ഡിപിഐ തടവറയിലാണ് ലീഗ്. അവർക്കൊപ്പം ചേർന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്ന് എം വി ഗോവിന്ദൻ

കൂടുതൽ വായിക്കൂ

08:11 PM (IST) Mar 09

ഓർഡർ പ്രകാരമാണ് പതിവ്, ഉത്സവ കാലത്തെ ഡിമാന്റ് കണക്കാക്കി അധികം ഉണ്ടാക്കി, പിടിച്ചത് 110 ലിറ്റർ കോടയും ചാരായവും

എടത്വാ വില്ലേജിൽ പുതുക്കരി  ഇരുപത്തിൽചിറ വീട്ടിൽ സുധാകരൻ (62) ആണ് കുട്ടനാട് എക്സൈസ് സംഘത്തിന്റെ  പിടിയിലായത്. 

കൂടുതൽ വായിക്കൂ

08:10 PM (IST) Mar 09

രവീന്ദ്ര ജഡേജ കളിച്ചത് ഏകദിനത്തിലെ അവസാന മത്സരമോ? ആശ്ലേഷിച്ച് വിരാട് കോലി, പ്രതികരണങ്ങള്‍

സ്‌പെല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ താരം വിരാട് കോലി ജഡേജയെ അഭിനന്ദിക്കുന്നുണ്ടായിരുന്നു.

കൂടുതൽ വായിക്കൂ

07:47 PM (IST) Mar 09

'നവീന കായിക പദ്ധതികള്‍ രാജ്യത്തിനാകെ മാതൃക' കേരളത്തിന് കേന്ദ്ര കായിക മന്ത്രിയുടെ അഭിനന്ദനം

അവസാന ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖില്‍ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. 

കൂടുതൽ വായിക്കൂ

07:39 PM (IST) Mar 09

പെരിഞ്ഞനത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു; പകൽപ്പൂരം നടത്തിയത് ആനയില്ലാതെ

കൊറ്റംകുളം വൻപറമ്പിൽ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീഅയ്യപ്പൻ എന്ന ആനയാണ് ഇടത്തത്. 

കൂടുതൽ വായിക്കൂ

07:37 PM (IST) Mar 09

അംഗീകൃത ഷൂട്ടർമാരെത്തി, ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി, മൊകേരി പഞ്ചായത്തിൽ കാട്ടുപന്നികൾക്കായി തിരച്ചിൽ

കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം നൽകിയത്. 

കൂടുതൽ വായിക്കൂ

07:35 PM (IST) Mar 09

കിവീസിനെതിരെ ഫൈനലില്‍ രോഹിത്തിന് ഫിഫ്റ്റി! ചാംപ്യന്‍സ് ട്രോഫി കപ്പിലേക്ക് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ വായിക്കൂ

07:27 PM (IST) Mar 09

താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പൊലീസിൻ്റെ പരിശോധന; കണ്ടെത്തിയത് എംഡിഎംഎ, മുഹമ്മദ് ഷഹദിന് വേണ്ടി തെരച്ചിൽ

പരപ്പൻ പൊയിൽ ചുണ്ടയിൽ മുഹമ്മദ് ഷഹദിൻ്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ ഒളിവിലാണ്. മുഹമ്മദ് ഷഹദിനെ പിടികൂടാനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

കൂടുതൽ വായിക്കൂ

07:19 PM (IST) Mar 09

വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ ഉറപ്പ് വരുത്തിയാൽ ലോൺ കിട്ടുന്നത് എളുപ്പമാകും

പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ, വായ്പയെടുക്കുന്നവർ അപേക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ എന്തൊക്കെയെന്ന് നോക്കാം

കൂടുതൽ വായിക്കൂ

07:18 PM (IST) Mar 09

മുറിച്ച മരങ്ങളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടതിൽ തീപടർന്നു, പെരിങ്ങമ്മല വനമേഖലയിൽ രണ്ടര ഏക്കറോളം കത്തി

എങ്ങനെ തീപിടിച്ചതെന്നത് വ്യക്തമല്ലെന്ന് ഫയർഫോഴ്സ് പറഞ്ഞു

കൂടുതൽ വായിക്കൂ

07:11 PM (IST) Mar 09

പെൻഷൻ അല്ല അവസാനവാക്ക്, മുതിർന്ന പൗരൻമാർക്ക് മാസവരുമാനം ഉറപ്പാക്കുന്ന അഞ്ച് സ്കീമുകളിതാ

മുതിർന്ന പൗരന്മാർക്ക് അവരുടെ റിട്ടയർമെന്റ് വർഷങ്ങളിൽ പ്രതിമാസ വരുമാനം നേടുന്നതിനായുള്ള, അഞ്ച് നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം

കൂടുതൽ വായിക്കൂ

07:06 PM (IST) Mar 09

ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് എത്ര നോമിനി വരെയാകാം? പുതിയ നിയമം ഇതാണ്

ഒന്നിലധികം നോമിനികൾ വെക്കുന്നതിലൂടെ അക്കൗണ്ട് ഉടമ മരിച്ചാല്‍ നോമിനികള്‍ക്ക് എഫ്ഡി  നിയമതടസങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

കൂടുതൽ വായിക്കൂ

06:59 PM (IST) Mar 09

'നിങ്ങള്‍ക്ക് സ്യൂട്ടില്ലേ?' ട്രംപ് ചോദിച്ച ആ ജാക്കറ്റ് ചില്ലറക്കാരനല്ല, സെലൻസ്കി അത് ധരിക്കാൻ കാരണവുമുണ്ട്!

കോട്ട് ധരിക്കാത്തതിനെക്കുറിച്ച് ട്രംപ് ചോദിച്ചപ്പോൾ, അതിന് ഉചിതമായ കാരണം ഉണ്ടെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. 

കൂടുതൽ വായിക്കൂ

06:55 PM (IST) Mar 09

തെറ്റായ ബാങ്ക് അക്കൗണ്ടിലേക്കാണോ പണം അയച്ചത്? തിരികെ കിട്ടാൻ എന്തുചെയ്യണം

പണം അയക്കുന്നതിനു മുൻപ് അക്കൗണ്ട് വിശദാംശങ്ങളുടെ കൃത്യത പരിശോധിക്കാൻ ഉപഭോക്താക്കളോട് ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്.

കൂടുതൽ വായിക്കൂ

06:10 PM (IST) Mar 09

സ്പിന്നര്‍മാര്‍ കിവികളെ വരിഞ്ഞുമുറുക്കി! ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് 252 റണ്‍സ് വിജയലക്ഷ്യം

വില്‍ യംഗ് (15), രച്ചിന്‍ രവീന്ദ്ര (37), കെയ്ന്‍ വില്യംസണ്‍ (11), ടോം ലാഥം (14) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ 25 ഓവറിനിടെ കിവീസിന് നഷ്ടമായി.

കൂടുതൽ വായിക്കൂ

06:00 PM (IST) Mar 09

'ചതിവ്, വഞ്ചന, അവഹേളനം... ലാൽ സലാം'; സിപിഎം സംസ്ഥാന സമിതിയിൽ എടുക്കാത്തതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാവ്

വീണാ ജോർജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിൽ ആണ് പ്രതിഷേധം.

കൂടുതൽ വായിക്കൂ

05:47 PM (IST) Mar 09

'ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്' സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ

കൽപ്പറ്റയിലും കണ്ണൂരിലുമായി ആറ് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. 

കൂടുതൽ വായിക്കൂ

05:40 PM (IST) Mar 09

തെലങ്കാന ടണൽ ദുരന്തം; തകർന്ന ബോറിം​ഗ് മെഷീനുകൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി

തെലങ്കാനയിലെ ടണൽ ദുരന്തത്തിൽ‌ ഒരു മൃതദേഹം കണ്ടെത്തി. തകർന്ന ബോറിം​ഗ് മെഷീന്റെ ഇടയിൽ‌ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്. ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

കൂടുതൽ വായിക്കൂ

05:06 PM (IST) Mar 09

ഇല്ലിക്കൽകല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നലിന്റെ ആക്രമണത്തിൽ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു.

കൂടുതൽ വായിക്കൂ

04:52 PM (IST) Mar 09

എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. തുടർന്ന് രണ്ടാമത്തെയാളും മരിച്ചു. 

കൂടുതൽ വായിക്കൂ

04:37 PM (IST) Mar 09

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ന്യൂസിലന്‍ഡ് കരകയറുന്നു, 4 വിക്കറ്റ് നഷ്ടം

വില്‍ യങ്, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസൺ, ടോം ലാഥം എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്.

കൂടുതൽ വായിക്കൂ

04:10 PM (IST) Mar 09

ഷഹബാസ് കൊലപാതകം; ഊമക്കത്ത് ലഭിച്ചത് തപാലിൽ, അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്, അന്വേഷണം തുടങ്ങി

ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തും എന്ന് ഭീഷണിപ്പെടുത്തിയാണ് താമരശ്ശേരി കോരങ്ങാട് GVHSS പ്രധാന അധ്യാപകന് കഴിഞ്ഞ ആഴ്ച ഊമക്കത്ത് ലഭിച്ചത്. 

കൂടുതൽ വായിക്കൂ

04:06 PM (IST) Mar 09

പിണറായിക്കെതിരില്ല! തൊഴിലാളി പാര്‍ട്ടിയിൽ നിന്നും നവ ഉദാരവത്കരണ നയങ്ങളിലേക്ക് സിപിഎം കൂടുമാറ്റം

തൊഴിലാളി പാര്‍ട്ടിയെന്ന അടിസ്ഥാന സ്വഭാവത്തിൽ നിന്ന നവ ഉദാരവത്കരണ നയങ്ങളിലേക്കുള്ള സിപിഎമ്മിന്‍റെ കൂടുമാറ്റത്തിനും കൊല്ലം സമ്മേളനത്തിൽ പിണറായി വിജയൻ അസ്ഥിവാരമിട്ടു.

കൂടുതൽ വായിക്കൂ

03:51 PM (IST) Mar 09

ഒരുമിച്ച് നിയമനം, ഒന്നല്ല 21,000 ജീവനക്കാര്‍ ജോലിയിലേക്ക്; യുപിയിൽ റിക്രൂട്ട് ചെയ്യുന്നത് അങ്കണവാടി ജീവനക്കാരെ

അപേക്ഷകരുടെ സർട്ടിഫിക്കറ്റുകളുടെ ഓൺലൈനായും, നേരിട്ടുമുള്ള പരിശോധന പുരോഗമിക്കുന്നു. 

കൂടുതൽ വായിക്കൂ